വിന്‍ഡോസ് 8 ഉപയോഗിക്കുന്നതിന് മുന്‍പ് അറിയേണ്ട 8 പ്രധാന കാര്യങ്ങള്‍

By Super
|
വിന്‍ഡോസ് 8 ഉപയോഗിക്കുന്നതിന് മുന്‍പ് അറിയേണ്ട 8 പ്രധാന കാര്യങ്ങള്‍

ഇത് വിന്‍ഡോസ് 8ന്റെ സമയമാണ്. എല്ലായിടത്തും വിന്‍ഡോസ് 8 തന്നെയാണ് ചര്‍ച്ച. ഇത് വരെ ഇറങ്ങിയ വിന്‍ഡോസ് പതിപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഏറ്റവും പുതിയ ഓ എസ്. വിന്‍ഡോസ് 8 കണ്ട് പലരും അന്തം വിട്ട് നില്‍ക്കുകയാണ്. എങ്ങനെ ഡെസ്‌ക്‌ടോപ്പില്‍ ചെല്ലും, എങ്ങനെ ഷട്ട് ഡൗണ്‍ ചെയ്യും തുടങ്ങിയ നൂറ് കൂട്ടം സംശയങ്ങള്‍ കാരണം പ്രായമായ ഉപയോക്താക്കള്‍ ഇതിനോട് ഒരു തരം അകല്‍ച്ചയും പ്രകടിപ്പിച്ചേക്കാം. അത് കൊണ്ട് തന്നെ വിന്‍ഡോസ് 8 നെ സംബന്ധിയ്ക്കുന്ന ചില സുപ്രധാന കാര്യങ്ങള്‍, ഈ ഓ എസ് സ്വന്തമാക്കുന്നതിന് മുമ്പ് മനസ്സിലാക്കേണ്ടതുണ്ട്.

വിന്‍ഡോസ് 8 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകല്പന ചെയ്യപ്പെട്ടിരിയ്ക്കുന്നത് പ്രധാനമായും ടച്ച് സ്‌ക്രീന്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയാണ്. കമ്പ്യൂട്ടറുകളെയും, ലാപ്‌ടോപ്പുകളെയും ടാബ്ലെറ്റുകള്‍ പോലെ ഉപയോഗിയ്ക്കാന്‍ ഈ ഓ എസ് സഹായിയ്ക്കും. ഐപാഡിന്റെ പ്രസിദ്ധിയോടുള്ള മൈക്രോസോഫ്റ്റിന്റെ പ്രതികരണമാണിത്. എന്നാല്‍ മൗസും കീബോഡും ഉപയോഗിച്ച് സാധാരണ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാനും ഇതില്‍ സാധ്യമാണ്.

 

വിന്‍ഡോസ് 8 ന്റെ രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. വിന്‍ഡോസ് 8 ഉം, വിന്‍ഡോസ് RT ഉം ആണവ. രണ്ടും കാഴ്ചയില്‍ ഒരു പോലെയാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ പ്രോസസ്സിംഗ് ചിപ്പുകളാണ് രണ്ടും ഉപയോഗിയ്ക്കുന്നത്. ഇന്റലിന്റെയും എഎംഡിയുടെയുമൊക്കെ സാധാരണ ചിപ്പുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വേര്‍ഷനാണ് വിന്‍ഡോസ് 8. പിസി, ലാപ്ടോപ് തുടങ്ങിയവയില്‍ നമ്മള്‍ ഉപയോഗിയ്ക്കുന്നത് ഈ പതിപ്പ് ആണ്. എന്നാല്‍ ചെറിയ ടാബ്ലെറ്റുകളിലും, ലോപ്‌ടോപ്-ടാബ്ലെറ്റ് ഹൈബ്രിഡുകളിലുമാണ് വിന്‍ഡോസ് RT ഉപയോഗിയ്ക്കുന്നത്.

വിന്‍ഡോസിന്റെ പഴയ പതിപ്പുകള്‍ക്ക് വേണ്ട്ി സൃഷ്ടിയ്ക്കപ്പെട്ട പ്രോഗ്രാമുകളെല്ലാം വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിയ്ക്കും. എന്നാല്‍ വിന്‍ഡോസ് RT ഇവയൊന്നും സപ്പോര്‍ട്ട് ചെയ്യില്ല. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ലഭ്യമായ, പ്രത്യേകം നിര്‍മ്മിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകള്‍ മാത്രമേ ഇതില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കൂ.

വിന്‍ഡോസ് 8 ഉപയോഗിയ്ക്കാന്‍ അറിയേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ നോക്കാം.

  • വിന്‍ഡോസ് 8 കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് കഴിയുമ്പോള്‍ സമയവും മനോഹരമായ ഒരു ചിത്രവും ഉള്‍പ്പെട്ട ഭംഗിയുള്ള ഒരു സ്‌ക്രീന്‍ നമ്മളെ സ്വാഗതം ചെയ്യും. ടച്ച് സ്‌ക്രീന്‍ ഉപകരണമാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ സ്‌ക്രീനിന്റെ താഴ്ഭാഗത്ത് നിന്ന് മുകളിലേയ്ക്ക് സൈ്വപ് ചെയ്യുക. സാധാരണ കമ്പ്യൂട്ടറില്‍ ഏതെങ്കിലും കീ അമര്‍ത്തിയാല്‍ മതിയാകും.
  • അടുത്ത പേജില്‍ ലൈവ് ടൈലുകള്‍ നിറഞ്ഞ ഒരു മൊസൈക് കാണാനാകും. വിന്‍ഡോസ് 8 ന് വേണ്ടി സൃഷ്ടിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകളാണ് ഇതില്‍ പ്രവര്‍ത്തിയ്ക്കുന്നത്. കൂടാതെ ഡെസ്‌ക്ടോപ്പിന്റെ ഐക്കണും കാണാന്‍ സാധിയ്ക്കും. ക്ലിക്ക് ചെയ്യുന്ന ആപ്ലിക്കേഷന്‍ ഉടനെ തുറന്നു വന്ന് പേജ് നിറയ്ക്കും. വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകള്‍ക്ക് വേണ്ട്ി നിര്‍മിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകളില്‍ ക്ലിക്ക് ചെയ്താല്‍ പഴയ വിന്‍ഡോസ് പതിപ്പുകളിലെന്ന പോലെ അവ തുറന്ന് വരും. ഡെസ്‌ക്ടോപ്പിലേയ്ക്കും മെട്രോ എന്ന് വിളിപ്പേരുള്ള ഈ പേജിലേയ്ക്കും ഉപയോക്താവിന് വരാനും പോകാനും കഴിയും.

  • ഡെസ്‌ക്ടോപ്പ് സ്‌ക്രീനില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ ഇല്ല. അത്‌കൊണ്ട് തന്നെ ആപ്ലിക്കേഷനുകള്‍ തുറക്കാന്‍ ടൈലുകള്‍ നിരന്ന മുമ്പത്തെ പേജിലേയ്ക്ക് പോകേണ്ടി വരും. ആ പേജിലേയ്ക്ക് പോകാന്‍ സ്‌ക്രീനിന്റെ ഇടത് വശത്ത് താഴെയായി മൗസ് കൊണ്ടു ചെന്നാല്‍ മതി. അല്ലെങ്കില്‍ വലത് മൂലയ്ക്ക് കഴ്‌സര്‍ എത്തിച്ചാല്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ സാധിയ്ക്കും. ടച്ച് സ്‌ക്രീനില്‍ പേജിന്റെ മുകളില്‍ വലത് മൂലയില്‍ നിന്ന് താഴേയ്ക്ക് വിരലോടിച്ചാല്‍ മതി സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ സാധിയ്ക്കും..

  • സാധാരണ ഡെസ്‌ക്ടോപ് ഉപയോഗിക്കുമ്പോള്‍ താഴെ ടാസ്‌ക് ബാറില്‍ തത്സമയം പ്രവര്‍ത്തിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിയ്ക്കും. ടച്ച് സ്‌ക്രീന്‍ ആണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ മെട്രോ പേജിന്റെ ഇടത് മൂലയിലൂടെ വിരലോടിച്ച്ാല്‍ മതിയാവും.

  • ഒരേ സമയം പ്രവര്‍ത്തിയ്ക്കുന്ന മറ്റ് ആപ്ലിക്കേഷനുകളിലേയ്ക്ക് പോകാന്‍ മൗസോ, വിരലോ സ്‌ക്രീനിന്റെ ഇടത് ഭാഗത്ത് കൂടെ ഓടിച്ചാല്‍ മതിയാകും. വേണ്ടതില്‍ ക്ലിക്ക് ചെയ്ത് അതിലേയ്ക്ക് കയറാനും, ഇതേ രീതിയില്‍ തന്നെ തിരിച്ച് പോകാനും സാധിയ്ക്കും.

  • മെട്രോ അന്തരീക്ഷത്തിനും, സാധാരണ ഡെസ്‌ക്ടോപ്പ് അന്തരീക്ഷത്തിനും വെവ്വേറെ ഇന്റര്‍നെറ്റ് എക്‌സപ്ലോററുകള്‍ ലഭ്യമാണ്. ഒന്നില്‍ തുറക്കുന്ന പേജുകള്‍ മറ്റേത് തുറന്നാല്‍ കാണാനാകില്ല. ഡെസ്‌ക്ടോപ്പ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പതിപ്പില്‍ സാധാരണ പോലെ തുറക്കുന്ന ഓരോ പേജും ടാബുകളായ് കാണാന്‍ സാധിയ്ക്കും. എന്നാല്‍ മെട്രോ പതിപ്പില്‍ ഒരോ വെബ് പേജും സ്‌ക്രീന്‍ നിറയ്ക്കും. ടാബുകള്‍ക്കുള്ള സ്ഥലം ഇല്ല.

  • സ്‌ക്രീനിന്റെ മുകളില്‍ ക്ലിക്ക് ചെയ്ത് താഴേയ്ക്ക് വലിച്ചോ, വിരലു കൊണ്ട് സൈ്വപ് ചെയ്‌തോ ഒരു പ്രോഗ്രാം ജാലകം ക്ലോസ് ചെയ്യാം. പക്ഷെ Alt+F4 ആണ് എളുപ്പ വഴി.

  • ഇനി വിന്‍ഡോസ് 8 ഷട്ട് ഡൗണ്‍ ചെയ്യണമെങ്കില്‍ സ്‌ക്രീനി്‌ന്റെ വലത് അറ്റത്ത് മൗസോ കൈയ്യോ കൊണ്ടു വരിക. അപ്പോള്‍ അവിടെ തെളിയുന്ന ഓപ്ഷനുകള്‍ക്ക് താഴെ സെറ്റിംഗ്‌സ് കാണാന്‍ സാധിയ്ക്കും. അതില്‍ ക്ലിക്ക് ചെയ്യുക. വരുന്ന ഓപ്ഷനുകളില്‍ നിന്നും പവര്‍ തിരഞ്ഞെടുക്കുക. ക്ലിക്ക് ഷട്ട് ഡൗണ്‍.അല്ലെങ്കില്‍ Alt + F4 ഉപയോഗിച്ച് എളുപ്പത്തിലും ഷട്ട് ഡൗണ്‍ ചെയ്യാം.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X