12,999 രൂപയ്ക്ക് എയ്‌സറിന്റെ പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്തു

Posted By:

പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ എയ്‌സര്‍ പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്തു. ഐകോണിയ A1-713 എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന് 12,999 രൂപയാണ് വില. 3 ജി കണക്റ്റിവിറ്റിയുള്ള ടാബ് വോയ്‌സ് കോളിംഗ് സപ്പോര്‍ട് ചെയ്യും.

12,999 രൂപയ്ക്ക് എയ്‌സറിന്റെ പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്തു

1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഡിസ്‌പ്ലെ, 1.3 GHz മീഡിയടെക് ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 2 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 3400 mAh ബാറ്ററി എന്നിവയാണ് ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷനായ ജെല്ലിബീന്‍ ആണെങ്കിലും കിറ്റ്കാറ്റ് അപ്‌ഡേറ്റ് കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ പരിശോധിച്ചാല്‍ ബ്ലുടൂത്ത്, 3 ജി, വൈ-ഫൈ എന്നിവ സപ്പോര്‍ട് ചെയ്യും.

സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോ, HP സ്ലേറ്റ് 7, ഫ് ളിപ്കാര്‍ട് ഡിജി ഫ് ളിപ് പ്രൊ, ലെനോവൊ A7-50 തുടങ്ങിയ സമാന ശ്രേണിയില്‍ പെട്ട ടാബ്ലറ്റുകളുമായാണ് എയ്‌സര്‍ ടാബ്ലറ്റിന് മത്സരിക്കേണ്ടി വരിക.

English summary
Acer Iconia A1-713 tablet launched at Rs 12,999, Acer launched new Tablet in India, Acer Iconia A1-713 Tablet Launched in India, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot