സൂം ലെന്‍സുകളെ അടുത്തറിയാം

|

പ്രൊഫഷണല്‍ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ക്കും ക്യാമറ ഭ്രാന്തന്മാര്‍ക്കും ഡിജിറ്റല്‍ ക്യാമറകളില്‍ സൂം ലെന്‍സുകളുടെ ആവശ്യകത അടുത്തറിയാം. പ്രധാനമായും രണ്ടുതരത്തിലുള്ള സൂമിംഗ് രീതികളാണ് നിര്‍മാതാക്കള്‍ അവലംബിക്കുന്നത്. ഒപ്റ്റിക്കല്‍ സൂമും ഡിജിറ്റല്‍ സൂമുമാണിവ. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ട്. അതിനാല്‍ത്തന്നെ സൂമിനെക്കുറിച്ച് അടുത്തറിയേണ്ടത് ഏറെ ആവശ്യവുമാണ്.

സൂം ലെന്‍സുകളെ അടുത്തറിയാം

ഓപ്റ്റിക്കല്‍ സൂമും ഡിജിറ്റല്‍ സൂമും തമ്മില്‍ താരതമ്യം ചെയ്താല്‍ ഫോട്ടോഗ്രഫര്‍മാര്‍ക്ക് ഏറെ ആവശ്യകരമായത് ഓപ്റ്റിക്കല്‍ സൂമിംഗാണ് എന്നതില്‍ സംശയമില്ല. വിപണിയില്‍ ലഭ്യമായ നല്ലൊരു ശതമാനം ഡിജിറ്റല്‍ ക്യാമറകളിലും സൂമിംഗ് കിറ്റ് പ്രത്യേകമായുണ്ട്. അവശ്യ സമയത്ത് ഇവ ഘടിപ്പിക്കുകയും അല്ലാത്തപ്പോള്‍ സുരക്ഷിതമായി മാറ്റിവെയ്ക്കുകയുമാണ് പതിവ്. സൂമിംഗിനെക്കുറിച്ച് വിശദമായി വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

ഓപ്റ്റിക്കല്‍ സൂം

ഓപ്റ്റിക്കല്‍ സൂം

ലെന്‍സിന്റെ ഫോക്കല്‍ ലെംഗ്തിന്റെ കൃത്യമായ ദൂരം അളക്കുകയാണ് ഓപ്റ്റിക്കല്‍ സൂം ചെയ്യുന്നത്. ലെന്‍സിന്റെ മദ്ധ്യഭാഗവും ഇമേജ് സെന്‍സറുമായുള്ള ദൂരമാണ് ഫോക്കല്‍ ലെംഗ്ത് എന്നത്. ക്യാമറക്കുള്ളില്‍ ഇമേജ് സെന്‍സറില്‍ നിന്നും ലെന്‍സ് നീങ്ങുമ്പോള്‍ സൂം കൂടുന്നു.

ഓപ്റ്റിക്കല്‍ സൂം ഉപയോഗിക്കുന്ന സമയത്ത് ചില ഡിജിറ്റല്‍ ക്യാമറകളില്‍ സ്മൂത്ത് സൂമിംഗ് ലഭ്യമാണ്. അതായത് എവിടെവെച്ച് വേണമെങ്കിലും സൂമിംഗ് നിര്‍ത്താന്‍ കഴിയുന്ന രീതി. ഏകദേശം നാലുമുതല്‍ ഏഴുവരെ പാര്‍ഷ്യല്‍ സൂമിഗ് പൊസിഷനുകളാണ് ഡിജിറ്റല്‍ ക്യാമറകളിലുള്ളത്.

ഡിജിറ്റല്‍ സൂം

ഡിജിറ്റല്‍ സൂം

ചിത്രീകരണ സമയത്ത് ആവശ്യമില്ലാത്ത സൂമിംഗ് രീതിയാണ് ഡിജിറ്റല്‍ സൂമിംഗ്. ചിത്രീകരിക്കുന്ന ഫോട്ടോയെ ക്രോപ്പ് ചെയ്ത് ആര്‍ട്ടിഫിഷ്യല്‍ ക്ലോസ് അപ്പാക്കുന്ന രീതിയാണിത്. ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിനും ക്വാളിറ്റി കുറയ്ക്കുന്നതിനും ഈ രീതി കാരണമാകും.

ഒരു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഈ രീതി ചെയ്യാവുന്നതാണ്. ഇപ്രകാരം ചെയ്താല്‍ ക്വാളിറ്റി നഷ്ടപ്പെടുകയുമില്ല. രണ്ടാമതൊരു എഡിറ്റിംഗിനു സമയമില്ല എങ്കില്‍മാത്രം ഡിജിറ്റല്‍ സൂമിംഗ് ഉപയോഗിക്കാവുന്നതാണ്. ഡിജിറ്റല്‍ സൂമിംഗിലെ ഗുണവശങ്ങളും ദോഷങ്ങളും അറിഞ്ഞുവേണം ഇത് ഉപയോഗിക്കാന്‍.

സൂം മെഷര്‍മെന്റ് അറിയുക

സൂം മെഷര്‍മെന്റ് അറിയുക

ഡിജിറ്റല്‍ ക്യാമറയുടെ സാങ്കേതികവശങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ഒപ്റ്റിക്കല്‍/ഡിജിറ്റല്‍ സൂമിംഗിനെക്കുറിച്ച് അറിയാമായിരിക്കും. ഡിജിറ്റല്‍ സൂമിംഗ് അളവ് X എന്ന അക്ഷരത്തിലാകും ആരംഭിക്കുക. ഉദ്ദാഹരണത്തിന് 3X, 4X, 10X എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരുകാര്യം മനസിലാക്കുക. 10X സൂമിംഗ് രീതി എല്ലാ ക്യാമറകളിലും ഒരുപോലെ ആയിരിക്കണമെന്നില്ല.

ലെന്‍സിന്റെ കരുത്തിന് അനുസരിച്ചാകും സൂമിംഗ് നിശ്ചയിക്കുക. ലെന്‍സിന്റെ ചെറുതും വലുതുമായി ഫോക്കല്‍ ലെംഗ്തിന്റെ വ്യത്യാസം 'മള്‍ട്ടിപ്ലയര്‍' എന്ന് അറിയപ്പെടും. അതായത് 10X ഓപ്റ്റിക്കല്‍ സൂമിംഗ് ലെന്‍സുള്ള ക്യാമറയ്ക്ക് 35 എം.എം മിനിമം ഫോക്കല്‍ ലെംഗ്തും 350 എം.എം പരമാവധി ഫോക്കല്‍ ലെംഗ്തും കാണും.

ക്യാമറ സവിശേഷതകളില്‍ ഫോക്കല്‍ ലെംഗ്തിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ടാകും. സാധാരണ ഘട്ടങ്ങളില്‍ 50എം.എം അളവുള്ള ലെന്‍സുകളെ നോര്‍മലായാണ് കണക്കാക്കുന്നത്.

 മാറ്റി ഘടിപ്പിക്കാവുന്ന ലെന്‍സുകള്‍

മാറ്റി ഘടിപ്പിക്കാവുന്ന ലെന്‍സുകള്‍

ഡിജിറ്റല്‍ ക്യാമറയിലെ തുടക്കക്കാര്‍ക്കായി ക്യാമറയ്ക്കുള്ളില്‍ ഘടിപ്പിച്ച ലെന്‍സുകളാണ് ഉണ്ടാവുക. എന്നാല്‍ പ്രൊഫഷണാലിറ്റി കൂടുന്നതിനനുസരിച്ച് ലെന്‍സുകളുടെ രീതിയും മാറും. ഹൈ പ്രൊഫഷണല്‍ ലെന്‍സുകള്‍ മാറ്റി ഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അവശ്യ ഘട്ടങ്ങളില്‍ ഘടിപ്പിക്കുകയും അല്ലാത്തപ്പോള്‍ ഇവ കൃത്യമായി സൂക്ഷിക്കുകയും വേണം.

 ചില സൂം ലെന്‍സുകളുടെ പോരായ്മകള്‍

ചില സൂം ലെന്‍സുകളുടെ പോരായ്മകള്‍

നോയിസ്

പിന്‍കുഷനിംഗ്

സ്ലോവര്‍ ഷട്ടര്‍ റെസ്‌പോണ്‍സ് ടൈം

ട്രൈപോഡിന്റെ ആവശ്യകത

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലൈവ്സ്ട്രീം നിങ്ങളുടെ മൊബൈലിൽ എങ്ങനെ കാണാംഏകദിന ക്രിക്കറ്റ് ലോകകപ്പ് ലൈവ്സ്ട്രീം നിങ്ങളുടെ മൊബൈലിൽ എങ്ങനെ കാണാം

Best Mobiles in India

Read more about:
English summary
Understand Zoom Lenses

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X