13 ഇഞ്ച് ആപ്പിള്‍ മാക്ബുക്ക് വൈറ്റിന്റെ പിന്‍ഗാമി

Posted By:

13 ഇഞ്ച് ആപ്പിള്‍ മാക്ബുക്ക് വൈറ്റിന്റെ പിന്‍ഗാമി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമായി ആപ്പിള്‍ പ്രത്യേകം ഇറക്കിയതായിരുന്നു 13 ഇഞ്ച് മാക്ബുക്ക് വൈറ്റ്.  എന്നാല്‍ പ്രതീക്ഷിച്ചത്ര ഒരു ചലനം സൃഷ്ടിക്കാന്‍ ഈ മാക്ബുക്കിന് കഴിഞ്ഞില്ല.  വിനോദ സാധ്യതകള്‍ ഈ പ്രത്യേക മാക്ബുക്കില്‍ കുറവാണ് എന്നതാണ് ഇതിന് സ്വീകാര്യത കുറയാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്.

ഏതായാലും 2011 ജൂലൈ മുതല്‍ ഈ 13 ഇഞ്ച് മാക്ബുക്ക് വൈറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമാക്കി ചരുക്കി വിപണിയില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി ആപ്പിള്‍.  ആപ്പിളിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കം ഉണ്ടായപ്പോള്‍, ആപ്പിളിന്റെ അടുത്ത നടപടി എന്തായിരിക്കും എന്ന് ആര്‍ക്കും ഒരു ഊഹവും ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ ആപ്പിള്‍ 13 ഇഞ്ച് മാക്ബുക്ക് എയറിന്റെ പുതിയ വേര്‍ഷനുമായി എത്തിയിരിക്കുന്നു.  50,000 രൂപയോളം വില പ്രതീക്ഷിക്കപ്പെടുന്ന ഈ പുതിയ മാകിബുക്കില്‍ നിരവധി അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകള്‍ ഉണ്ടത്രെ.  11 ഇഞ്ച് എന്‍ഡ്രി ലെവല്‍ മാക്ബുക്കിനും ഇത് വിലയാണുള്ളത്.

പഴയ വേര്‍ഷനിലെ പോലെ 1.6 ജിഗാഹെര്‍ഡ്‌സ് ഇന്‍രല്‍ കോര്‍ ഐ5 പ്രോസസ്സര്‍ തന്നെയാണ് പുതിയ വേര്‍ഷനിലും ഉള്ളത്.  2 ജിബി റാം, 64 ജിബി എസ്എസ്ഡി ഇന്റേണല്‍ മെമ്മറി കാര്‍ഡ് എന്നിവയും ഉണ്ട് ഇതില്‍.

ഈ പുതിയ 13 ഇഞ്ച് മാക്ബുക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്നവയാണ്.  അതുകൊണടു തന്നെ ഇവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമേ ലഭിക്കുകയും ഉള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot