വിആര്‍-340, വിജി-160, ഒളിമ്പസില്‍ നിന്നുള്ള പുതിയ ക്യാമറകള്‍

ഒളിമ്പസില്‍ നിന്നും പുതിയ രണ്ടു ക്യാമറകള്‍ എത്താന്‍ പോകുന്നു. വിആര്‍-340, വിജി-160 എന്നിവയാണ് ഈ പുതിയ ക്യാമറ മോഡലുകള്‍. നല്ല ഫോട്ടോകള്‍ എടുത്ത് സൂക്ഷിക്കണമെന്നാഗ്രഹിക്കുന്ന സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഇവ രണ്ടും.
ഫീച്ചറുകള്‍:
- ഉയര്‍ന്ന രെസൊലൂഷനുള്ള സിസിഡി സെന്‍സറുകള്‍
- രണ്ടു ലെന്‍സുകള്‍ക്കും സൂമിംഗ് ഒപ്ഷനുകള്‍.
- എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്
രണ്ടു ക്യാമറ ലെന്‍സുകളും ആവശ്യത്തിനു സൂം ചെയ്യത്തക്ക വിധത്തിലുള്ളതാണ്. കൂട്ടത്തില്‍ വലിയ മോഡലായ വിആര്‍-340ല്‍ 10X വരെയും വിജി-160ല്‍ 5X വരെയും സൂം ചെയ്യാന്‍ സാധിക്കും.
720പിക്‌സല്‍ എച്ച്ഡി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും ഈ രണ്ടു ക്യാമറകളില്‍ നിന്നും. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലും, സ്മാര്‍ട്ട്‌ഫോണുകളിലും കണ്ടു വരുന്ന ഒരു സവിശേഷതയാണ് ഈ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം.
ഓട്ടോ ഫോക്കസ്, ഇമേജ് സ്‌റ്റെബിലൈസേഷന്‍, ബില്‍ട്ട് ഇന്‍ ആര്‍ട്ട് ഫില്‍ട്ടറുകള്‍ എന്നിവയും ഈ ക്യാമറകളുടെ സവിശേഷതകളാണ്. 29 പ്രീ സെറ്റ് ഒപ്ഷനുകളുമായി ഇന്റലിജെന്റ് ഓട്ടോ (ഐഓട്ടോ) ഫീച്ചറും ഇവയ്ക്കുണ്ട്.
റീച്ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ രണ്ടു ക്യാമറകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോകള്‍ ടെലിവിഷന്‍ സ്‌കരീനില്‍ കാണാന്‍ സഹായിക്കുന്ന എ/വി കേബിള്‍, ബാറ്ററി എന്നിവ ക്യാമറകള്‍ക്കൊപ്പം സൗജന്യമായി ലഭിക്കും.
യുഎസ്ബി പോര്‍ട്ടുകള്‍, 3.0 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, എസ്ഡി കാര്‍ഡ് എന്നിവയും ഇവയുടെ പ്രത്യേകതകളാണ്.
ഒളിമ്പസ് വിആര്‍-340യുടെ വില 7,500 രൂപയും, വിജി-160ന്റെ വില 5,000 രൂപയും ആണ്.


Click it and Unblock the Notifications








