1500 രൂപയുടെ ആകാശ് 2 ടാബ്ലെറ്റ് നവംബര്‍ 11 മുതല്‍ വിപണിയില്‍

By Super
|
1500 രൂപയുടെ  ആകാശ് 2 ടാബ്ലെറ്റ്  നവംബര്‍ 11 മുതല്‍ വിപണിയില്‍

നാളുകളായി ഇന്ത്യന്‍ ഉപകരണ വിപണിയും, വിദ്യാര്‍ത്ഥിലോകവും ഒരുപോലെ കാത്തിരുന്ന ആകാശ് 2 ടാബ്ലെറ്റ് നവംബര്‍ 11 മുതല്‍ വിപണിയിലെത്തും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 4.0 ഐ സി എസ് ഓ എസ് ഉപയോഗിച്ച പ്രവര്‍ത്തിയ്ക്കുന്ന ഈ ടാബ്ലെറ്റിന്റെ വില കേവലം 1500 രൂപയാണ്.1 GHz പ്രൊസസ്സറും, 4 മണിക്കൂര്‍ ബാറ്ററി ആയുസ്സുമാണ് മറ്റ് പ്രധാന പ്രത്യേകതകള്‍.

ആകാശ് 2 വിനെ ഇന്ത്യ, ഐക്യരാഷ്ട്ര സംഘടനയിലുംഅവതരിപ്പിയ്ക്കും. രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയുടെ അടയാളമായി ഇത്രയും വില കുറഞ്ഞ ഈ ടാബ്ലെറ്റ് പ്രദര്‍ശിപ്പിയ്ക്കാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. നവംബര്‍ 28 ന് നടക്കുന്ന ചടങ്ങില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് പി ടി ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X