എച്ച്ടിസി ക്രോംബുക്ക്, ആന്‍ഡ്രോയിഡിന്റെയും ക്രോമിന്റെയും സംഗമം

Posted By:

എച്ച്ടിസി ക്രോംബുക്ക്, ആന്‍ഡ്രോയിഡിന്റെയും ക്രോമിന്റെയും സംഗമം

ആദ്യമായി ക്രോംബുക്ക് പുറത്തിറക്കിയത് സാംസംഗ് ആണ്.  ഏസറും സാംസംഗും ഇതുവരെ പുറത്തിറക്കിയ ക്രോംബുക്കുകളുടെ വില്‍പനയൊന്നും അത്ര തൃപ്തികരമല്ല.  രണ്ടു കൂട്ടര്‍ക്കും കൂടി ഈ വര്‍ഷാവസാനം ആയപ്പോഴും 25,000 മുതല്‍ 30,000 ക്രോംബുക്കുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.  വില്‍പന വര്‍ദ്ധിപ്പിക്കുന്നതിനായി ക്രോംബുക്കുകളുടെ വില കുറയ്ക്കുന്നതിനെ കുറിച്ചു പോലും ഈ കമ്പനികള്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് എച്ച്ടിസി പുതിയൊരു ക്രോംബുക്ക് കൂടി അവതരിപ്പിക്കാന്‍ പോകുന്നത്.  എച്ച്ടിസിയുടെ ക്രോംബുക്ക് ഒരു സങ്കരയിനമാണെന്നാണ് വെബ്‌സൈറ്റുകളില്‍ നിന്നും മറ്റു റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്.  അതായത് ലാപ്‌ടോപ്പിന്റെയും, ടാബ്‌ലറ്റിന്റെയും സ്വാഭാവങ്ങളോടു കൂടിയതായിരിക്കും ഈ എച്ച്ടിസി ക്രോംബുക്ക്.

സ്ലൈഡിംഗ് കീബോര്‍ഡുള്ള ഒരു വലിയ ടാബ്‌ലറ്റ് ആയിരിക്കും എച്ചടിസി ക്രോംബുക്ക്.  ഗൂഗിള്‍ ക്രോം ആയിരിക്കും ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം എന്നും ഇത് ഒരു വെബ് ബെയ്‌സ്ഡ് ഗാഡ്ജറ്റ് ആയിരിക്കും എന്നും ഡിജിടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.  ആന്‍ഡ്രോയിഡിന്റെയും ക്രോമിന്റെയും മികച്ച ഗുണങ്ങളുടെ ഒരു സംഗമമായിരിക്കും എച്ച്ടിസി ക്രോം.

സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തില്‍ വ്യക്തമായ മുന്‍തൂക്കമുള്ള നിര്‍മ്മാണ കമ്പനിയാണ് എച്ച്ടിസി.  അവരുടെ ടാബ്‌ലറ്റുകളും മികച്ചവയെന്ന പേരു നേടിയവയാണ്.  എന്നിരുന്നാലും എച്ച്ടിസിയുടെ ഈ പുതിയ സംരംഭം എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയുക തന്നെ വേണം.

ഇതിന്റെ ഡ്യുവല്‍ ബൂട്ട് സെറ്റ് അപ്പ് രണ്ടു ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ സാന്നിധ്യം ഉറപ്പു നല്‍കുന്നു.  2008ല്‍ എച്ച്ടിസി ഒരു ഡ്യുവല്‍ ബൂട്ട് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പിസി പുറത്തിറക്കിയിരുന്നു.  എച്ച്ടിസി ഷിഫ്റ്റ് എന്ന ആ അള്‍ട്രാ പോര്‍ട്ടബിള്‍ പിസി ഒരു വിജയമായിരുന്നില്ല.

ക്രോമിന്റെയും ആന്‍ഡ്രോയിഡിന്റെയും ഒരു സങ്കര ഓപറേറ്റിംഗ് സിസ്റ്റമാണ് എച്ച്ടിസി ക്രോംബുക്കില്‍ പ്രവര്‍ത്തിക്കുന്നത്.  സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റവും, കൂടുതല്‍ തീവ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രോമും ഉപയോഗിക്കാം.

അങ്ങനെ ആന്‍ഡ്രോയിഡിന്റെ ആനായാസവും ക്രോമിന്റെ പ്രവര്‍ത്തന മികവും ഒന്നിക്കുന്നു എച്ച്ടിസി ക്രോംബുക്കില്‍.  ഇതൊരു വെബ് ബെയ്‌സ്ഡ് ഗാഡ്ജറ്റ് ആയതുകൊണ്ട് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഇതു ഉപയോഗിക്കാം എന്നു വിചാരിക്കരുത്.

ഇതിന്റെ വിലയും മറ്റു കൂടുതല്‍ വിവരങ്ങളും താമസിയാതെ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot