നിങ്ങൾക്ക് ഒരു നല്ല ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം ഈ 3 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

By GizBot Bureau
|

ഒരുപാട് ലാപ്ടോപ്പ് സംബന്ധിയായ ലേഖനങ്ങൾ നിങ്ങൾ ഇവിടെ വായിച്ചിട്ടുണ്ടാകും. വ്യത്യസ്തമായ ഡിസൈനും കരുത്തും സവിശേഷതകളുമുള്ള പല തരത്തിലുള്ള ലാപ്‌ടോപ്പുകൾ പലപ്പോഴായി ഇവിടെ നിങ്ങൾ പരിചയപ്പെട്ടതുമാണ്. എന്നാൽ ഇന്നിവിടെ പറയാൻ പോകുന്നത് ഒരു പ്രത്യേക ലാപ്ടോപ്പിനെ കുറിച്ചോ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചോ ഒന്നുമല്ല, പകരം ഒരു നല്ല ലാപ്ടോപ്പ് എങ്ങനെ നോക്കിവാങ്ങാം എന്നതിനെ കുറിച്ചാണ്.

 
നിങ്ങൾക്ക് ഒരു നല്ല ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം ഈ 3 കാര

നമുക്കറിയാം, നമ്മൾ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് പലപ്പോഴും നമുക്ക് ലഭിക്കുക പരിമിതികൾക്കുള്ളിൽ സവിശേഷതകൾ ഉള്ള ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് പിസി മാത്രമായിരിക്കും. നമ്മുടെ ആവശ്യത്തിന് അത് മതി എങ്കിലും പലപ്പോഴും വേഗത കുറവ്, മെമ്മറി ഇല്ലായ്മ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ പിന്നീട് അങ്ങോട്ട് നമ്മെ അലട്ടിയിട്ടുണ്ടാകും.

എങ്ങനെ മികച്ചതാക്കാം

എങ്ങനെ മികച്ചതാക്കാം

അങ്ങനെ പഠനമൊക്കെ കഴിഞ്ഞ് ജോലി ലഭിക്കുന്നതോടെ പഴയ ലാപ്പ് മാറ്റി ഇനിയൊരു പുതിയത് വാങ്ങണം എന്ന് ചിന്തിക്കുമ്പോഴാണ് ഏത് തരത്തിലുള്ള ലാപ്പ് ആയിരിക്കണം അത്, എങ്ങനെ അത് തിരഞ്ഞെടുക്കണം എന്നതിനെ കുറിച്ചൊക്കെയുള്ള സംശയങ്ങൾ കടന്നുവരിക. അത്തരത്തിൽ മികച്ച ഒരു ലാപ്ടോപ്പിനായുള്ള അന്വേഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ് ഇന്നിവിടെ വിവരിക്കാൻ പോകുന്നത്.

സ്റ്റോറേജിൽ ശ്രദ്ധിക്കേണ്ടത്

സ്റ്റോറേജിൽ ശ്രദ്ധിക്കേണ്ടത്

വലിയ മെമ്മറിയോട് കൂടിയ ലാപ്‌ടോപ്പുകൾ ഉപയോഗിക്കാനാണ് നമ്മളിൽ ഏതൊരാളും ആഗ്രഹിക്കുക. ഇന്നുള്ള പല ലാപ്‌ടോപ്പുകളും ഈ രീതിയിൽ ചുരുങ്ങിയത് ഒരു ടിബി മുതൽ രണ്ട് ടിബി വരെയുള്ള സ്റ്റോറേജിൽ ആണ് വരുന്നത് എന്നതിനാൽ അതോർത്ത് ടെൻഷൻ ആവേണ്ട എന്നാണ് നമ്മുടെ പൊതുവെയുള്ള ധാരണ. എന്നാൽ നമ്മൾ ഇത്തരത്തിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഹാർഡ് ഡ്രൈവുകൾ പലപ്പോഴും കാര്യങ്ങൾ ലോഡ് ചെയ്യാൻ ഏറെ താമസമെടുക്കും എന്ന കാര്യം എത്രപേർക്ക് അറിയാം.

അവിടെയാണ് Solid State Drives എന്ന SSDയുടെ പ്രാധാന്യം വരുന്നത്. പരമ്പരാഗത ഹാർഡ് ഡ്രൈവുകളുമായി താരതമ്യം നടത്തുമ്പോൾ സ്റ്റോറേജിന്റെ പരിധി കുറവായിരിക്കും എങ്കിലും ഇവയുള്ള ലാപ്‌ടോപ്പുകൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഒപ്പം അധിക മെമ്മറി ആവശ്യമുള്ളവർക്ക് എക്സ്റ്റർണൽ ഹാർഡ് ഡിസ്കുകൾ ഉപയോഗിക്കുകയും ചെയ്യാം.

മാറ്റിവെക്കാനുള്ളവയെ കുറിച്ച്
 

മാറ്റിവെക്കാനുള്ളവയെ കുറിച്ച്

അതായത് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യതകൾ. ഒരു ലാപ്ടോപ്പ് എന്നതിനെ സംബന്ധിച്ച് പഴയതാകുമ്പോൾ, അല്ലെങ്കിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ കാര്യമായി മാറ്റിവെക്കാൻ പറ്റുന്ന അധികം കാര്യങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിലും റാം, ഹാർഡ് ഡ്രൈവ് എന്നിവ മാറ്റാൻ പറ്റും. അല്പം കൂടുതൽ വേഗം വേണമെന്ന് തോന്നുമ്പോൾ നിങ്ങൾക്ക് മാറ്റാം.

ഒരു 4 ജിബി റാം ഉള്ള ലാപ്പ് ആണ് നിങ്ങൾ വാങ്ങുന്നത് എങ്കിൽ പിന്നീട് അത് 8 ജിബിയോ അല്ലെങ്കിൽ 16 ജിബിയോ റാം മാറ്റി വെക്കാൻ പറ്റുന്നതാണോ എന്ന് പരിശോധിക്കുക. കാരണം പിന്നീട് മാറ്റേണ്ടി വന്നാൽ ഈ സൗകര്യം ഇല്ലെങ്കിൽ ഖേദിക്കേണ്ടി വരും. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മതർബോർഡ് കൂടെ ഈ റാം മാറ്റിവെക്കൽ സൗകര്യം പിന്തുണയ്ക്കുമോ എന്നും നോക്കണം. അല്ലാതെ മാറ്റിവെച്ചിട്ട് കാര്യമില്ലല്ലോ.

സിപിയു

സിപിയു

അപ്പോൾ മുകളിൽ നിന്ന് SSD, റാം എന്നിവയെ കുറിച്ച് നിങ്ങൾക്ക് ഒരു ഏകദേശ ധാരണ കിട്ടി. ഇനി അടുത്തതായി സിപിയു ആണ് ശ്രദ്ധിക്കേണ്ടത്. എല്ലാമുണ്ടായിട്ടും നല്ല തലയില്ലാത്തവന്റെ അവസ്ഥ എങ്ങനെയുണ്ടാകും, അതാണ് പലപ്പോഴും പലർക്കും സംഭവിക്കാറുള്ളത്. നല്ല സ്റ്റോറേജ്, നല്ല റാം ഒക്കെ ഉണ്ടായിട്ടും ഒരു മോശം സിപിയു ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ എല്ലാം പോയില്ലേ. അതിനാൽ ചുരുങ്ങിയത് ഒരു കോർ i5 എങ്കിലും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Best Mobiles in India

Read more about:
English summary
3 Things to Consider While Buying a Best Laptop

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X