Home
Camera

ലോക ഫോട്ടോ​ഗ്രാഫി ദിനം: പ്രഫഷണൽ ക്യാമറകളെ വെല്ലുന്ന സ്മാർട്ട്ഫോൺ ക്യാമറകൾ പരിചയപ്പെടാം

ഇന്ന് ലോക ഫോട്ടോ​ഗ്രഫി ദിനം. നമ്മൾ എടുക്കുന്ന ഓരോ ഫോട്ടോകളും ഓരോ ഓർമ്മപ്പെടുത്തലാണ് നമ്മുടെ കഴിഞ്ഞു പോയ ജീവിതത്തിന്റെ സുന്ദര നിമിഷങ്ങളാണ് ഈ ഫോട്ടോകളിൽ പതിയുന്നത്. കഴിഞ്ഞുപോയ കാലഘട്ടം ഒരിക്കലും തിരിച്ചു വരില്ലെങ്കിലും ഫോട്ടോകൾ വഴി നമ്മുക്ക് ലഭിക്കുന്ന കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ പകരം വെയ്ക്കാൻ ആകാത്ത ഒന്നാണ്.

സ്റ്റുഡിയോകളേയും ഫ്രോട്ടോ​ഗ്രഫർമാരെയും മാത്രം ആശ്രയിച്ചാണ് മുമ്പ് ഫോട്ടോകൾ എടുത്തിരുന്നതെങ്കിൽ ഇന്ന് സ്മാർട്ട് ഫോൺ കൈയ്യിലുള്ള ഏതൊരു ഉപഭോക്താവും ഒരു ഫോട്ടോ​ഗ്രാഫർ ആണ്. ഡിജിറ്റൽ ക്യാമറകളുടെ ക്ലാരിറ്റിയിൽ ഫോട്ടോയെടുക്കാൻ ഇന്ന പല സ്മാർട്ട്ഫോണുകൾക്കും സാധിക്കുന്നതാണ്. ഇത്തരത്തിൽ മികച്ച ക്യാമറ പ്രകടനം കാഴ്ചവെച്ച് സ്മാർട്ട്ഫോൺ ഫോട്ടോ​ഗ്രഫിയിൽ വിപ്ലവം രചിച്ച സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് ഈ ലേഖനത്തിലൂടെ നമ്മുക്ക് പരിജയപ്പെടാം.

പ്രഫഷണൽ ക്യാമറകളെ വെല്ലുന്ന സ്മാർട്ട്ഫോൺ ക്യാമറകൾ പരിചയപ്പെടാം

ഈ പട്ടികയിൽ ഉൾപ്പെടുന്ന പ്രധാന ഫോണുകളിൽ ഒന്നാണ് സാംസങ് ​ഗാലക്സി എസ് 4. ഡുവൽ ഷോട്ട് ആണ് ഈ ഫോണിന്റെ ക്യാമറകൾ. ഈ ഫോണിൽ നിന്ന് ഒരേ സമയം തന്നെ ഒന്നിലധികം ക്യാമറയിൽ നിന്ന് ഒരേ സമയം ഫോട്ടോയെടുക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു പിക്ചർ-ഇൻ-പിക്ചർ വ്യൂവും ഇവ നൽകുന്നു. ഫോട്ടോഗ്രാഫറും എടുത്ത ഫോട്ടോയും ഒരേ ഫ്രെയിമിൽ കൊണ്ടുവരാനും ഈ ഫോണിന് സാധിക്കുന്നതാണ്.

ഫിലിമിക് പ്രോയുടെ ഡബിൾ ടേക്ക് എന്ന മൂന്നാം കക്ഷി ആപ്പ് വഴി ഇതിന് സമാനമായ ഒരു ഫീച്ചർ ആപ്പിളും അടുത്തിടെ അവതരിപ്പിച്ചിരുന്നു. സാംസങിന്റെ തന്നെ ​ഗാലക്സി എസ് 21 അൾട്രയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു ഫോൺ. പ്രൊഫഷണൽ ക്യാമറകളിൽ ഉണ്ടായിരുന്ന ലേസർ ഓട്ടോഫോക്കസ് ഫീച്ചർ‌ ആദ്യമായി കൊണ്ടുവന്ന സ്മാർട്ട് ഫോൺ ആണിത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ കൃത്യവും വേഗത്തിലുള്ളതുമായ ഓട്ടോഫോക്കസ് വാഗ്ദാനം ചെയ്യുന്ന ഫീച്ചർ ആണിത്.

പ്രഫഷണൽ ക്യാമറകളെ വെല്ലുന്ന സ്മാർട്ട്ഫോൺ ക്യാമറകൾ പരിചയപ്പെടാം

പിന്നീട് ഗാലക്‌സി എസ് 23 അൾട്രായിൽ അടക്കം മികച്ച ക്യാമറ ഫീച്ചറുകൾ വന്നെങ്കിലും ഇതിന്റെ മുൻകാമി എന്ന നിലയിലാണ് ഗാലക്‌സി എസ് 21 അൾട്രയെ തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച ക്യാമറ ഫീച്ചറുകളുള്ള മറ്റൊരു ഫോണാണ് ഐഫോൺ 12 സീരീസുകൾ. എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ ഡോൾബി വിഷൻ അവതരിപ്പിച്ച ആദ്യ ഫോൺ ആയിരുന്നു ഐഫോൺ 12 സീരീസുകൾ. യഥാർത്ഥ നിറങ്ങളും മികച്ച വിഷനുകളും നൽകാൻ ഈ ക്യാമറകൾക്ക് സാധിച്ചു.

12 പ്രോ, 12 പ്രോ മാക്സ് ഫോണുകളിൽ ആകട്ടെ LiDAR സെൻസറുകളും ആപ്പിൾ അവതരിപ്പിച്ചു. മറ്റ് സ്‌മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന ലൈറ്റ് സെൻസറിന്റെ സാധാരണ സമയത്തേക്കാൾ ആറിരട്ടി വേഗതയാണ് ഇവയ്ക്കുള്ളത്. ഇതിന് പുറമെ കുറഞ്ഞ വെളിച്ചത്തിലും ഡെപ്‌ത് അളന്നുകൊണ്ടും മികച്ച ലോ ലൈറ്റ് ഫോട്ടോകൾ എടുക്കാൻ ഇവ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. നിലവിൽ LiDAR സെൻസർ ഉപയോ​ഗിക്കുന്ന ഒരേഒരു ബ്രാൻഡ് ആപ്പിൾ ആണ്.

സ്മാർട്ട്ഫോൺ ക്യാമറിയിലെ സൂമിങ്ങിൽ വിപ്ലവം കൊണ്ടുവന്ന ഫോൺ ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാകു സാംസങ് ​ഗാലക്സി എസ് 20 അൾട്രാ. ഒപ്റ്റിക്കൽ സൂം സെൻസറും ഡിജിറ്റൽ സൂമും ഒരുമിച്ചുള്ള ഹൈബ്രിഡ് സൂം സാങ്കേതിക വിദ്യയാണ് സാംസങ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നത്. 100x ഹൈബ്രിഡ് സൂം ആണ് സാംസങ് ഈ ഫോണിനായി ഒരുക്കിയത്. അധിക ഉപകരണങ്ങളൊന്നും കൂടാതെ ചന്ദ്രന്റെ വരെ ഫോട്ടോ പകർത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.

മികച്ച ക്യാമറ ഫീച്ചറുള്ള മറ്റൊരു ഫോൺ ആയിരുന്നു ഐഫോൺ 7 പ്ലസ്. ക്യമറയിലെ മൾട്ടി സെൻസർ സജ്ജീകരണം, പോർട്രെയിറ്റ് മോഡ് എന്നിവ പ്രൊഫഷണൽ ക്യാമറയുടെ തലത്തിലുള്ള സൗകര്യം ഉപഭോക്താക്കൾക്ക് നൽകി. കൂടാതെ മെഷീൻ ലേണിംഗും രണ്ടാമത്തെ ക്യാമറയിൽ നിന്ന് പശ്ചാത്തലം വേർതിരിക്കാനും ഉള്ള സൗകര്യം ആദ്യമായി കൊണ്ടുവന്നത് ഐഫോൺ 7 പ്ലസ് ആണ് നിലവിൽ ഒട്ടുമിക്ക സ്മാർട്ട് ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
One of the flagship phones on this list is the Samsung Galaxy S4. The cameras on this phone are dual-lens. The biggest feature of this phone is that you can take photos from multiple cameras at the same time. They also provide a picture-in-picture view. This phone can also bring the photographer and the photo taken into the same frame.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X