ടോപ് 5 വാട്ടര്‍പ്രൂഫ്, ഷോക്ക്പ്രൂഫ് ഡിജിറ്റല്‍ ക്യാമറകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/camera/top-5-waterproof-and-shockproof-digital-cameras-2.html">Next »</a></li></ul>

ടോപ് 5 വാട്ടര്‍പ്രൂഫ്, ഷോക്ക്പ്രൂഫ് ഡിജിറ്റല്‍ ക്യാമറകള്‍

ജീവിതത്തിലെന്നും ഓര്‍ക്കാനാഗ്രഹിക്കുന്ന നിമിഷങ്ങളെ ഒപ്പിയെടുക്കുന്ന ക്യാമറകള്‍ ഇന്ന് മൊബൈലുകള്‍ പോലെ കൂടുതല്‍ പേരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിലക്കുറവും ദീര്‍ഘകാലം ഇവ ഉപയോഗിക്കാം എന്നതുമാണ് ഇപ്പോള്‍ ക്യാമറകളെ തേടി നമ്മള്‍ ഇറങ്ങുന്നതിന് ഒരു പ്രധാനകാരണവും. മൊബൈലുകള്‍ 41 മെഗാപിക്‌സല്‍ വരെ ക്യാമറകളുമായി വിപണിയിലുണ്ടെങ്കിലും ഇപ്പോഴും ക്യാമറ വിപണിയ്ക്ക് ഇത് കാര്യമായ ഭീഷണിയാകുന്നില്ല എന്നതാണ് വാസ്തവം.

വിവിധ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയും അല്ലാതെയും വിലക്കുറഞ്ഞതും ശരാശരി വിലയുള്ളതുമായ ക്യാമറകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ക്യാമറകളില്‍ ഉപയോക്താക്കള്‍ തിരയുന്ന ഒരു പ്രധാന സവിശേഷത പ്രതിരോധ ശേഷികളാണ്. വാട്ടര്‍പ്രൂഫ്, ഷോക്ക്പ്രൂഫ് എന്നിവ ഇതില്‍ പെടും. ഏത് സാഹചര്യത്തിലും കൊണ്ടുനടക്കാന്‍ പറ്റിയ ഉത്പന്നമാകണം വാങ്ങുന്നതെന്ന തീരുമാനമാണ് ഇതിന് പിന്നില്‍. ടോപ് 5 ക്യാമറകളെക്കുറിച്ച് ഇതിന് മുമ്പ് മലയാളം ഗിസ്‌ബോട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വാട്ടര്‍പ്രൂഫ് ക്യാമറകളില്‍ അഞ്ച് മികച്ച മോഡലുകളെ പരിചയപ്പെടുത്തുന്നു. വിവിധ വിലകളിലുള്ള ഉത്പന്നങ്ങള്‍ ഇതിലുണ്ട് അതിനാല്‍ കുറഞ്ഞ വിലയില്‍ തുടങ്ങാം.

<ul id="pagination-digg"><li class="next"><a href="/camera/top-5-waterproof-and-shockproof-digital-cameras-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot