എസര്‍ ആസ്പയര്‍ റ്റൈംലൈന്‍ X5830T എത്തുന്നു

Posted By: Super

എസര്‍ ആസ്പയര്‍ റ്റൈംലൈന്‍ X5830T എത്തുന്നു

പുതുമയുള്ള രൂപത്തിലും ഭാവത്തിലും എസറിന്റെ പുതിയ സ്റ്റൈലിഷ് ലാപ്‌ടോപ്പ് എത്തുന്നു. ഉറപ്പുള്ള അലൂമിനിയത്തിലുള്ള പുറംചട്ടയോടു കൂടിയ ഈ പുതിയ ലാപ്‌ടോപ്പിന്റെ പേര് എസര്‍ ആസ്പയര്‍ റ്റൈംലൈന്‍ X5830T എന്നാണ്.

ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത അവകാശപ്പെടുന്ന ഇതിന് ഉയര്‍ന്ന ബാറ്ററി
ലൈഫാണുള്ളത്.

ലാപ്‌ടോപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് നിറം കറുപ്പാണ് എന്നാണ് പരക്കെ
അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ എസറിന്റെ പുതിയ മെറ്റാല്ലിക് നീല -
അലൂമിനിയം നിറം ഈ ധാരണ തിരുത്താന്‍ പോന്നതാണ്.
6ജിബി റാമോടെ 2.10 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ X3-2310T
പ്രോസസ്സറാണിതിന്റേത്. അതുകൊണ്ടുതന്നെ മികച്ച വേഗതയാണിതു കാഴ്ച വെക്കുന്നത്.

എസര്‍ ആസ്പയര്‍ റ്റൈംലൈന്‍ X5830Tന്റെ 15.6 ഇഞ്ച് സ്‌ക്രീനിന്റെ റെസൊലൂഷന്‍ 1,366X768 പിക്‌സലാണ് എന്നത് നിരാശയ്ക്കു വകയുണ്ടാക്കുന്നു സമ്മതിക്കാതെ വയ്യ. എച്ച്ഡി സപ്പോര്‍ട്ടോടു കൂടിയ ഡിസ്‌പ്ലേ സ്‌ക്രീനായിരുന്നെങ്കില്‍ ഫലം ഇരട്ടിയായേനെ എന്നു ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്റെ എച്ച്ഡിഎംഐ പോര്‍ട്ട് വഴി
എച്ച്ഡി സപ്പോര്‍ട്ടുള്ള ടെലിവിഷനുമായി ബന്ധിപ്പിച്ച് അതിന്റെ സ്‌ക്രീന്‍ വഴി കാണാവുന്നതാണ്.

ഒരു വിജിഎ പോര്‍ട്ടിനു പുറമെ മൂന്ന് യു എസ് ബി 2.0 പോര്‍ട്ടുകളും അതിന്റെ നവീകരിച്ച വേര്‍ഷനായ യു എസ് ബി 3.0യുടെ ഒരു പോര്‍ട്ട്, ഒരു എതര്‍നെറ്റ് പോര്‍ട്ട്, ഒരു എസ് ഡി കാര്‍ഡ്, ഹെഡ് ഫോണ്‍ ജാക്കുകള്‍ എന്നീ സൗക്യങ്ങളുണ്ട് ഈ ലാപ്‌ടോപ്പുകള്‍ക്ക്. ഇതിന്റെ മറ്റൊരു പ്രത്യേകത വളരെ എളുപ്പത്തില്‍ ടൈപ്പ്
ചെയ്യാവുന്ന കീപാഡാണ്.

താരതമ്യേന ഭാരക്കുറവനുഭവപ്പെടുന്ന എസര്‍ ആസ്പയര്‍ റ്റൈംലൈന്‍ X5830Tസാധാരണ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമാണെന്ന മാത്രമല്ല
ഉപയോഗിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരികയുമില്ല. പുതിയ എസര്‍ ആസ്പയര്‍ റ്റൈംലൈന്‍ X5830Tന്റെ പ്രതീക്ഷിക്കപ്പെടുന്ന വില 28,755 ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot