ലെനോവോയുടെ 5 ഇഞ്ച് ടാബ്‌ലറ്റ് പരീക്ഷണം ഉടന്‍

Posted By:

ലെനോവോയുടെ 5 ഇഞ്ച് ടാബ്‌ലറ്റ് പരീക്ഷണം ഉടന്‍

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ കാലമാണിത് എന്നു പറഞ്ഞാലും അതിശയോക്തായാവില്ല.  അത്രയധികം ടാബ്‌ലറ്റുകളാണ് ദിനേനയെനേനോണം മത്സരിച്ച് രംഗത്തെത്തുന്നത്.  ഓരോരുത്തരം പിന്നിലാവാതെയിരിക്കാനാണ് ഇപ്പോള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത്.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ഇതുവരെയുണ്ടായ പ്രതിഛായതന്നെ മാറ്റിക്കൊണ്ടാണ് ലെനോവോയുടെ പുതിയ ടാബ്‌ലറ്റ് പുറത്തിറങ്ങാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  വെറും 5 ഇഞ്ച് മാത്രമായിരിക്കും ഈ പുതിയ ലെനോവോ ടാബ്‌ലറ്റിന്റെ ഡിസ്‌പ്ലേ.

കൂടുതല്‍ വിവരങ്ങളൊന്നും ഈ ടാബ്‌ലറ്റിനെ കുറിച്ച് ഇപ്പോള്‍ ലഭ്യമല്ലെങ്കിലും, ലഭ്യമായ ചിത്രങ്ങളില്‍ നിന്നും ഇതിന് ഒരു ഫ്രണ്ട് ക്യാമറ, എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയുണ്ടെന്നു കാണാം.

ആന്‍ഡ്രോയിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്റ്‌വിച്ച് പ്ലാറ്റ്‌ഫോമിലായിരിക്കും ഈ പുതിയ 5 ഇഞ്ച് ലെനോവോ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക എന്നാണ് വിദഗ്ധരുടെ അനുമാനം.

വെറും 5 ഇഞ്ച് മാത്രമുള്ള ടാബ്‌ലറ്റിന്റെ ശബ്ദ, വീഡിയോ നിലവാരം വളരെ താഴ്ന്നതായിരിക്കും എന്നൊരു വിമര്‍ശനം പരക്കെ ഉയര്‍ന്നിട്ടുണ്ട്.  എങ്കിലും കൂടുതല്‍ ഫീച്ചറുകളെയും, സ്‌പെസിഫിക്കേഷനുകളെയും കുറിച്ച് അറിയുന്നതിനു മുന്‍പ് ഇങ്ങനെയൊരു മുന്‍വിധി ആവശ്യമില്ല എന്നും അഭിപ്രായപ്പെടുന്നുണ്ട്.

10 ഇഞ്ച്, 8 ഇഞ്ച് ടാബ്‌ലറ്റുകളുടെ ഗുണം കാണിക്കാന്‍ ഒരിക്കലും 5 ഇഞ്ച് ടാബ്‌ലറ്റിന് കഴിഞ്ഞുവെന്നു വരില്ല.  അതിനാല്‍ യുഎസില്‍ ഈ 5 ഇഞ്ച് ടാബ്‌ലറ്റുകള്‍ ഐഡിയപാഡ് റേഞചിലും, ചൈനയില്‍ ലെപാഡ് റേഞ്ചിലും ആയിരിക്കും ലെനോവോ അവതരിപ്പിക്കുക.

അതിനിടയില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലായിരിക്കില്ല ഈ ലെനോവോ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക എന്നൊരു ശ്രുതിയും കേള്‍ക്കുന്നുണ്ട്.  അതു ശരിയാണെങ്കില്‍ ഈ പുതിയ ഉല്‍പന്നം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയുക തന്നെ വേണം.

മറ്റു കാര്യങ്ങലെ പോലെ ഈ പുതിയ ലെനോവോ 5 ഇഞ്ച് ടാബ്‌ലറ്റിന്റെ വിലയെ കുറിച്ചും ഒന്നും അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot