ഗാലക്‌സി ടാബ്‌ലറ്റുകളിലേക്ക് ഒരു പുതുമുഖം കൂടി

By Super
|
ഗാലക്‌സി ടാബ്‌ലറ്റുകളിലേക്ക് ഒരു പുതുമുഖം കൂടി

ടാബ്‌ലറ്റ് വിപണിയില്‍ സാംസംഗിന് പേര് നേടിക്കൊടുത്ത ഗാലക്‌സി ബ്രാന്‍ഡ് ഇപ്പോഴൊരു പുതുമുഖത്തെ കൂടി ഇതിലേക്ക് ഉള്‍പ്പെടുത്തുന്നു. ഗാലക്‌സി ടാബ് 2 (7.0) എന്നാണിതിന്റെ പേര്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷ (എഫ്‌സിസി)ന്റെ അനുമതി ഈ പുതിയ ഉത്പന്നത്തിന് ലഭിച്ചു കഴിഞ്ഞു.

ടാബ്‌ലറ്റിന്റെ പ്രധാന സവിശേഷതകള്‍ എന്തെല്ലാമെന്ന് വ്യക്തമായിട്ടില്ല. കമ്മീഷന് മുമ്പില്‍ അനുമതിക്കായി ഉത്പന്നം എത്തിയെന്നതിനുപരി സാംസംഗില്‍ നിന്ന് ഈ ഉത്പന്നത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല. എങ്കിലും ഇതിലെ ചില സവിശേഷതകള്‍ പുറത്തായിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം

 
  • 7 ഇഞ്ച് സ്‌ക്രീന്‍

  • 1024x600 പിക്‌സല്‍ റെസലൂഷന്‍

  • ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 1 ജിഗാഹെര്‍ട്‌സ് വേഗത

  • 1 ജിബി റാം

  • ഇരട്ട ക്യാമറകള്‍ (പിറകിലെ ക്യാമറ 3 മെഗാപിക്‌സല്‍, മുമ്പില്‍ വിജിഎ ക്യാമറ)

  • വീഡിയോ റെക്കോര്‍ഡിംഗ് 720പിക്‌സല്‍

  • ആന്‍ഡ്രോയിഡ് 4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒഎസ്

വരും ദിവസങ്ങളിലായി ഈ ഉത്പന്നത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും. ഗാലക്‌സി ടാബ് 2 (7.0) ആദ്യം യുകെയിലാണ് വില്പനക്കെത്തുക എന്നൊരു

അഭ്യൂഹം കൂടിയുണ്ട്. എന്തായാലും വില വിവരങ്ങള്‍ക്കും മറ്റുമായി കാത്തിരിക്കാം.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X