ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഐഫോണിന്റെ ക്യാമറാ ഇന്ന് ഉപയോക്താക്കള്‍ ആവേശത്തോടെ കൈകാര്യം ചെയ്യുന്ന ഒരു ഡിവൈസ് ആയി മാറിയിരിക്കുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും, ആര്‍ട്ടിസ്റ്റുകളും അടക്കം എല്ലാവരുടേയും ഇഷ്ടതോഴനായി ഐഫോണിലെ ക്യാമറകള്‍ ഇതിനോടകം മാറിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ഐഫേണിലെ ക്യാമറകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ചില ടിപ്‌സുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

നിങ്ങളുടെ ചിത്രങ്ങള്‍ മികച്ച രീതിയില്‍ അലൈന്‍ ചെയ്യാന്‍ ഗ്രിഡുകള്‍ സഹായകരമാണ്. ഇതിനായി Settings>Photos and Camera എന്നതിലേക്ക് പോയി Grid എന്നതിലേക്ക് മാറുക.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

നിങ്ങള്‍ ആപ്പിള്‍ ഇയര്‍ബഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, കോര്‍ഡിലെ വോളിയം ബട്ടണുകള്‍ അമര്‍ത്തി ഫോട്ടോയും, വീഡിയോയും എടുക്കാവുന്നതാണ്.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഫോണിന്റെ അരികുകളിലെ വോളിയം ബട്ടണ്‍ നിങ്ങള്‍ക്ക് ഷട്ടര്‍ ആയി ഉപയോഗിക്കാവുന്നതാണ്.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ചിത്രം ഫോക്കസ് ചെയ്യുന്നതിന് സ്‌ക്രീനില്‍ ടാപ് ചെയ്യുക, നിങ്ങളുടെ വിരലുകള്‍ മുകളിലേക്കും താഴേക്കും സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ക്ക് ബ്രൈറ്റ്‌നസ് ക്രമീകരിക്കാവുന്നതാണ്.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

സ്‌ക്രീന്‍ ലോക്ക് അമര്‍ത്തി കുറച്ച് നേരം പിടിച്ചാല്‍ നിങ്ങള്‍ക്ക് എക്‌സ്‌പോഷര്‍ സെറ്റിങുകള്‍ ലോക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് അടുത്ത തവണ ഇത് ക്രമീകരിക്കാന്‍ സമയം ചിലവഴിക്കേണ്ട ആവശ്യമില്ല.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

സ്‌ക്രീനിലെ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തി കുറച്ച് നേരം പിടിച്ചാല്‍ നിങ്ങള്‍ക്ക് ബര്‍സ്റ്റ് മോഡ് പ്രാപ്തമാക്കാവുന്നതാണ്. ഈ മോഡില്‍ ഒരു സെക്കന്‍ഡില്‍ 10 ഷോട്ടുകള്‍ നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഐഫോണില്‍ ഫ്ളാഷ് ഉപയോഗിക്കാതെ ചിത്രങ്ങള്‍ എടുത്താല്‍ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുന്നതാണ്. ഫ്ളാഷിന് പകരമായി നിങ്ങള്‍ മറ്റൊരു ഉറവിടം വെളിച്ചത്തിനായി കണ്ടെത്തുന്നതാണ് നല്ലത്. ഫ്ളാഷ് ഉപയോഗിക്കാതെയും, ഉപയോഗിച്ചും ഉളള ചിത്രങ്ങള്‍ കൂടെ കൊടുത്തിരിക്കുന്നു.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഓട്ടോ എച്ച്ഡിആര്‍ ഓണ്‍ ആക്കിയാല്‍ ഐഫോണ്‍ മൂന്ന് വ്യത്യസ്ത എക്‌സ്‌പോഷറുകളില്‍ മൂന്ന് ചിത്രങ്ങള്‍ എടുക്കുന്നതാണ്. തുടര്‍ന്ന് ക്യാമറ തന്നെ ഓരോ ചിത്രത്തിലേയും മികച്ച ഭാഗങ്ങളെ സംയോജിപ്പിക്കുന്നതാണ്. ഇതിനായി എച്ച്ഡിആര്‍ ടാപ് ചെയ്ത്, ഓട്ടോ എന്നത് തിരഞ്ഞെടുക്കുക.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ക്ലോക്ക് ഐക്കണ്‍ ടാപ് ചെയ്ത് ടൈമര്‍ സെറ്റ് ചെയ്ത് നിങ്ങള്‍ക്ക് സ്വയം ചിത്രത്തില്‍ പ്രത്യക്ഷപ്പെടാനുളള സമയം സൃഷ്ടിക്കാവുന്നതാണ്.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ലോക്ക് സ്‌ക്രീനിന്റെ താഴ്ന്ന മൂലയിലുളള ക്യാമറ ഐക്കണ്‍ സൈ്വപ്പ് ചെയ്ത് നിങ്ങള്‍ക്ക് ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ പെട്ടന്ന് ഒരു ഫോട്ടോ എടുക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things you didn't know your iPhone's camera could do.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot