കളര്‍ഫുള്‍ ആസ്പയര്‍ വണ്‍ ഹാപ്പി 2 നെറ്റ്ബുക്ക്

Posted By: Staff

കളര്‍ഫുള്‍ ആസ്പയര്‍ വണ്‍ ഹാപ്പി 2 നെറ്റ്ബുക്ക്

ഈ മഞ്ഞു കാലത്ത് നിങ്ങളുടെ ജീവിതത്തിന് കൂടുതല്‍ പകിട്ടേകാന്‍ പല
വര്‍ണ്ണങ്ങളിലുള്ള നെറ്റ്ബുക്കുകളുമായെത്തുകയാണ് എസര്‍. ആദ്യ കാഴ്ചയില്‍ തന്നെ സ്വന്തമാക്കണമെന്നാഗ്രഹിപ്പിക്കും വിധത്തില്‍ ആണതിന്റെ ഡിസൈന്‍.

പുരുഷ ഉപഭോക്താക്കളെ കൂടുതലാകര്‍ഷിക്കാന്‍ സാധ്യതയുള്ള കറുപ്പ്, ചാര
നിറങ്ങളിലും ഈ ഹാപ്പി 2 നെറ്റ്ബുക്ക് വരും. വെറും 2.5 പൗണ്ട് മാത്രം ഭാരമുള്ള ഇതിന് അള്‍ട്രാ തിന്‍ എന്ന വിശേഷണത്തിന് അര്‍ഹമാണെന്നു പറയാം.

ഇന്റല്‍ ആറ്റം എന്‍570യാണിതിന്റെ പ്രോസസ്സര്‍. ഡിഡിആര്‍ 3 റാമോടു കൂടിയ 1 ജിബി റാമാണ് ഇതിന്റേത്. സാധാരണ നിലയില്‍ ഇതിന്റെ ബാറ്ററി സ്റ്റാന്റ്‌ബൈ സമയം ആറര മണിക്കൂറാണ്.

ഒരേ സമയെ രണ്ട് ഓപറേറ്റിംഗ് സിസ്റ്റത്തോടെയാണിതിന്റെ വരവ്. വിന്‍ഡോസ് 7 ഉം ആന്‍ഡ്രോയിഡ് 2.3. അതുകൊണ്ടു തന്നെ ബൂട്ടിംഗ് സമയത്ത് ഏതു ഓപറേറ്റിഗ് സിസ്റ്റമാണ് വേണ്ടതെന്ന് നമുക്ക് തീരുമാനിക്കാവുന്നതാണ്.

3.0 ബ്ലൂടൂത്ത് വേര്‍ഷന്‍, വൈഫൈ, എസ്ഡി കാര്‍ഡ് സ്‌ളോട്ട്, എന്നിങ്ങനെ നിരവധി സൗകര്യങ്ങളോടെ വരുന്ന എസര്‍ ആസ്പയര്‍ വണ്‍ ഹാപ്പി 2 നെറ്റ്ബുക്കിന്റെ വില 16,000 രൂപ മുതല്‍ മുകളിലോട്ടാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot