ആകാശ് 2 തയ്യാറായതായി സിബല്‍; അടുത്ത മാസം അവതരിപ്പിച്ചേക്കും

Posted By: Super

ആകാശ് 2 തയ്യാറായതായി സിബല്‍; അടുത്ത മാസം അവതരിപ്പിച്ചേക്കും

ആകാശ് 2 വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അടുത്ത മാസം ആകാശ് 2 അവതരിപ്പിക്കുമെന്ന സൂചനയാണ് ഡാറ്റാവിന്‍ഡ് സിഇഒ സുനിത് സിംഗ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റ് എന്ന് പേരുകേട്ട ആകാശിന്റെ രണ്ടാം പതിപ്പാണ് ആകാശ് 2. ഇതിന് മുമ്പ് ആകാശ് 2വിന്റെ അവതരണവുമായി ബന്ധപ്പെട്ട് പല തിയ്യതികള്‍ കേട്ടിരുന്നെങ്കിലും ആവശ്യക്കാര്‍ക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ ആകാശ് 2് അവതരണത്തിന് സജ്ജമായതായി കേന്ദ്ര മന്ത്രി കപില്‍ സിബലും വ്യക്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്.

ചില പുതുക്കിയ സൗകര്യങ്ങളോടെയാണ് ഇത് എത്തുക. 800 മെഗാഹെര്‍ട്‌സ് പ്രോസസറാണ് ഇതിലേത്. 7 ഇഞ്ച് ഡിസ്‌പ്ലെ, 2ജബി മെമ്മറി, 256 എംബി റാം എന്നീ സവിശേഷതകള്‍ക്ക് മാറ്റം വന്നിട്ടില്ല. ദൈര്‍ഘ്യമേറിയ ബാറ്ററിയും ആകാശ് 2വിലുണ്ടാകും. സി, സി++, പൈതണ്‍ പോലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ സൃഷ്ടിക്കാന്‍ ഈ ടാബ്‌ലറ്റില്‍ സാധിക്കും. പരിശോധനക്കായി 100 യൂണിറ്റ് ടാബ്‌ലറ്റുകളാണ് ഐഐടി ബോംബെയ്ക്ക് ഡാറ്റാവിന്‍ഡ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിലെ സവിശേഷതകള്‍ ഇന്ത്യാഗവണ്‍മെന്റും അംഗീകരിച്ചതിനാല്‍ ഉടന്‍ ഔദ്യോഗിക അവതരണം പ്രതീക്ഷിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot