ഏസറിന്റെ ആസ്‌പെയര്‍ ഇ1 571 ഹൈ പെര്‍ഫോമന്‍സ് നോട്ട്ബുക്ക്

By Super
|
ഏസറിന്റെ ആസ്‌പെയര്‍ ഇ1 571 ഹൈ പെര്‍ഫോമന്‍സ് നോട്ട്ബുക്ക്

ഏസര്‍ ഈ വര്‍ഷാദ്യത്തില്‍ ഇറക്കിയ നോട്ട്ബുക്കാണ് ഇ1 571. 30,000 രൂപയ്ക്ക് കീഴില്‍ വരുന്ന ഈ ഉത്പന്നത്തില്‍ പക്ഷെ മികച്ച സൗകര്യങ്ങളാണ് കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്റല്‍ കോര്‍ ഐ3-2350എം പ്രോസസറാണ് ഇതിലേത്. 2.3 ജിഗാഹെര്‍ട്‌സ് ക്ലോക് സ്പീഡാണ് ഈ പ്രോസസര്‍ വാഗ്ദാനം ചെയ്യുന്നത്. വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ1 571 മോഡലിന്റെ 15.6 ഇഞ്ച് ഡിസ്‌പ്ലെയ്ക്ക് 1366x768 പിക്‌സല്‍ റെസലൂഷനാണ് ഉള്ളത്.

വീഡിയോ ചാറ്റിംഗ് എളുപ്പമുള്ളതാക്കാന്‍ ഒരു വെബ്ക്യാമും ഈ ഏസര്‍ ലാപ്‌ടോപില്‍ ഉണ്ട്. ലാപിന്റെ താഴെഭാഗത്തുള്ള ചേസിസിലാണ് സ്പീക്കര്‍ സൗകര്യമുള്ളത്. 2.6 കിലോഗ്രാം ഭാരമുള്ള ലാപ്‌ടോപ് പോറലുകളെ ചെറുക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

2ജിബിയാണ് റാം കപ്പാസിറ്റി. 500ജിബി ഹാര്‍ഡ് ഡ്രൈവ് സ്റ്റോറേജും ഇതിനുണ്ട്. 4 മുതല്‍ 5 മണിക്കൂര്‍ വരെ ദൈര്‍ഘ്യം തരുന്ന ബാറ്ററിയാണ് ഈ ലാപ്‌ടോപില്‍ ഏസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 28,000 രൂപയ്ക്ക് ഈ ലാപ്‌ടോപ് ലഭിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X