തോഷിബയുടെ 13.3 ഇഞ്ച് ടാബ്‌ലറ്റിന്റെ പേര് എടി330

Posted By: Super

തോഷിബയുടെ 13.3 ഇഞ്ച് ടാബ്‌ലറ്റിന്റെ പേര് എടി330

തോഷിബ ആദ്യമായി 13.3 ഇഞ്ച് ടാബ്‌ലറ്റുമായി എത്തുന്ന വാര്‍ത്ത ഈ മാസം ആദ്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഈ ടാബ്‌ലറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. തോഷിബ എടി330 എന്ന മോഡല്‍ നെയിമിലെത്തുന്ന ടാബ്‌ലറ്റ് കഴിഞ്ഞ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

കൂടുതല്‍ സവിശേഷതകള്‍

  • ടെഗ്ര 3 പ്രോസസര്‍

  • ഫുള്‍ എച്ച്ഡിഎംഐ പോര്‍ട്ട്

  • സിം കാര്‍ഡ് സ്ലോട്ട്

  • ടിവി ട്യൂണര്‍

  • ഡ്യുവല്‍ ക്യാമറ (5 മെഗാപിക്‌സലും 1.3 മെഗാപിക്‌സലും)

  • ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

 

7, 10 ഇഞ്ച് സ്‌ക്രീന്‍ വലുപ്പങ്ങളിലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ദിവസേനയെന്നോണം വിപണിയിലെത്തുന്നുണ്ട്. അതില്‍ നിന്ന് വേറിട്ട് അല്പം കൂടി വലിയ സ്‌ക്രീന്‍ അവതരിപ്പിക്കാനുള്ള തോഷിബയുടെ നീക്കം ടാബ്‌ലറ്റ് വിപണിയില്‍ സ്ഥാനം നേടുമോ എന്ന് കാത്തിരുന്ന് കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot