ആകാശ് 4 ടാബ്ലറ്റ് അടുത്തമാസം വിപണിയിലെത്തും; വില 3,999 രൂപ

Posted By:

ചെലവുകുറഞ്ഞ ടാബ്ലറ്റായ ആകാശ് 4 ഒന്നരമാസത്തിനകം വിപണിയിലെത്തുമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു. 3,999 രൂപയായിരിക്കും വില. ടാബ്ലറ്റ് വിതരണത്തിനായി സപ്ലൈസ് ആന്‍ഡ് ഡിസ്‌പോസല്‍സ് ഡയരക്ടര്‍ ജനറല്‍ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ആകാശ് 4 ടാബ്ലറ്റ് അടുത്തമാസം വിപണിയിലെത്തും; വില 3,999 രൂപ

കപില്‍ സിബല്‍ മാനവ വിഭവ ശേഷി മന്ത്രിയായിരിക്കുമ്പോഴാണ് ആകാശ് പദ്ധതിക്ക് രൂപം കൊടുത്തത്. വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യാര്‍ഥം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് കുറഞ്ഞ ചെലവില്‍ ടാബ്ലറ്റുകള്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം.

ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

7 ഇഞ്ച് സ്‌ക്രാച് റെസിസ്റ്റന്റ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, വൈ-ഫൈ, 2 ജി, 3 ജി, 4 ജി കണക്റ്റിവിറ്റി. 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്, ഫ്രണ്ട് ക്യാമറ.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot