പുതിയ ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ... എങ്കില്‍ ഇത് വായിക്കുക

Posted By:

സൈബര്‍ യുഗത്തില്‍ ലാപ്‌ടോപുകള്‍ അത്യന്താപേക്ഷിതമാണ്. ഔദ്യോഗികവും വ്യക്തിപരവുമായ വിവരങ്ങള്‍ സൂക്ഷിക്കാനും കൊണ്ടുനടക്കാനും ലാപ്‌ടോപുകള്‍ ഏറെ സഹായകരവുമാണ്.

ഇന്ന് വൈവിധ്യമാര്‍ന്ന നിരവധി ലാപ്‌ടോപുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഡിസൈനിലും സാങ്കേതികമായും ഏറെ പുതുമകളുള്ളതാണ് പുതിയ ജനറേഷന്‍ ലാപ്‌ടോപുകള്‍. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധ രീതികളിലുള്ള ലാപ്‌ടോപുകള്‍ വിപണിയില്‍ ലഭ്യമാണ്.

എന്തായാലും ലാപ്‌ടോപ് വാങ്ങുന്നതിനു മുമ്പ് ഏതൊരാളും ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഭാരവും വലിപ്പവും കുറഞ്ഞ ലാപ്‌ടോപ് വാങ്ങുന്നതാണ് ഉചിതം. അതുപോലെ വീട്ടില്‍ മാത്രം ഉപയോഗിക്കുന്നവര്‍ ഭാരമുള്ള ലാപ്‌ടോപ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

എന്തായാലും പുതിയ ലാപ്‌ടോപ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനു മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇന്ന് ഊരിമാറ്റാന്‍ കഴിയുന്ന ഡിസ്‌പ്ലെയുള്ള ലാപ്‌ടോപുകള്‍ വ്യാപകമാണ്. അതായത് ആവശ്യമെങ്കില്‍ കീബോഡ് ഒഴിവാക്കി ടാബ്ലറ്റ് പോലെ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനു പുറമെ 360 ഡിഗ്രിയില്‍ തിരിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലെയുള്ള ലാപ്‌ടോപുകളും ഉണ്ട്. യാത്രകളില്‍ ഇത് ഏറെ സഹായകരമാകും.

 

#2

വിന്‍ഡോസ് ഫോണ്‍ 8 ഒ.എസുള്ള ലാപ്‌ടോപുകളില്‍ ടച്ച് സ്‌ക്രീന്‍ ഏറെ സഹായകരമാണ്. വെബ് പേജുകളിലൂടെ സ്‌ക്രോള്‍ ചെയ്യാനും ഫോട്ടോകളും മറ്റു രേഖകളും പരിശോധിക്കാനും ടച്ച് സ്‌ക്രീന്‍ സഹായിക്കും. മാത്രമല്ല, ഗെയിമിംഗിനും ഏറ്റവും ഉചിതമാണ്. ഇത്തരം ലാപ്‌ടോപുകളുടെ വിലയും ഇപ്പോള്‍ കുറഞ്ഞുവരികയാണ്.

 

#3

വിവിധ സൈസുകളിലുള്ള ലാപ്‌ടോപുകള്‍ വിപണിയില്‍ ലഭ്യമാണ്. ധാരാളം യാത്രചെയ്യുന്നവര്‍ക്ക് 12 അല്ലെങ്കില്‍ 13 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ഭാരം കുറഞ്ഞ ലാപ്‌ടോപുകളാണ് നല്ലത്. മറിച്ച് വീട്ടിലും ഓഫീസിലും മാത്രം ഉപയോഗിക്കുന്നവരാണെങ്കില്‍ 14, 15.6 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉള്ള ലാപ്‌ടോപുകള്‍ ആയിരിക്കും സൗകര്യപ്രദം. ഫോട്ടോ, വീഡിയോ എഡിറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശക്തിയേറിയതും എവിടെയെങ്കിലും സ്ഥിരമായി വയ്ക്കുന്നതുമായ ലാപ്‌ടോപായിരക്കും വേണ്ടത്. അങ്ങനെയുള്ളവര്‍ക്ക് 17 ഇഞ്ച് മെഷീന്‍ പരിഗണിക്കാവുന്നതാണ്.

 

#4

ഇന്നിറങ്ങുന്ന മിക്ക ലാപ്‌ടോപുകളും 500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക് സ്‌പേസ് ഉള്ളതാണ്. സാധാരണ നിലയില്‍ ഇത് ധാരാളവുമാണ്. എന്നാല്‍ വലിയ സൈസുള്ള എണ്ണമറ്റ് ഫയലുകള്‍ സൂക്ഷിക്കണമെങ്കില്‍ 1 ടി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് ഉള്ള ലാപ്‌ടോപുകള്‍ പരിഗണിക്കുന്നതാണ് നല്ലത്. നിലവില്‍ ലാപ്‌ടോപുകളില്‍ ലഭ്യമായ ഏറ്റവും വലിയ ഇന്റേണല്‍ സ്‌റ്റോറേജ് 1.5 ടി.ബിയാണ്.

 

#5

പണ്ടൊക്കെ ലാപ്‌ടോപുകളില്‍ യു.എസ്.ബി. ഉള്‍പ്പെടെ നിരവധി പോര്‍ടുകള്‍ ഉണ്ടായിരുന്നു. യു.എസ്.ബിക്കുമാത്രം ഒന്നിലധികം പോര്‍ട്ടുകള്‍, എസ് വീഡിയോ, ഫയര്‍ വയര്‍, ഓഡിയോ ജാക് എന്നിവയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലാപ്‌ടോപുകള്‍ പരമാവധി വലിപ്പം കുറച്ചു നിര്‍മിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പോര്‍ടുകളുടെ എണ്ണവും കുറവാണ്.

 

#6

ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ലാപ്‌ടോപുകളും ഭാരവും കട്ടിയും കുറഞ്ഞവയാണ്. അതോടൊപ്പം ഉയര്‍ന്ന ബാറ്ററി ദൈര്‍ഖ്യവും ഇവ നല്‍കുന്നുണ്ട്.

 

#7

ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ഉപയോഗങ്ങളാണ് ലാപ്‌ടോപ് കൊണ്ട് ഉള്ളത്. പ്രസന്റേഷന്‍, ഡെമോ തുടങ്ങിയവ നടത്തേണ്ടവര്‍ക്കും സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും റീമൂവബിള്‍ ഡിസ്‌പ്ലെയുള്ള ലാപ്‌ടോപുകളാണ് അനുയോജ്യം. അതേസമയം മള്‍ടീമീഡിയയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കില്‍ കറങ്ങുന്ന സ്‌ക്രീനുള്ള ലാപ്‌ടോപ് നല്ലതാണ്. വിദ്യാര്‍ഥികള്‍ക്കും സാധാരണ ഓഫീസ് ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നവര്‍ക്കും കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യവും മികച്ച ഹാര്‍ഡ്‌വെയറുമുള്ള ലാപ്‌ടോപ് ആണ് സൗകരയപ്രദം.

 

#8

ഓപ്പറ്റേറ്റിംഗ് സിസ്റ്റം ഇല്ലാതെയും ലാപ്‌ടോപ് വാങ്ങാന്‍ സാധിക്കും. ഒ.എസ്. ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപിനേക്കാള്‍ അല്‍പം വില കുറവായിരിക്കുകയും ചെയ്യും ഇതിന്. എന്നാല്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ അല്‍പം പിറകോട്ടായിരിക്കും.

 

#9

സിനിമ കാണുക, പാട്ടുകേള്‍ക്കുക, വെബ്‌സൈറ്റുകള്‍ബ്രൗസ് ചെയ്യുക, ഇ മെയില്‍ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ലാപ്‌ടോപിനേക്കാള്‍ നല്ലത് ടാബ്ലറ്റ് ആണ്. ഇനി ഓണ്‍സ്‌ക്രീനില്‍ ടൈപ് ചെയ്യാന്‍ പ്രയാസമുള്ളവരാണെങ്കില്‍ വയര്‍ലെസ് കീപാഡ് വാങ്ങാനും സാധിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot