അസൂസ് എത്തുന്നു, അടിമുടി കിടിലന്‍ നോട്ട്ബുക്കുമായി

Posted By:

അസൂസ് എത്തുന്നു, അടിമുടി കിടിലന്‍ നോട്ട്ബുക്കുമായി

ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഇടയില്‍ അസൂസ് ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യത വളരെ വലുതാണ്.  അതു എപ്പോഴും നിലനിര്‍ത്താനും, ഉയര്‍ത്താനും അസൂസിന്റെ ഭാഗത്തു നിന്നും അശ്രാന്ത പരിശ്രമം ഉണ്ടു താനും.  ഇപ്പോള്‍ ഇതാ പുതിയൊരു കിടിലന്‍ നോട്ട്ബുക്ക് കമ്പ്യൂട്ടറുമായി എത്തിയിരിക്കുന്നു അസൂസ്.

അസൂസ് യു32യു എന്നാണ് ഈ പുതിയ നോട്ട്ബുക്കിന്റെ പേര്.   13.3 ഇഞ്ച് ആണ് ഈ പുതിയ നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ ഡിസ്‌പ്ലേ.  ഇതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണവും.  വിന്‍ഡോസ് 7 ഹോം ബേസിക് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ അസൂസ് നോട്ട്ബുക്ക് പ്രവര്‍ത്തിക്കുക എന്നൊരു പ്രത്യേകതയും എടുത്തു പറയേണ്ടതാണ്.

എഎംഡിയുടെ ഇ-4 ഫ്യൂഷന്‍ എപിയു ടെക്‌നോളജിയുടെ സപ്പോര്‍ട്ടും ഇതിനുണ്ട്.  അപ്പോള്‍ പിന്നെ ഡിസ്‌പ്ലേയുടെ വ്യക്തതയുടെയും, വര്‍ണ്ണപ്പൊലിമയുടേയും കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകില്ല.

ഇത്രയും കാലം അസൂസ് ഉല്‍പന്നങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പ്രോസസ്സര്‍ എഎംഡി ഇ-350 ആയിരുന്നു.  എന്നാല്‍ അസൂസ് യു32യുല്‍ ഇ-4 ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഇതിന്റെ 2 ജിബി റാമും, 320 ഹാര്‍ഡ് ഡിസ്‌കും എടുത്തു പറയേണ്ടവ തന്നെയാണ്.

ഈ നോട്ട്ബുക്കിലുള്ള യുഎസ്ബി പോര്‍ട്ടുകള്‍ വഴി ഈ ഗാഡ്ജറ്റിനെ മറ്റു ഗാഡ്ജറ്റുകളുമായി വളരെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനും സാധിക്കും.  കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിലുണ്ട്.  വളരെ മികച്ച ബാറ്റിറിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നു ഒരു സംശയവും കൂടാതെ പറയാം.  കാരണം, 5,600 mAh 8 സെല്‍ ബാറ്ററിയാണിതിന്റേത്.  12 മണിക്കൂര്‍ തുടര്‍ച്ചയായ ബാറ്ററി ബാക്ക്അപ്പ് ഈ ബാറ്ററി ഉറപ്പു നല്‍കുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നിവയ്ക്കു സഹായകമാകുന്ന വെബ്ക്യാമും ഈ നോട്ട്ബുക്ക് കമ്പ്യൂട്ടറിലുണ്ട്.  ഇവയ്‌ക്കെല്ലാം പുറമെ 2 വര്‍ഷത്തെ ആഗോള വാറന്റിയും ഈ നോട്ട്ബുക്കിന് അസൂസ് ഉറപ്പു നല്‍കുന്നുണ്ട്.  അതുകൊണ്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതിന് ലോകത്തിന്റെ ഏതു ഭാഗത്തു വെച്ചും എന്തു കേടുപാടു സംഭവിച്ചാലും കമ്പനി ശരിയാക്കി കൊടുക്കും.

ഇന്ത്യയില്‍ ഈ പുതിയ നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ വില എന്തായിരിക്കും എന്നു ഇതുവരെ അസൂസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.  എന്നാല്‍ 25,000 രൂപയോ, അല്‍പം കൂടുതലോ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഏതായാലും അടിമുടി ഒരു കിടിലന്‍ നോട്ട്ബുക്ക് ആയ അസൂസ് യു23യു ഗാഡ്ജറ്റ് വിപണിയെ വിറപ്പിക്കും തീര്‍ച്ച.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot