വിന്‍ഡോസ് 8 ടാബ്‌ലറ്റുകളും അള്‍ട്രാബുക്കുകളുമായി ഏസര്‍

Posted By: Staff

വിന്‍ഡോസ് 8 ടാബ്‌ലറ്റുകളും അള്‍ട്രാബുക്കുകളുമായി ഏസര്‍

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ വിന്‍ഡോസ് 8 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് വ്യത്യസ്ത ഉത്പന്നങ്ങളുമായി ഏസര്‍ എത്തി. ടച്ച് സ്‌ക്രീന്‍ വരുന്ന ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ് പിസി, ടാബ്‌ലറ്റ്, അള്‍ട്രാബുക്ക് എന്നിവയാണവ. തായ്‌പെയില്‍ നടക്കുന്ന കമ്പ്യൂട്ടക്‌സ് മേളയിലാണ് ഈ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്.

ഇന്ന് വിപണിയില്‍ ലഭിച്ചുവരുന്ന ഓള്‍ ഇന്‍ വണ്‍ പിസികളില്‍ വെച്ച് ഏറ്റവും മെലിഞ്ഞ ഉത്പന്നം എന്നാണ് കമ്പനി ആസ്പയര്‍ 7600യുവിനെ പരിചയപ്പെടുത്തുന്നത്. 1080പിക്‌സല്‍ ഡിസ്‌പ്ലെയും ഡോള്‍ബി ഹോം തിയേറ്റര്‍ സൗണ്ട് സംവിധാനവും വരുന്ന 27 ഇഞ്ച് മോഡലാണ് ഇത്. 1080 പിക്‌സല്‍ ഡിസ്‌പ്ലെ, ഡോള്‍ബി ഹോം തിയേറ്റര്‍ തുടങ്ങി 7600ന്റെ ഒട്ടുമിക്ക സൗകര്യങ്ങളും ഉള്‍പ്പെടുന്ന മറ്റൊരു പതിപ്പാണ് 23 ഇഞ്ച് ആസ്പയര്‍ 5600യു.

മൊബൈല്‍ ഗാഡ്ജറ്റ് വിപണിയിലേക്കാണ് ഏസറിന്റെ മറ്റ് ചില വിന്‍ഡോസ് 8 ഉത്പന്നങ്ങള്‍ എത്തിയിരിക്കുന്നത്. അതിലൊന്ന് 11.6 ഇഞ്ച്, 13.3 ഇഞ്ച് വലുപ്പങ്ങളില്‍ എത്തുന്ന ആസ്പയര്‍ എസ്7 ടച്ച്‌സ്‌ക്രീന്‍ അള്‍ട്രാബുക്കുകള്‍ ആണ്. ഇതിലെ പ്രോസസര്‍, മെമ്മറി, സ്‌റ്റോറേജ് ഉള്‍പ്പടെയുള്ള ഹാര്‍ഡ്‌വെയര്‍ സൗകര്യങ്ങളെ സംബന്ധിച്ച് മൗനം പാലിക്കുകയാണ് കമ്പനി. എന്നാല്‍ ഇതിലെ സ്‌ക്രീന്‍ റെസലൂഷന്‍ 1920x1080 പിക്‌സലാണ്.

അലൂമിനിയം യൂണിബോഡി ഡിസൈനാണ് ആസ്പയര്‍ എസ്7 അള്‍ട്രാബുക്ക് മോഡലുകളുടേത്. ഇരുട്ടിലും കീബോര്‍ഡ് അക്ഷരങ്ങള്‍ വ്യക്തമായി കാണാനായി

കീബോര്‍ഡില്‍ ചെറിയ പ്രകാശം ലഭിക്കുന്നതാണ്. ലൈറ്റ് സെന്‍സിംഗ് കീബോര്‍ഡ് എന്നാണ് ഇതറിയപ്പെടുന്നത്. ഏസറിന്റെ ട്വിന്‍ എയര്‍ കൂളിംഗ് സിസ്റ്റം, 9 മുതല്‍ 12 മണിക്കൂര്‍ വരെ നിലനില്‍ക്കുന്ന ചാര്‍ജ്ജ് എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകള്‍.

11.6 ഇഞ്ച് ഐക്കണിയ ഡബ്ല്യു700 ടാബ്‌ലറ്റാണ് 1080 റസലൂഷനില്‍ എത്തുന്ന മറ്റൊരു മൊബൈല്‍ ഗാഡ്ജറ്റ്. 999ഡോളറാണ് ഇതിന് വില. 1080പിക്‌സല്‍ ഡിസ്‌പ്ലെ, ഡോള്‍ബി ഹോം തിയ്യേറ്റര്‍ സൗണ്ട്, മൂന്ന് യുഎസ്ബി 3.0 പോര്‍ട്ടുകള്‍ എന്നിവയാണ് ഇതിലെ പ്രത്യേകതകള്‍.

10.1 ഇഞ്ച് ഡിസ്‌പ്ലെയുമായി വരുന്ന മറ്റൊരു ടാബ്‌ലറ്റാണ് ഐക്കണിയ ഡബ്ല്യു510. 799 ഡോളറാണ് ഇതിന്റെ വില. സാധാരണ ടാബ് ലറ്റായും അല്ലെങ്കില്‍ കീബോര്‍ഡ് ഡോക്കുമായി ചേര്‍ത്ത് ഒരു ലാപ്‌ടോപായും ഇത് ഉപയോഗിക്കാം. 18 മണിക്കൂറാണ് ഇതിന്റെ ബാറ്ററി ദൈര്‍ഘ്യം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot