നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍
സിസ്റ്റത്തില്‍ ചെറിയ തോതിലുള്ള അപ്‌ഗ്രേഡുകള്‍ നടത്തുക

വലിയ ചെലവില്ലാത്ത അപ്‌ഗ്രേഡുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത ഏറ്റി വിടാനാകും. ഗെയിം കളിയ്കാകനും, മള്‍ട്ടി മീഡിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാനും പ്ലാന്‍ ഉണ്ടെങ്കില്‍ ഒരു ഗ്രാഫിക് കാര്‍ഡ് വാങ്ങി ഘടിപ്പിയ്ക്കുന്നത് നന്നായിരിയ്ക്കും. അതുപോലെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗതയെ ഏറ്റവുമധികം സ്വാധീനിയ്ക്കുന്ന ഘടകം റാം മെമ്മറിയാണ്. മൈ കമ്പ്യൂട്ടറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് നോക്കിയാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ റാം മനസ്സിലാക്കാന്‍ സാധിയ്ക്കും. 2ജിബിയില്‍ കുറവാണ് നിങ്ങളുടെ റാം എങ്കില്‍ അത്യാവശ്യമായി അത് അപ്‌ഗ്രേഡ് ചെയ്യണം. 4 ജിബി റാം ആക്കിയാല്‍ നിങ്ങളുടെ സിസ്റ്റത്തിന്റെ വേഗത നിങ്ങളെ തന്നെ അത്ഭുതപ്പെടുത്താന്‍ തുടങ്ങും.


Click it and Unblock the Notifications








