പിസി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വെബ് ഉപകരണങ്ങള്‍!

Posted By: Samuel P Mohan

പല രീതികളിലും നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഗുണകരമാക്കാം.ശരിയായ ഉപകരണ രീതികള്‍ ഉണ്ടെങ്കില്‍ പല രീതിയിലുളള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കും.

പിസി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വെബ് ഉപകരണങ്ങള്‍!

നിങ്ങളുടെ നിത്യ ജീവിതത്തിന് ഉപകാരപ്രദമാകുന്ന കുറച്ചു ടൂളുകളുടെ പട്ടിക ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുറഞ്ഞ റസൊല്യൂഷനിലെ ഫോട്ടോകള്‍ മെച്ചപ്പെടുത്താം

കുറഞ്ഞ റസൊല്യൂഷനിലെ ഫോട്ടോകള്‍ നിങ്ങള്‍ക്ക് അപ്‌ഡ്രേഡ് ചെയ്യാം. അതിനായി 'Lets enhance' എന്ന ടൂള്‍ ഉപയോഗിക്കാം. ഇതു ഉപയോഗിച്ച് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനു മുന്‍പ് അന്തിമ ഭലം കാണുന്നതിന് അക്കൗണ്ട് സൃഷ്ടിക്കേണ്ടതാണ്.

ഫയര്‍ ഫോര്‍മാറ്റുകള്‍ എളുപ്പത്തില്‍ പരിവര്‍ത്തനം ചെയ്യാം

നിങ്ങള്‍ക്ക് ആവശ്യമുളള ഫയലുകള്‍ ഫോര്‍മാറ്റ് ചെയ്യണെമെങ്കില്‍ ഇതിനും ഒരു സോഫ്റ്റ്‌വയര്‍ ഉണ്ട്. 'Zamzar' ഓണ്‍ലൈന്‍ ടൂളിന്റെ സഹായത്തോടെ എളുപ്പത്തില്‍ നിങ്ങളുടെ ഫയലുകള്‍ പരിവര്‍ത്തനം ചെയ്യാം. ഓഡിയോ, വീഡിയോ, ഇമേജ്, ഡോക്യുമെന്റുകള്‍ എന്നിവ ഉള്‍പ്പെടെ 1200 വ്യത്യസ്ഥ രീതികളില്‍ പരിവര്‍ത്തനം ചെയ്യാം.

വെബ്ബിലൂടെ ഫയലുകള്‍ പരിവര്‍ത്തനം ചെയ്യാം

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകള്‍ക്കും ഫയലുകള്‍ പങ്കിടാനായി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. ഡ്രോപ്പ് ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയാണ്. എന്നാല്‍ ഇതിലൂടെ ഫലയുകള്‍ പങ്കിടണെമെങ്കില്‍ വെബ്‌സൈറ്റ് സൈന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ 'Firefox Send' ഉപയോഗിക്കാവുന്നതാണ്.

സമയ മേഖലകള്‍ പരിശോധിക്കാം

വ്യത്യസ്ഥ സമയ മേഖലകള്‍ ഒരേ സമയം പരിശോധിക്കാന്‍ 'TimeAndDate' ബുക്ക്മാര്‍ക്ക് ചെയ്യാം. അവിടെ സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ലോക ക്ലോക്കുകള്‍ കാണാം.

2017 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്‌മാര്‍ട്‌ഫോണുകള്‍

ഓണ്‍ലൈനിലൂടെ വൈറസുകളെ സ്‌കാന്‍ ചെയ്യാം

നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല വെബ്‌സൈറ്റുകളിലും വൈറസുകള്‍ ഉണ്ടാകും. ഫയലുകള്‍ സുരക്ഷിതമാകാന്‍ ഓണ്‍ലൈന്‍ വൈറസ് സ്‌കാനുകള്‍ ഉപയോഗിക്കുക.

സ്ട്രീം മൂവികള്‍

ഓണ്‍ലൈന്‍ മൂവികള്‍ സ്ട്രീം ചെയ്യുന്നതിന് നിരവധി ഉറവിടങ്ങളുണ്ട്. ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിച്ച് വിവിധ സ്ട്രീമിംഗ് സൈറ്റുകള്‍ നിങ്ങള്‍ക്ക് തിരയാം.

ജിഫ് ഉണ്ടാക്കാം

GIPHY ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സെക്കന്‍ഡില്‍ GIF സൃഷ്ടിക്കാന്‍ കഴിയും, ഇത് എല്ലാ പ്രധാനപ്പെട്ട വെബ്‌സൈറ്റുകളിലും പങ്കുവയ്ക്കാം.

വോയിസ് മെസേജ്

നിങ്ങള്‍ക്കു തന്നെ ധാരാളം വോയിസ് റെക്കോര്‍ഡിങ്ങ് ആപ്‌സുകള്‍ കണ്ടെത്താം. ഇതില്‍ ഏറ്റവും മികച്ച ആപ്പ് 'Clyp' ആണ്.

സംസ്

നിങ്ങള്‍ക്ക് കണക്ക് കൂട്ടാന്‍ എളുപ്പമാക്കണമെങ്കില്‍ 'Desmos Graphing Calculator' ഉപയോഗിക്കാം. ഇതില്‍ ഡാറ്റ പ്ലോട്ടിങ്ങ്, സമവാക്യങ്ങള്‍ എന്നിവ ചെയ്യാം.

സ്‌കോര്‍ കൗണ്ട് ചെയ്യാം

'Scoreboard' മറ്റൊരു ഓണ്‍ലൈന്‍ ഉപകരണാണ്. നിങ്ങളുടെ സുഹൃത്തുക്കളുമായി ഗെയിം കളിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്‌കോര്‍ നില നിര്‍ത്താന്‍ ഈ ടൂള്‍ സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
There are lots of ways, where you can get benefitted with the Internet. Today, we have compiled a list of tools, you can bookmark that might be useful for day to day life.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot