ശരാശരിക്കാര്‍ക്കായി ഒരു ഏസര്‍ ലാപ്‌ടോപ്പ്

Posted By: Super

ശരാശരിക്കാര്‍ക്കായി ഒരു ഏസര്‍ ലാപ്‌ടോപ്പ്

ഒരു ശരാശകരി ഉപഭോക്താവ് എപ്പോഴും നോക്കുന്നത് ഗുണമേന്‍മയോടൊപ്പം വിലക്കുറവും ഉള്ള ഉല്പന്നങ്ങള്‍ക്കു വേണ്ടിയായിരിക്കുക. ഏസര്‍, തോഷിബ, ലെനോവോ, സോണി, തുടങ്ങിയ കമ്പനികളെയാണ് ഇത്തരം ഉപഭോക്താക്കള്‍ സാധാരണ ആശ്രയിക്കുക. അവയില്‍തന്നെ പ്രവര്‍ത്തനക്ഷമതയുടെ താര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് എന്നറിയപ്പെടുന്നത് ഏസറും, തോഷിബയുമാണ്.

ഇത്തരം ഉപഭോക്താക്കള്‍ ഒരിക്കലും ഏതെങ്കിലും ഗെയിമിംഗ് ലാപ്‌ടോപ്പോ, പ്രൊഫഷണല്‍ വീഡിയോ എഡിറ്റിംഗ് എഞ്ചിനുകളുടെയോ പിറകെ പോവുകയില്ലെന്നുറപ്പിക്കാം. ഇത്തരക്കാര്‍ക്ക് അനായാസം തിരഞ്ഞെടുക്കാവുന്ന ഒരു ബ്രാന്റാണ് ഏസറിന്റെ ആസ്പയര്‍ 5733.

1366x768 പിക്‌സല്‍ റെസൊലൂഷന്‍ ഉള്ള 15.6 ഇഞ്ച് സ്‌ക്രീന്‍ ഡിസ്പ്‌ളേയുണ്ടിതിന്. രണ്ടാം തലമുറയില്‍ പെട്ട ഇന്റല്‍ കോര്‍ i3-370M പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ല വേഗതയിലുള്ള പ്രവര്‍ത്തനമാണ് ഈ ലാപ്‌ടോപ്പ് കാഴ്ച വെക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം ലിനക്‌സ് ആണെന്നുള്ളതാണ്. ഗ്രാഫിക്‌സ് വര്ക്കുകളെല്ലാം സുഗമമാക്കാന്‍ ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് സഹായിക്കും. ഡിവിഡി ഒപ്റ്റിക്കല്‍ ഡ്രൈവ്, 200 ജിബി എച്ച്ഡിഡി, 2 ജിബി ഡിഡിആര്‍3 റാം എന്നിവയും കൂടുതലാളുകളെ ഏസറിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കാരണമാകും.

വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍, വിജിഎ, ലാന്‍, യുഎസ്ബി, കൂടുതല്‍ വലിയ സ്‌ക്രീനില്‍ ഡിസ്പ്‌ളേ കാണാന്‍ സഹായിക്കുന്ന ഒരു എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയും ഈ ഏസര്‍ ലാപ്‌ടോപ്പിനെ സമ്പന്നമാക്കുന്നു.

23,500 രൂപയ്ക്ക് സ്വന്തമാക്കാവുന്ന നല്ലൊരു ലാപ്‌ടോപ്പാണ് ഏസര്‍ 5733.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot