7 ഇഞ്ച് മീഡിയ ടാബ്‌ലറ്റുമായി ഷാര്‍പ് എത്തുന്നു

Posted By:

7 ഇഞ്ച് മീഡിയ ടാബ്‌ലറ്റുമായി ഷാര്‍പ് എത്തുന്നു

ഗാഡ്ജറ്റ് വിപണിയില്‍ വളരെയേറെ ചലനങ്ങളുള്ള ഒന്നാണ് ടാബ്‌ലറ്റ് വിപണി.  കൂടുതല്‍ നല്ല ഡിസൈനുകള്‍, കട്ടിംഗ് എഡ്ജ് ടെക്‌നോളജി, മികച്ച ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് കൂടുതല്‍ കൂടുതല്‍ ആളുകളെ താന്താങ്ങളുടെ ഉല്‍പന്നങ്ങളിലേക്ക് ആകര്‍ഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഓരോ നിര്‍മ്മാണ കമ്പനികളും.

ഈ കടുത്ത മത്സര രംഗത്തേക്ക് ഈയിടെയെത്തിയ ഒരു കമ്പനിയാണ് ഷാര്‍പ്.  രണ്ടു ടാബ്‌ലറ്റുകള്‍ വിപണിയിലിറക്കി കഴിഞ്ഞ ഷാര്‍പ് പുതിയൊരു ടാബ്‌ലറ്റു കൂടി വിപണിയിലെത്തിക്കാന്‍ പോവുകയാണ്.  ഒരു 7 ഇഞ്ച് മീഡിയ ടാബ്‌ലറ്റ് ആണ് പുതിയ ഉല്‍പന്നം.

നേരത്തെയിറങ്ങിയ രണ്ടും ജപ്പാനിലാണ് ഇറങ്ങിയിരുന്നത്.  താമസിയാതെ തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും എത്തുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.  അവയില്‍ ഒരെണ്ണം 5.5 ഇഞ്ചും, രണ്ടാമത്തേത് 10.8 ഇഞ്ചും ടാബ്‌ലറ്റ് ആയിരുന്നു.

ഇവയുടെ പരാജയത്തിന്റെ പ്രധാന കാരണം ടാബ്‌ലറ്റെന്നാണ് അവ അറിയപ്പെട്ടിരുന്നെങ്കിലും അവ ക്ലൗഡ് ബെയ്‌സ്ഡ് ആയിരുന്നതുകൊണ്ട്  ഇ-റീഡറിന്റെ ഗുണമേ കാണിച്ചിരുന്നുള്ളൂ.  ഇപ്പോഴും പലരും അവയെ ഇ-റീഡര്‍ എന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്.

അവയുടെ സ്‌ക്രീന്‍ റെസൊലൂഷന്‍ മാത്രമായിരുന്നു എടുത്തു പറയത്തക്ക ഒരേയൊരു കാര്യം.  5.5 ഇഞ്ച് മോഡലിന്റേത്, 1024 x 600 പിക്‌സല്‍ റെസൊലൂഷനുള്ള ഹൈ ഡെഫനിഷന്‍ എല്‍സിഡി സ്‌ക്രീനും, 10.8 ഇഞ്ച് മോഡലിന്റേത് 1366 x 800 പിക്‌സല്‍ റെസൊലൂഷനുള്ള ഹൈ ഡെഫനിഷന്‍ എല്‍സിഡി സ്‌ക്രീനും ആയിരുന്നു.

ഒരു വര്‍ഷക്കാലം മാത്രമേ ഈ ഇ-റീഡേഴ്‌സിന് വിപണിയില്‍ നില്‍ക്കാന്‍ സാധിച്ചുള്ളൂ.

തങ്ങള്‍ക്ക് എവിടെയാണ് പിഴച്ചത് എന്നു കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇപ്പോള്‍ ഈ പുതിയ 7 ഇഞ്ച് മീഡിയ ടാബ്‌ലറ്റുമായി ഷാര്‍പിന്റെ വരവ്.  ഡ്യുവല്‍ കോര്‍ ടെഗ്ര 2 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ പുതിയ ടാബ്‌ലറ്റിന്.  ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് പ്രത്യേകത നല്‍കുന്നു ഈ ടാബ്‌ലറ്റിന്.

അതുകൊണ്ടു തന്നെ സിപിയു അധികമായി ഉപയോഗപ്പെടുത്തേണ്ട ജോലികള്‍ക്ക് വളരെ അനുയോജ്യമാകുന്ന ഈ ഷാര്‍പ് ടാബ്‌ലറ്റ്.  1 ജിബി സിസ്റ്റം മെമ്മറിയും 8 ജിബി സ്റ്റോറേജ് കപ്പാസിറ്റിയും ഉണ്ടിതിന്.

1024 x 600 പിക്‌സല്‍ റെസൊലൂഷനുള്ള എല്‍സിഡി ഡിസ്‌പ്ലേയാണിതിന്റേത്.  അതുകൊണ്ടു തന്നെ വീഡിയോകള്‍ കാണാനും, ഗെയിമുകള്‍ കളിക്കാനും ഏറെ അനുയോജ്യമായിരിക്കും ഈ ഷാര്‍പ് ടാബ്‌ലറ്റ്.

ഒരു 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, ഒരു 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ടിതിന്.  അതുകൊണ്ട് തന്നെ, ചിത്രങ്ങളെടുക്കല്‍, വീഡിയോ റെക്കോര്‍ഡിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയുടെ കാര്യത്തില്‍ ഈ ടാബ്‌ലറ്റിനു യാതൊരു വിട്ടുവീഴ്ചയുടേയും ആവശ്യം വരുന്നില്ല.

ഇതിന്റെ ഫേംവെയര്‍ വേര്‍ഷന്‍ ആന്‍ഡ്രോയിഡിന്റെ ഹണികോമ്പ് വേര്‍ഷനാണ്.  ഉടന്‍ തന്നെ ഇത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ് ലിച്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.  അങ്ങനെയായല്‍ 40 MBsp വേഗതയിലുള്ള ഡൗണ്‍ലോഡിംഗ് സാധ്യമാകും.

ഈ ഷാര്‍പ് ടാബ്‌ലറ്റില്‍ ഗാലപോഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍, 40,000 ന്യൂസ് പേപ്പറുകളും, പുസ്തകങ്ങളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ടാകും.  ഈ ഡിസംബര്‍ 9ന് പുറത്തിറങ്ങുന്ന ഈ പുതിയ 7 ഇഞ്ച് ടാബ്‌ലറ്റിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല

.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot