ആകാശ് 2 ഏപ്രിലില്‍; വിലയില്‍ മാറ്റമില്ല

By Super
|
ആകാശ് 2 ഏപ്രിലില്‍; വിലയില്‍ മാറ്റമില്ല

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റായ ആകാശിന്റെ ഏറ്റവും പുതിയ മോഡല്‍ ഏപ്രിലില്‍ വില്പനക്കെത്തും. മാനവവിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബലാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. മുമ്പത്തെ ആകാശ് മോഡലിനേക്കാള്‍ കൂടുതല്‍ മികവോടെയാണ് ആകാശ് 2 എത്തുക.

700 മെഗാഹെര്‍ട്‌സ് കോര്‍ട്ടക്‌സ് എ8 പ്രോസസര്‍, 3200mAh ബാറ്ററി എന്നിവയുമായാണ് പുതിയ മോഡല്‍ എത്തുന്നത്. തുടക്കത്തില്‍ ആകാശിന്റെ നിര്‍മ്മാതാക്കളായ ഡാറ്റാവിന്‍ഡ് 1 ലക്ഷം ടാബ്‌ലറ്റുകളാണ് വിതരണത്തിന് എത്തിക്കുക.

 

ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവ മുഴുവന്‍ വിതരണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി. താമസിയാതെ ഈ പദ്ധതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആകാശിന്റെ ആദ്യത്തെ മോഡലില്‍ സ്‌ക്രീന്‍ സംബന്ധമായ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പ്രശ്‌നത്തെ പരിഹരിച്ചുകൊണ്ടാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. കൂടാതെ കൂടുതല്‍ ഡാറ്റാ പ്രോസസിംഗ് വേഗതയും ആകാശ് 2 (യുബിസ്ലേറ്റ് 7+)വിനുണ്ട്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡാറ്റാവിന്‍ഡ്. മുന്‍ മോഡലിന്റെ വിലയില്‍ നിന്ന് യാതൊരു മാറ്റവും പുതിയ മോഡലിനും ഉണ്ടാകില്ലെന്ന് സിബല്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് 1,250 രൂപയ്ക്കാകും ഈ മോഡല്‍ ലഭിക്കുക. പൊതുവിപണിയിലേക്ക് എത്തുമ്പോള്‍ ഇത് 2,500 രൂപയോ അതിന് മുകളിലോ ആയേക്കും.

ആകാശ് 2വിന്റെ പ്രധാന സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ്
  • 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് & ഫോണ്‍
  • പ്രതിമാസം 98 രൂപക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി
  • കോര്‍ട്ടക്സ്സ് എ-8 700 മെഗാഹെര്‍ട്‌സ്
  • 3200 mAh ബാറ്ററി
  • വൈഫൈ & ജിപിആര്‍എസ് നെറ്റ്‌വര്‍ക്ക്‌സ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X