ആസ്പയര്‍ വണ്‍ 722, ഏസറിന്റെ പുതിയ നെറ്റ്ബുക്ക്

Posted By:

ആസ്പയര്‍ വണ്‍ 722, ഏസറിന്റെ പുതിയ നെറ്റ്ബുക്ക്

ഇപ്പോള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ മത്സരിക്കുന്നത് നെറ്റ്ബുക്ക് കമ്പ്യൂട്ടറുകളോടും കൂടിയാണെന്നു പറയാം.  കാരണം, ടാബ്‌ലറ്റുകളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യം നെറ്റ്ബുക്കുകളുടെ വില്‍പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.  എങ്കിലും ടാബ്‌ലറ്റിനേക്കാള്‍ നെറ്റ്ബുക്ക് സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്നവരും തീരെ കുറവല്ല.  ഇതിന്റെ വിലക്കുറവാണ് ടാബ്‌ലറ്റിനേക്കാള്‍ നെറ്റ്ബുക്ക് തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

ഏസറിന്റെ ഏറ്റവും പുതിയ നെറ്റ്ബുക്ക് കമ്പ്യൂട്ടറാണ് ആസ്പയര്‍ വണ്‍ 722 നെറ്റ്ബുക്ക്.  ചെറിയ വിലയില്‍ ശക്തമായ പ്രവൃര്‍ത്തികള്‍ ചെയ്യാന്‍ പറ്റുന്ന ഒരു നെറ്റ്ബുക്ക് ആണിത്.

ഫീച്ചറുകള്‍:

  • 11.6 ഇഞ്ച് സ്‌ക്രീന്‍

  • എഎംഡി സി-50 എപിയു

  • 2 ജിബി റാം

  • 320 ജിബി ഹാര്‍ഡ് ഡിസ്‌ക്

  • 2.0 യുഎസ്ബി പോര്‍ട്ടുകള്‍

  • 1.35 കിലോഗ്രാം ഭാരം

  • എക്കോ ഫ്രന്റ്‌ലി
കറുപ്പ് നിറത്തിലുള്ള ഈ നെറ്റ്ബുക്കിന്റെ ഡിസൈന്‍ മനോഹരവും ആകര്‍ഷണീയവുമാണ്.  ഭാരക്കുറവും, വലിപ്പക്കുറവും ഈ ഓസര്‍ നെറ്റ്ബുക്ക് കൊണ്ടു നടക്കാന്‍ എളുപ്പമാക്കുന്നു.  എളുപ്പത്തിലുള്ള ടൈപ്പിംഗ് ഉറപ്പാക്കും വിധമാണ് ഇതിന്റെ കാബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഒരു ട്രാക്ക്പാഡും ഉണ്ട് ഇതിന്.

പിഞ്ച് സൂമിംഗ് പോലുള്ള ആംഗ്യങ്ങള്‍ കൊണ്ട് നിയന്ത്രണവും ഇതു സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  അടിവശം അഴിച്ചു മാറ്റാവുന്ന തരത്തിലായതുകൊണ്ട് എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ ഹാര്‍ഡ് ഡിസ്‌കിലേക്കും റാമിലേക്കും എളുപ്പത്തില്‍ എത്താം.

സ്പീക്കറുകള്‍ അടിഭാഗത്താണെന്നത് ഏസര്‍ ആസ്പയര്‍ വണ്‍ 722 നെറ്റ്ബുക്കിന്റെ പോരായ്മയാണ്.  മടിയില്‍ വെച്ച് നെറ്റ്ബുക്ക് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇത് ശബ്ദത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കും.  എന്നാല്‍ മറ്റു നെറ്റ്ബുക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മികച്ചതും ഏറെ കാലം നീണ്ടു നില്‍ക്കുന്നതും ആണ്.

ഇതിന്റെ 11.6 ഇഞ്ച് സ്‌ക്രീന്‍ എല്‍ഇഡി ബാക്ക്‌ലൈറ്റ് ആണ്.  മികച്ച റെസൊലൂഷനാണ് ഈ സ്‌ക്രീനിന്റേത്.  ഇതിന്റെ പ്രസസ്സറായ എഎംഡി സി-50ന്റെ ക്ലോക്ക് സ്പീഡ് 1 ജിഗാഹെര്‍ഡ്‌സ് മാത്രമാണ്.  ഈ താഴ്ന്ന ക്ലോക്ക് സ്പീഡ് ആണ് ഈ ഏസര്‍ നെറ്റ്ബുക്കിന്റെ മറ്റൊരു പോരായ്മ.  കാരണം, താഴ്ന്ന ക്ലോക്ക് സ്പീഡ് മൂലം ഓരോ ആപ്ലിക്കേഷനുകളും ഓപണ്‍ ചെയ്യുമ്പോഴും, ക്ലോസ് ചെയ്യുമ്പോഴും കൂടുതല്‍ സമയം വേണ്ടി വരുന്നു.

2 ജിബി മെമ്മറിയും ഹാര്‍ഡ് ഡിസ്‌കുമെല്ലാം ഒരു നെറ്റ്ബുക്കിനെ സംബന്ധിച്ചിടത്തോളം മികച്ചവയാണ്.  20,000 രൂപ മുതല്‍ മുകളിലോട്ടാണ് ഏസര്‍ ആസ്പയര്‍ വണ്‍ 722 നെറ്റ്ബുക്കിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot