യു.എസ്.ബി. ഡിസ്‌കുകളിലെ വൈവിധ്യങ്ങള്‍

By Bijesh
|

ലോകംതന്നെ വിരല്‍തുമ്പില്‍ എത്തുന്ന ആധുനിക യുഗത്തില്‍ യു.എസ്.ബി. ഡിസ്‌കുകള്‍ ഉപയോഗിക്കാത്തവര്‍ ആരുമുണ്ടാവില്ല. വ്യക്തിപരമായ വിവരങ്ങളും രേഖകളും സംഗീതവും സിനിമയും പോലും പോക്കറ്റില്‍ കൊണ്ടുനടക്കാനാവുന്നത് ഈ ഡിസ്‌കുകള്‍ കാരണമാണ്. ഫ്‌ളോപി ഡിസ്‌കില്‍ നിന്ന് രൂപാന്തരം പ്രാപിച്ചാണ് ഇന്നുകാണുന്ന പെന്‍ഡ്രൈവുകള്‍ ഉണ്ടായിരിക്കുന്നത്. കൈയില്‍ കൊണ്ടുനടക്കുന്ന ഈ ഡിസ്‌കുകള്‍ക്ക് വ്യത്യസ്ത രൂപവും ഭാവവും നല്‍കാനാണ് ഇപ്പോള്‍ യു.എസ്.ബി. നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

 

വ്യത്യസ്തവും മനോഹരവുമായ ഏതാനും യു.എസ്.ബി. ഡിസ്‌കുകളെ പരിചയപ്പെടാം.

Pretec i-Disk Sushi Series

Pretec i-Disk Sushi Series

ഭക്ഷണപദാര്‍ഥങ്ങളുടെയും പഴവര്‍ഗങ്ങളുടെയും രൂപത്തിലുള്ളതാണ് പ്രിടെക് നിര്‍മിച്ച ഈ യു.എസ്.ബി. ഡിസ്‌കുകള്‍. 2400 രൂപയില്‍ ആരംഭിക്കും വില.

Mix Tape USB Stick

Mix Tape USB Stick

പഴയകാലത്തെ ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതാണ് ഈ ഡിസ്‌കുകള്‍. ഒരുകാലത്ത് പാട്ടുകള്‍ കേള്‍ക്കാനും റെക്കോഡ് ചെയ്യാനും ആശ്രയിച്ചിരുന്ന കാസറ്റുകളുടെ രൂപത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. കാസറ്റ് രൂപത്തിലുള്ള കവറിനകത്ത് ഡിസ്‌ക് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഡിസ്‌ക് സംബന്ധിച്ച വിവരങ്ങളും മറ്റും കവറില്‍ എഴുതുകയും ചെയ്യാം. 1200 രൂപയോളം വരും വില.

 USB Jewel Bracelet Thumb Drive
 

USB Jewel Bracelet Thumb Drive

ബ്രേസ്‌ലെറ്റ് രൂപത്തില്‍ യു.എസ്.ബി. ഡിസ്‌കുകള്‍ സൂക്ഷിക്കുന്നതുകൊണ്ട് രണ്ടുണ്ട് ഗുണം. ഡിസ്‌ക് നഷ്ടപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യും ബ്രേസ്‌ലെറ്റിന്റെ ഉപയോഗവും നടക്കും. ഇതുതന്നെയാണ് ബ്രേസ്‌ലെറ്റ് യു.എസ്.ബികള്‍ ചെയ്യുന്നത്. മുകള്‍ഭാഗത്തായി ക്രിസ്റ്റലുകള്‍ പതിച്ച തകിടിനുള്ളലാണ് ഡിസ്‌കുകള്‍ സൂക്ഷിക്കുന്നത്. രണ്ടായിരം രൂപയ്ക്കടുത്തുവരും ഈ യു.എസ്.ബി. ഡിസ്‌കിന്റെ വില.

Swiss Army Flash

Swiss Army Flash

കത്തിയുടെയും കത്രികയുടെയും ഉപയോഗം കൂടി സാധ്യമാക്കുന്നതാണ് സ്വിസ് ആര്‍മി ഫ് ളാഷ് യു.എസ്.ബി. ഡിസ്‌കുകള്‍. നെയില്‍കട്ടറിനു സമാനമായാണ് ഇതിന്റെ രൂപകല്‍പന
. കത്തിയും കത്രികയും ആവശ്യമാവുമ്പോള്‍ തുറന്ന് ഉപയോഗിക്കുകയും പിന്നീട് മടക്കി വയ്ക്കുകയും ചെയ്യാം. 2300 രൂപമുതല്‍ 6300 രൂപവരെയാണ് വില.

Bottle Opener with USB Drive

Bottle Opener with USB Drive

ഒരു ഓപ്പണറായിക്കൂടി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ യു.എസ്.ബി. ഡ്രൈവ്. 900 രൂപയ്ക്കടുത്താണ് വില.

Japanese Sensu USB

Japanese Sensu USB

വിശറിയുടെ ഉപയോഗംകൂടി സാധ്യമാക്കുന്നതാണ് ജപ്പാനീസ് സെന്‍സു യു.എസ്.ബി.
മുളയും പരുത്തിയും ഉപയോഗിച്ച് നിര്‍മിച്ച വിശറിയുടെ പിടിയിലാണ് യു.എസ്.ബി. ഡ്രൈവ് സൂക്ഷിക്കുന്നത്. 19000 രൂപയോളം വരും വില.

Steel by Design Crystal Heart Pendant

Steel by Design Crystal Heart Pendant

യു.എസ്.ബി. ഡിസ്‌ക് ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാമെന്നതാണ് നെക്‌ലസ് മാതൃകയിലുള്ള ഈ പെന്‍ഡ്രൈവിന്റെ സൗകര്യം. ചരടില്‍ കോര്‍ത്ത, ക്രിസ്റ്റലുകള്‍ പതിച്ച ലോക്കറ്റിനകത്താണ് പെന്‍ഡ്രൈവ് സൂക്ഷിക്കുന്നത്. 2000 രൂപയ്ക്കു മുകളിലാണ് വില.

USB Sunglasses

USB Sunglasses

സണ്‍ഗ്ലാസിന്റെ ഉപയോഗംകൂടി ഈ പെന്‍ഡ്രൈവ്‌കൊണ്ട് സാധ്യമാകും. കണ്ണടയുടെ ഫ്രേമിനുള്ളിലാണ് യു.എസ്.ബി. ഡ്രൈവ് സൂക്ഷിക്കുന്നത്. 10000 രൂപയിലധികം വരും സണ്‍ഗ്ലാസ് യു.എസ്.ബിക്ക്.

USB Thumbdrive Inside of a Real Working Lighter

USB Thumbdrive Inside of a Real Working Lighter

ഒരു ലൈറ്ററിനകത്താണ് ഈ യു.എസ്.ബി. ഡിസ്‌ക് സൂക്ഷിച്ചിരിക്കുന്നത്. 2800 രൂപയാണ് വില.

 Light-up Memory Stick

Light-up Memory Stick

സൂതാര്യമായതും ശേഖരിക്കുന്ന ഡാറ്റയ്ക്കനുസൃതമായി നിറങ്ങള്‍ മാറുന്നതുമായ ഡിസ്‌കാണ് ഇത്. ചിത്രങ്ങള്‍ ശേഖരിക്കുമ്പോള്‍ പിങ്ക് കളറും രേഖകള്‍ സൂക്ഷിക്കുമ്പോള്‍ നീല നിറവും സിനിമകള്‍ക്ക് പച്ച നിറവുമാണ് ഉണ്ടാവുക. ഒരു ഡിസൈനറുടെ ഭാവനയില്‍ തെളിഞ്ഞ ഈ യു.എസ്.ബി. ഡിസ്‌ക് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Bomb USB Memory

Bomb USB Memory

കൈയില്‍ കൊണ്ടുനടക്കുന്നതിനേക്കാള്‍ മേശപ്പുറത്തും മറ്റും അലങ്കാരമായി ഉപയോഗിക്കാവുന്നതാണ് ഈ യു.എസ്്.ബി. ഡ്രൈവുകള്‍. ബോംബിന്റെ മാതൃകയിലുള്ള വസ്തുവുമായി ബന്ധിപ്പിച്ചാണ് ഡിസ്‌ക് നിര്‍മിച്ചിരിക്കുന്നത്.

യു.എസ്.ബി. ഡിസ്‌കുകളിലെ വൈവിധ്യങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X