ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറ; വിറ്റുപോയത് 20 കോടിക്ക്

Written By:

20 കോടിയുടെ ക്യാമറ; അതും ഒരു പഴയ ക്യാമറ. പഴയത് എന്ന് പറഞ്ഞാൽ 1923ൽ ഇറങ്ങിയത്. നോക്കണേ, എന്നിട്ടും ഈ ക്യാമറക്ക് കിട്ടിയ വില. 2.97 മില്യൺ ഡോളർ. അതായത് 20 കോടി ഇന്ത്യൻ രൂപ. അതിനുമാത്രം എന്താണ് ഈ ക്യാമറയുടെ പ്രത്യേകതകൾ എന്ന് നോക്കാം.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറ; വിറ്റുപോയത് 20 കോടിക്ക്

ഈയടുത്ത് നടന്ന ഒരു ലേലത്തിലാണ് ഇത്രയും വലിയ തുകയ്ക്ക് ഈ ക്യാമറ വിറ്റുപോയത്. 1923ൽ പുറത്തിറങ്ങിയ Leica 0-series no. 122 എന്ന മോഡലിനാണ് ഇത്രയും തുക ലഭിച്ചത്. വിയന്നയിലായിരുന്നു ഈ ലേലം നടന്നത്. നിലവിൽ ആരാണ് ഈ ക്യാമറ സ്വന്തമാക്കിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പക്ഷെ ഏഷ്യയിൽ നിന്നുമുള്ള ഒരു വ്യക്തിയാണ് ഈ ക്യാമറ വാങ്ങിയത് എന്ന് മാത്രം അറിഞ്ഞിട്ടുണ്ട്.

ഇതിനു മുമ്പും ഈ ക്യാമറയുടെ തന്നെ മറ്റൊരു ഇതേപോലെ ലേലത്തിൽ വിറ്റുപോയിരുന്നു. Leica 0-series no. 116 ആയിരുന്നു ആ മോഡൽ. 2.16 മില്യണിനായിരുന്നു അന്ന് വിറ്റുപോയത്. നിലവിൽ വളരെ കുറച്ചു മാത്രമേ ഈ ക്യാമറ മോഡലുകൾ ഇന്ന് നിലവിളളൂ എന്നതും ഇതിന്റെ വില കൂട്ടാൻ കാരണമായി.

എന്തുകൊണ്ടാണ് കീബോർഡ് ABCD ഓർഡറിൽ ആവാതിരുന്നത് എന്നറിയാമോ..?

നിലവിൽ ഇത്തരത്തിലുള്ള 25 ക്യാമറകൾ മാത്രമേ ഇറങ്ങിയിട്ടുള്ളൂ എന്നതും ഇതിന്റെ വില ഇത്രയും അധികമാവാൻ കാരണമായിത്തീർന്നു. അതുമാത്രമല്ല, ഇത് ഇറങ്ങിയ അന്നത്തെ കാലത്തുള്ള അതേ നിലവാരവും ഗുണമേന്മയുമെല്ലാം ഇന്നും അതേപോലെ നിൽക്കുന്നു എന്നതിനാൽ ക്യാമറയുടെ പ്രൗഢി ഇന്നും അതുപോലെ നിലനിൽക്കുകയാണ്.

എന്നാൽ ഇത്രയുമധികം പണം ചിലവഴിച്ചു കൊണ്ട് ഇത്തരത്തിലൊരു മോഡൽ വാങ്ങുന്നത് കൊണ്ട് വാങ്ങിയ ആൾക്ക് എന്ത് പ്രയോജനമാണ് ഉള്ളതെന്ന് ആലോചിക്കുന്നുണ്ടാവലും. കാരണം പഴയ ക്യാമറയാണ്, ഇന്നത്തെ യാതൊരു പ്രത്യേകതകളും ഓപഷനുകളും ഇല്ല, എന്നിട്ടും എന്താ കാര്യമുണ്ടാവുക എന്നത് അധികം ചിന്തിക്കേണ്ടതില്ല. കാരണം ഇതിന്റെ വില ഇനിയും കൂടുകയേ ഉള്ളൂ.

ഫേസ്ബുക്കിന് നിങ്ങളുടെ എന്തൊക്കെ വിവരങ്ങൾ അറിയാം എന്നത് എങ്ങനെ കണ്ടെത്താം

English summary
This is the most expensive camera which sold for a price of 2.97 million. The camera was a 1923 model Leica 0-series no. 122.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot