സാംസംഗ് സാരീസ് 9, അള്‍ട്രാ പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ്

Posted By:

സാംസംഗ് സാരീസ് 9, അള്‍ട്രാ പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ്

സാംസംഗില്‍ നിന്നും ഒരു അള്‍ട്രാ പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് എത്തുന്നു.  സാംസംഗ് സീരീസ് 9 എന്നാണ് ഈ പുതിയ ലാപ്‌ടോപ്പിന്റെ പേര്.  വെരും 1.3 കിലോഗ്രാം ആണ് ഈ ലാപ്‌ടോപ്പിന്റെ ഭാരം.  13.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ലാപ്‌ടോപ്പിന്റെ കട്ടി വെറും 0.64 ഇഞ്ച് മാത്രമാണ്.

കോര്‍ ഐ5-2537എം പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉള്ള ഈ ലാപ്‌ടോപ്പ് മള്‍ട്ടി ടാസ്‌ക്കിംഗിനും ഹെവി ആപ്ലിക്കേഷനുകള്‍ക്കും ഏറെ അനുയോജ്യമാണ്.  7 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്ന മികച്ച ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

64 ബിറ്റ് വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സാംസംഗ് സീരീസ് 9 പ്രവര്‍ത്തിക്കുന്നത്.  മൈക്രോസോഫ്റ്റ് സിഗ്നേച്ചര്‍, ട്രയല്‍വെയര്‍ എന്നീ സോഫ്റ്റ്‌വെയറുകളുടെ സപ്പോര്‍ട്ടും, സുരക്ഷിതത്വവും ഈ ലാപ്‌ടോപ്പിന് ഉണ്ട്.

ഏതൊരു അള്‍ട്രാ പോര്‍ട്ടബിള്‍ ലാപ്‌ടോപ്പിനേക്കാളും വ്യക്തതയുള്ളതാണ് ഇതിന്റെ 13.3 ഇഞ്ച് ഡിസ്‌പ്ലേ.  ഇത് മികച്ച കാഴ്ച അനുഭവം പ്രദാനം ചെയ്യുന്നു.  ഇതിലെ എസ്ആര്‍എസ് പ്രീമിയം സൗണ്ട് സ്പീക്കറുകളും കൂടി ആകുമ്പോള്‍ മികച്ച ശ്രവ്യാനുഭവവും ഉറപ്പ്.

ബാക്ക്‌ലൈറ്റുള്ള കാബോര്‍ഡിന്റെ ഡിസൈന്‍ ഏറെ ആകര്‍ഷണീയമാണ്.  'ഷിഫ്റ്റ്', 'ബാക്ക്‌സ്‌പെയ്‌സ്', 'എന്റര്‍' കീകള്‍ ഇതില്‍ സാധാരണയിലും വലുതാണ്.  വലിയ ട്രാക്ക്പാഡ് ആയതുകൊണ്ട് തിരക്കിട്ട് എന്തെങ്കിലും ചെയ്യുമ്പോഴും ആബദ്ധങ്ങള്‍ സംബവിക്കാനുള്ള സാധ്യത കുറയുന്നു.

മികച്ച ഡാറ്റ ട്രാന്‍സ്ഫറും, ഷെയറിംഗും സാധ്യമാക്കുന്ന കണക്റ്റിവിറ്റി ഒപ്ഷനുകളും ഈ സാംസംഗ് ആള്‍ട്രോ പോര്‍ട്ടബിള്‍ ലാപ്‌ടോപ്പില്‍ ഉണ്ട്.  സിസ്റ്റം ഓഫ് മോഡില്‍ ആയിരിക്കുമ്പോഴും ഇതിലെ യുഎസ്ബി പോര്‍ട്ട് വഴി എംപി3 പ്ലെയര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന എന്നത് ഈ ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്.

ഹൈ ഡെഫനിഷന്‍ 1.3 മെഗാപിക്‌സല്‍ വെബ്ക്യാം ഈ ലാപ്‌ടോപ്പില്‍ ഉണ്ട്.  4 ജിബി മെമ്മറിയുള്ള സാംസംഗ് സീരീസ് 9 ലാപ്‌ടോപ്പിന്റെ വില 75,000 രൂപയോ അതില്‍ കൂടുതലോ ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot