ലോകത്തിലെ ഏറ്റവും ചെലവേറിയ ക്യാമറകള്‍

By Archana V
|

ഫോട്ടോഗ്രഫിയില്‍ ആവേശമുള്ള ഏതൊരാളുടെയും സ്വപ്‌നമാണ് സ്വന്തമായി ഡിഎസ്എല്‍ആര്‍ ക്യമാറ വാങ്ങുക എന്നത്. എന്നാല്‍, ഇതിന് കഴിയുമോ എന്ന ആശങ്കയും ഇതോടൊപ്പം ഉണ്ടാകും. അടുത്തിടെ ഇന്ത്യന്‍ വിപണിയിലേക്ക് നിരവധി ഡിഎസ്എല്‍ആര്‍ ക്യമാറകള്‍ എത്തുന്നുണ്ട്. പലതിന്റെയും വില പല തരത്തിലാണ്.

 
ലോകത്തിലെ ഏറ്റവും ചെലവേറിയ ക്യാമറകള്‍

ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് പോലും 15,000 രൂപയില്‍ കൂടുതലാവും . ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള മോഡലണ് നോക്കുന്നതെങ്കില്‍ ചിലപ്പോള്‍ 12,000 രൂപയില്‍ താഴെ ലഭിച്ചേക്കും.

 

എന്നാല്‍ വില കുറഞ്ഞ ഡിഎസ്എള്‍ആറിലെ സെന്‍സര്‍ വളരെ ചെറുതായിരിക്കും അതിനാല്‍ താഴ്ന്ന വെളിച്ചത്തില്‍ ചിത്രങ്ങള്‍ വ്യക്തമാവില്ല. അതിനാല്‍ നേരിട്ടു കാണുന്ന പോലെ ആയിരിക്കില്ല ഫോട്ടോയിലെ ചിത്രങ്ങള്‍.

ഇതറിയാവുന്നത് കൊണ്ടാണ് ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറിയ്ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറാവുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ ക്യാമറകള്‍

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഏറ്റവും സങ്കീര്‍ണമായ ഫോട്ടോഗ്രാഫി ടെക്‌നോളജി നേടാന്‍ ശ്രമിക്കുമ്പോള്‍ ഫോട്ടോഗ്രാഫി വിനോദമാക്കിയവര്‍ വിലകൂടിയ ലെന്‍സ്, ഫില്‍ട്ടര്‍, ട്രൈപോഡ് എന്നിവയ്ക്ക് വേണ്ടിയായിരിക്കും പണം കൂടുതല്‍ ചെലവഴിക്കുക.

വിനോദമെന്ന നിലയില്‍ ഫോട്ടോഗ്രാഫി ചെലവേറിയതാവുന്നത് അതിനാലാണ്എന്നാല്‍ ഇത് നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ് എന്നതില്‍ സംശയിമില്ല.

ലോകത്തിലെ ഏറ്റവും ചെലവേറിയ ഡിഎസ്എല്‍ആര്‍ ക്യാമറകളാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്


കാനോണ്‍ ഇഒഎസ് -1ഡിഎക്‌സ് മാര്‍ക് 2

കാനോണിന്റെ ഏറ്റവും മികച്ച മോഡല്‍

പ്രധാന സവിശേഷതകള്‍

  • പുതിയ 20 എംപി സിമോസ് ഫുള്‍-ഫ്രെയിം സെന്‍സര്‍ , ഡ്യുവല്‍ ഫോക്കസ് പിക്‌സല്‍ ഓട്ടോ ഫോക്കസ്.
  • 14 എഫ് പിഎസ് തുടര്‍ച്ചയായ ഷൂട്ടിങ്( ലൈവ് വ്യൂവില്‍ 16 എഫ് പിഎസ് )
  • 200+ ഷോട്ട് ബഫര്‍ , റോ + ജെപെഗ് (സിഫാസ്റ്റ് 2.0)
  • 61-പോയിന്റ് എഎഫ് സിസ്റ്റം , 41 ക്രോസ്സ് -ടൈപ്പ് സെന്‍സര്‍ , 24 ശതമാനത്തിലേറെ കവറേജ്
  • 360,000 പിക്‌സല്‍ ആര്‍ജിബി + ഐആര്‍ മീറ്ററിങ് സെന്‍സര്‍
  • നേറ്റീവ് ഐഎസ്ഒ 100-51 ,200 ( 50-409,600 വരെ നീട്ടാം)
  • ഡിസിഐ ഫോര്‍മാറ്റില്‍ 4കെ/60 പി വീഡിയോ (4096* 2160പിക്‌സല്‍) ഉപയോഗിക്കുന്ന മോഷന്‍ ജെപെഗ്
  • 1.62 ദശലക്ഷം ഡോട്ട് എല്‍സിഡി ടച്ച് സ്‌ക്രീന്‍
  • ഫ്‌ളിക്കര്‍ ഡിറ്റക്ഷന്‍
  • സിഫാസ്റ്റ് 2.0 കാര്‍ഡ് സപ്പോര്‍്ട്
  • യുഎസ്ബി 3.0

കനോണ്‍ ഇഒഎസ് -1ഡി മാര്‍ക്ക് 2 ക്യാമറയുടെ സ്‌പെസിഫിക്കേഷനുകള്‍ വളരെ മികച്ചതാണ്. ഇതിന്റെ ഫോക്കസ് ശേഷി സവിശേഷമാണ്. ഔട്ട് ഓഫ് ഫോക്കസിനുള്ള സാധ്യത കുറയ്ക്കും.

വിദേശയാത്രകളില്‍ ഇന്റര്‍നെറ്റ് ബന്ധം നിലനിര്‍ത്താനുള്ള 5 വഴികള്‍വിദേശയാത്രകളില്‍ ഇന്റര്‍നെറ്റ് ബന്ധം നിലനിര്‍ത്താനുള്ള 5 വഴികള്‍

സെക്കന്‍ഡില്‍ 14 ഫ്രെയിം ആണ് 1ഡിഎക്‌സിന്റെ ഷൂട്ടിങ് വേഗത. കാലാവസ്ഥകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ട്.അതിനാല്‍ ലോകത്തെല്ലായിടത്തും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സ് കൂടുതലായി ഉപയോഗിക്കുന്ന ക്യാമറകളില്‍ ഒന്നാണിത്.

ഇന്ത്യയില്‍ കനോണ്‍ ഇഒസ് 1ഡിഎക്‌സ് മാര്‍ക് 2 വിന്റെ വില 4,78,999 രൂപയാണ്. ക്യാമറ ബോഡിയുടെ മാത്രം വിലയാണിത്. ലെന്‍സിന് വേറെ വില നല്‍കേണ്ടി വകും.

നിക്കോണ്‍ ഡി5

ഡിഎസ്എല്‍ആറില്‍ മികച്ചത്

കനോണ്‍ ഇഒസ് 1ഡിഎക്‌സ് മാര്‍ക് 2 ന്റെ മുഖ്യ എതിരാളികളില്‍ ഒന്നാണിത്. പല ഫോട്ടോഗ്രാഫേഴ്‌സും കനോണിനേക്കാള്‍ മികച്ചത് ഇതാണന്ന് വിശ്വസിക്കുന്നു. എല്ലാ തലമുറകളിലെയും ഫോട്ടോഗ്രാഫര്‍മാര്‍ ഈ ക്യാമറ ഇഷ്ടപ്പെടുന്നവരാണ്.

മോട്ടോര്‍സ്‌പോര്‍ട്, വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഈ ക്യാമറയോട് കൂടുതല്‍ ഇഷ്ടം.

കനോണ്‍ ഇഒസ് 1ഡിഎക്‌സ് മാര്‍ക് 2 ന്റേതിന് സമാനമായ വിലയാണ് നിക്കോണ്‍ ഡി5 ന്റെയും.

ഐഡിയ 'ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍': 2 രൂപ റീച്ചാര്‍ജ്ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്?ഐഡിയ 'ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍': 2 രൂപ റീച്ചാര്‍ജ്ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്?

ഫേസ് വണ്‍ എക്‌സ്എഫ് 100 എംപി

ലോക പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രം പ്രാപ്യമായ ക്യാമറകളില്‍ ഒന്നാണ് ഫേസ് വണ്‍ എക്‌സ് എഫ് . ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളാണ് ഇത് നല്‍കുന്നത്.

ഫേസ് വണ്‍ എക്‌സ്എഫ് 100 എംപി ഒരു മിറര്‍ രഹിത ക്യാമറയാണ്. ഇതിന് എതിരാളികള്‍ ഇല്ല എന്നു വേണമെങ്കില്‍ പറയാം.

ഏകദേശം 33 ലക്ഷം രൂപയ്ക്ക് അടുത്താണ് ഇതിന്റെ വില. ഇത് വില കൂടിയതാണെന്ന് മാത്രമല്ല നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് വന്‍ പ്രതിഫലം ലഭിച്ചില്ലെങ്കില്‍ ഈ ക്യാമറ നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും.

ഈ രംഗത്തെ ഏറ്റവും മികച്ച ഫോട്ടോ ഗ്രാഫമാര്‍ ഉപയോഗിക്കുന്ന ക്യാമറയാണ് ഫേസ് വണ്‍ എഫ്എക്‌സ് ഫാഷന്‍, ഓട്ടോമൊബൈല്‍ മാഗസിനുകള്‍ക്ക് വേണ്ടി ഫോട്ടോ എടുക്കുന്നവര്‍ ഉപയോഗിക്കുന്നത് ഈ ക്യാമറയാണ്. ഇതിലെടുക്കുന്ന ഓരോ ചിത്രങ്ങളും സവിശേഷമായിരിക്കും.

പിഎഫ് ബാലന്‍സ് അറിയാം ഈ ആപ്പിലൂടെ!പിഎഫ് ബാലന്‍സ് അറിയാം ഈ ആപ്പിലൂടെ!

ഈ ക്യാമറകളുടെ വില അറിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നിരാശ തോന്നിയേക്കാം. അതിന്റെ ആവശ്യമില്ല വില കൂടിയ ക്യാമറകള്‍ വാങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും നല്ല ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സിലെ നല്ല ചിത്രങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും ആശയവുമാണ് അതിന് അടിസ്ഥാനം. എത്ര വില കൂടിയ ക്യാമറ സ്വന്തമായി ഉണ്ടായിട്ടും ഫോട്ടോഗ്രാഫിയോട് ഒരു അഭിനിവേശം ഇല്ലെങ്കില്‍ നല്ല ഫോട്ടോകള്‍ എടുക്കാന്‍ കഴിയില്ല.

Best Mobiles in India

Read more about:
English summary
Three of the world's most expensive cameras that are not only known for their price but for the exceptional quality they offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X