ഏസറിന്റെ പുതിയ ലാപ്‌ടോപ്പ്

Posted By: Super

ഏസറിന്റെ പുതിയ ലാപ്‌ടോപ്പ്

ഏസറിന്റെ ആസ്പയര്‍ ടൈംലൈന്‍എക്‌സ് പുനര്‍ രൂപകല്‍പന ചെയ്ത് പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. ആസ്പയര്‍ ടൈംലൈന്‍എക്‌സ് 5830ടിജി എന്നപ പേരിട്ടിരിക്കുന്ന ഈ ലാപ്‌ടോപ്പിന്റെ വില 42,500 രൂപയാണ്. ആസ്പയര്‍ ടൈംലൈന്‍എക്‌സിന്റെ വില 32,999 രൂപ മുതല്‍ മുകളിലോട്ടായിരുന്നു.

പുറത്തിറങ്ങിയപ്പോള്‍ തന്നെ കലാപരമായും, സാങ്കേതികമായും പൂര്‍ണ്ണതയിലാണ് എന്നൊരു സര്‍ട്ടിഫിക്കറ്റ് ഈ പുതിയ ഏസര്‍ ലാപ്‌ടോപ്പിനു ലഭിച്ചു കഴിഞ്ഞു. 1366 x 768 റെസൊലൂഷനുള്ള 15.6 ഇഞ്ച് സ്‌ക്രീനുണ്ടിതിന്.

2.5 കിലോഗ്രാം ഭാരത്തില്‍ നീല, കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ വ്യത്യസ്തമായ ഒരു ഡിസൈനില്‍ ആണ് ഈ ലാപ്‌ടോപ്പിന്റെ രംഗപ്രവേശം.640 ജിബി ഹാര്‍ഡ് ഡ്രൈവുള്ള, ഇതിന്റെ പ്രോസസ്സര്‍ ഇന്റല്‍ കോര്‍ i5-2410M 2.30 ജിഗാഹെര്‍ഡ്‌സ് സാന്റി ബ്രിഡ്ജ് ആണ്.

720p, 1080p വീഡിയോകള്‍ വളരെ സുഗമമായി ഈ ഏസര്‍ ലാപ്‌ടോപ്പിലൂടെ കാണാം.

ഇതിന്റെ ഒരു എടുത്തു പറയേണ്ട പ്രത്യേകത എന്നു പറയുന്നത് ലാപ്‌ടോപ്പ് തുറക്കാതെ തന്നെ ഇതിന്റെ ബാറ്ററിയില്‍ എത്ര ചാര്‍ജ് ഉണ്ടെന്നു അറിയാമെന്നുള്ളതാണ്. ബാറ്ററി ഇന്‍ഡിക്കേറ്ററായി പ്രവര്‍ത്തിക്കുന്ന ഒരു ബട്ടണ്‍, അതിന്റെ നിറ വ്യത്യാസങ്ങളിലൂടെ നമ്മളെ അറിയിക്കും എത്രത്തോളം ചാര്‍ജ് ബാക്കിയുണ്ടെന്ന്. നീല, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളാണിതിനു ഉപയോഗിക്കുന്നത്.

ഒരു പവര്‍ സപ്ലൈയുമായി കണക്റ്റ് ചെയ്താല്‍ ബട്ടണ്‍ നീല നിറത്തിലും ബാറ്ററി ചാര്‍ജ് ചെയ്‌തോണ്ടിരിക്കുകയാണെങ്കില്‍ മഞ്ഞ നിറത്തിലുമായിരിക്കും. ചാര്‍ജിംഗിലല്ലാതെ ലാപ്‌ടോപ്പ് ഉപയോഗിക്കുയാണെങ്കില്‍, നീല 30% കൂടുതല്‍ ചാര്‍ജും, മഞ്ഞ 10%നും 30%.നും ഇടയ്ക്കുള്ള ചാര്‍ജും സൂചിപ്പിക്കുമ്പോള്‍ ചുവപ്പു നിറം സൂചിപ്പിക്കുന്നത് 10% പോലും ചാര്‍ജില്ലായെന്നാണ്.

ഇനിയിപ്പോ ലാപ്‌ടോപ്പ് ഓണ്‍ ആണെങ്കിലും ഈ ബട്ടണില്‍ ഞെക്കിയാല്‍ ബാറ്ററി ചാര്‍ജിന്റെ അളവ് അറിയാം. 2 മണിക്കൂര്‍ 5 മിനിട്ട് ബാറ്ററി ബാക്കപ്പാണിതിനുള്ളത്.

കാഴ്ചയില്‍ മിടുക്കനാണെങ്കിലും അധികനേരം മടിയിലിരുത്തി ഓമനിക്കാം ഈ ഏസര്‍ ലാപ്‌ടോപ്പിനെ എന്നു കരുതിയാല്‍ പണിയാകും. കാരണം പെട്ടെന്നു തന്നെ ചൂടാകുന്ന ഒരു പ്രവണത ഇതിനുണ്ട്.

വിന്‍ഡോസ് 7 ഹോം പ്രീമിയം 64-ബിറ്റ് എഡിഷന്‍ സര്‍വ്വീസ് പാക്ക് 1 ലാണിതിന്റെ വരവ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot