ബാന്‍ഡ്‌വിഡ്ത് നിയന്ത്രിക്കുന്ന 5 മികച്ച വിന്‍ഡോസ് 10 ടൂളുകള്‍

Posted By: Archana V

ഇന്റര്‍നെറ്റില്‍ നിന്നും ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് തീരാറാകുന്ന സന്ദര്‍ഭത്തില്‍ പെട്ടെന്ന് നമുക്ക് അനുവദിച്ച ബാന്‍ഡ്‌വിഡ്ത്തിന്റെ പരിധി അവസാനിച്ചാല്‍ വല്ലാത്ത അസഹ്യത തോന്നും.ഓരോ മാസവും അപ്‌ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ഐഎസ്പി നിശ്ചിത പിരിധിയായിരിക്കും സാധാരണ അനുവദിച്ച് നല്‍കുക. നിങ്ങള്‍ ഈ പരിധി കടക്കുകയാണെങ്കില്‍ അതിന് അധിക ചാര്‍ജ് നല്‍കേണ്ടി വരും.

ബാന്‍ഡ്‌വിഡ്ത് നിയന്ത്രിക്കുന്ന  5 മികച്ച വിന്‍ഡോസ് 10 ടൂളുകള്‍

അതിനാല്‍ ബാന്‍ഡ്‌വിഡ്ത് നിരീക്ഷിക്കുന്നത് വളരെ നല്ലതാണ്.യഥാര്‍ത്ഥ കണക്ഷന്‍ വേഗത, തിരക്ക് തുടങ്ങി പലതും അറിയാന്‍ ഇതിലൂടെ കഴിയും . ഇന്റര്‍നെറ്റിന്റെ ഉപഭോഗം മനസിലാക്കാന്‍ സഹായിക്കുന്ന മികച്ച 5 സൗജന്യ ബാന്‍ഡ്‌വിഡ്ത് നിരീക്ഷണ ടൂളുകളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിറ്റ്മീറ്റര്‍ ഒഎസ്

മാക് ഒഎസ്എക്‌സ്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയുടെ വേഗത നിരീക്ഷിക്കാനാണ് ഈ സൗജന്യ ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ വ്യത്യസ്ത ഗ്രാഫുകളും ചാര്‍ട്ടുകളും വഴി നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ ഉപയോഗം മനസിലാക്കാന്‍ കഴിയും.

മോണിട്ടറിലെ ഗ്രാഫ് ഓരോ സെക്കന്‍ഡിലും അപ്‌ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കും. കൂടാതെ ബാന്‍ഡ്‌വിഡ്തിന്റെ ഉപയോഗം പരിധിയില്‍ കൂടുതലാകുന്നത് അറിയാന്‍ നോട്ടിഫിക്കേഷനുകളും അലേര്‍ട്ടുകളും സെറ്റ് ചെയ്യാനും കഴിയും.

ഫ്രീമീറ്റര്‍ ബാന്‍ഡ്‌വിഡ്ത് മോണിട്ടര്‍

വളരെ യൂസര്‍ ഫ്രണ്ടിലയായിട്ടുള്ള ഈ ടൂള്‍ നെറ്റ്‌വര്‍ക്കിന്റെ വേഗത നിരീക്ഷിക്കാനും വിലയിരുത്താനും സഹായിക്കും, ഇതിന് പുറമെ ഏത് ഡേറ്റയുടെയും തത്സമയ വിവരം കാണാനും കഴിയും. വളരെ ചെറിയ ഡിസ്‌പ്ലെയോടു കൂടിയാണ് ഇത് എത്തുന്നത്.

ഇത് ഡിസ്‌പ്ലെയുടെ ഏത് ഭാഗത്തേയ്ക്ക് വേണമെങ്കിലും കൊണ്ടുപോകാനും സ്ഥാപിക്കാനും കഴിയും. ഇന്റര്‍ഫെയ്‌സിന്റെ നിറം മാറ്റുക, ഡാര്‍ക്‌നെസ്സ് ലെവല്‍ സെറ്റ് ചെയ്യുക, ഡിഫോള്‍ട്ട് ഫ്രെയിം മാറ്റുക തുടങ്ങി ഇതില്‍ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താം.

സാംസങ്ങ് ഫോണിന് പുതിയ അപ്‌ഡേറ്റുകള്‍!

ഷാപ്ലസ് ബാന്‍ഡ്‌വിഡ്ത് മീറ്റര്‍

ഇതിന്റെ ഇന്റര്‍ഫെയ്‌സില്‍ ഒരു ചെറിയ വിന്‍ഡോ പാന്‍ കാണും . അതില്‍ ആ ദിവസത്തെയും ആ മാസത്തെ പൂര്‍ണമായും ഉള്ള നെറ്റ്‌വര്‍ക് ട്രാഫിക്കിന്റെ സ്ഥിതിവിവരങ്ങള്‍ കാണാന്‍ കഴിയും. സിസ്റ്റത്തെ ഇത് അധികം ശല്യം ചെയ്യില്ല. ഹാര്‍ഡ്‌വെയര്‍ സ്രോതസ്സുകളിലൂടെ അനായാസം പോകും.

ബാന്‍ഡ്‌വിഡ്ത് ഡി

മറ്റൊരു സൗജന്യം ടൂള്‍ ആണിത്. ബാക്ഗ്രൗണ്ടില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന ഇതിലൂടെ ഇന്റര്‍നെറ്റ് ഉപഭോഗം മനസിലാക്കാന്‍ കഴിയും. ഓരോ ഐപിഅഡ്രസ്സിലെയും ഉപയോഗം ഓരോ 3.3 മിനുട്ട്,10 മിനുട്ട്, 1 മണിക്കൂര്‍, അല്ലെങ്കില്‍ 12 മണിക്കൂറിലും അറിയാന്‍ കഴിയും. സിഡിഎഫ് ഫോര്‍മാറ്റില്‍ ആയിരിക്കും വിവരങ്ങള്‍ ലഭ്യമാവുക. അല്ലെങ്കില്‍ ബാക്എന്‍ഡ് സെര്‍വറിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയും.

മോണിട്ടര്‍ ബാന്‍ഡ്‌വിഡ്ത് യൂസേജ് സോഫ്റ്റ്‌വെയര്‍

ചെറുതെങ്കിലും മികച്ച പ്രതികരണമുള്ള ഇന്റര്‍ഫെയ്‌സോടു കൂടിയാണ് ഈ ടൂള്‍ എത്തുന്നത്, ഇതിലൂടെ ബാന്‍ഡ്‌വിഡ്ത് ഉപയോഗം സംബന്ധിച്ച് എല്ലാ വിവരങ്ങളും കാണാന്‍ കഴിയും. ഒരു സെക്കന്‍ഡ് മുതല്‍ 24 മണിക്കൂര്‍ വരെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് ചെയ്യാനുള്ള ശേഷി ഇതിനുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
At times, it gets really annoying when you are about to download a file from the Internet and all of a sudden, your bandwidth quota is over. In this article, today, we have listed out 5 top free bandwidth monitoring tools that will help you monitor internet consumption.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot