ഏസര്‍ ഐക്കോണിയ എ510, എ700 ടാബ്‌ലറ്റുകള്‍ ഒപ്പത്തിനൊപ്പം

Posted By:

ഏസര്‍ ഐക്കോണിയ എ510, എ700 ടാബ്‌ലറ്റുകള്‍ ഒപ്പത്തിനൊപ്പം

ഈയിടെ പുറത്തിറങ്ങിയ രണ്ടു ടാബ്‌ലറ്റുകളാണ് ഏസര്‍ ഐക്കോണിയ എ510ഉം എ700ഉം.  ആന്‍ഡ്രോയിഡ് 4.0.1 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവ പ്രവര്‍ത്തിക്കുക എന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഇരു ടാബ്‌ലറ്റുകളും.  സാധാരണ ഉപയോക്താക്കള്‍ക്കും ബിസിനസ് പ്രൊഫഷണലുകള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്നവയാണ് രണ്ടും.

ഐക്കോണിയ ഓ510ന്റെ ഫീച്ചറുകള്‍:

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 4.0.1 ഓപറേറ്റിംഗ് സിസ്റ്റം

 • 10.10 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 1280 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 1300 മെഗാഹെര്‍ഡ്‌സ് ക്വാഡ് കോര്‍ എന്‍വിഡിയ ടെഗ്ര 3 പ്രോസസ്സര്‍

 • പ്രധാന ക്യാമറ 5 മെഗാപിക്‌സല്‍

 • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • വീഡിയോ കോളിംഗ് സൗകര്യം

 • വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താം

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി കാര്‍ഡ് സ്ലോട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • 802.11 b/g/n വൈഫൈ കണക്റ്റിവിറ്റി

 • മൈക്രോ യുഎസ്ബി പോര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ്

 • ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍

 • യൂട്യൂബ് സ്ട്രീമിംഗ്

 • എച്ച്ടിഎംഎല്‍, ഫ്ലാഷ് ഇന്റര്‍നെറ്റ് ബ്രൗസിംഗ്
ഐക്കോണിയ എ700ന്റെ ഫീച്ചറുകള്‍:
 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 4.0.1 ഓപറേറ്റിംഗ് സിസ്റ്റം

 • 10.00 ഇഞ്ച് കപ്പാസിറ്റീവ് സ്‌ക്രീന്‍

 • 1920 x 1200 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 1300 മെഗാഹെര്‍ഡ്‌സ് ക്വാഡ് കോര്‍ എന്‍വിഡിയ ടെഗ്ര 3 പ്രോസസ്സര്‍

 • പ്രധാന ക്യാമറ ഫ്ലാഷ് ഉള്ള 5 മെഗാപിക്‌സല്‍

 • ഫ്രണ്ട് ക്യാമറ

 • വീഡിയോ കോളിംഗ് സൗകര്യം

 • വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം, 1920 x 1080 പിക്‌സല്‍

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താം

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി കാര്‍ഡ് സ്ലോട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • 802.11 b/g/n വൈഫൈ കണക്റ്റിവിറ്റി

 • മൈക്രോ യുഎസ്ബി കണക്റ്റര്‍

 • എച്ച്ഡിഎംഐ പോര്‍ട്ട്

 • ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍

 • യൂട്യൂബ് സ്ട്രീമിംഗ്

 • എച്ച്ടിഎംഎല്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ്
ഈ ടാബ്‌ലറ്റുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആക്ര#ഷണീയമായ കാര്യം ഇതിന്റെ പ്രോസസ്സറാണ് എന്നു കാണാം.  എന്‍വിഡിയയുടെ ടെഗ്ര 3 പ്രോസസ്സറാണി രണ്ടിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  പോരാത്തതിന് ക്വാഡ് കോറും!  അതായത് സാധാരണ പ്രോസസ്സറുകളേക്കാള്‍ നാലു മടങ്ങ് പ്രവര്‍ത്തനക്ഷമത പ്രതീക്ഷിക്കാം എന്നര്‍ത്ഥം.

പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡിന്റെ കാര്യത്തിലും ഇവ രണ്ടും സമാനത പുലര്‍ത്തുന്നു.  ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിന് അതിന്റെ മികവ് പാരമ്യത്തില്‍ ഉപയോഗപ്പെടുത്താന്‍ ഈ ശക്തമായ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് സഹായകമാകും.

ഇത് ഗെയിമിംഗിനും, മറ്റു മികച്ച ആപ്ലിക്കേഷനുകള്‍ക്കും അനുയോജ്യമായ ടാബ്‌ലറ്റുകളായി ഇവയെ മാറ്റുന്നു.  സ്‌ക്രീന്‍ റെസൊലൂഷന്റെ കാര്യത്തിലാണ് ഇവ തമ്മില്‍ കാര്യമായ വ്യത്യാസം നിലനില്‍ക്കുന്നത്.  എ510ന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍ 1200 x 800 പിക്‌സലും, എ700ന്റേത് 1920 x 1080 പിക്‌സലും ആണ്.

അതിനാല്‍ കൂട്ടത്തില്‍ എ700ന് ചെറിയൊരു മേല്‍ക്കൈ ഉണ്ടെന്നു പറയാം.  വീഡിയോകള്‍ കാണാനും, വെബ് ബ്രൗസിംഗിനും എ700 ആയിരിക്കും കൂടുതല്‍ മികച്ചത്.

ഇരു ടാബ്‌ലറ്റുകളുടെയും വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  എന്നാല്‍ ഏസര്‍ ഐക്കോണിയ എ510 ടാബ്‌ലറ്റിന്റെ വില ഏകദേശം 25,000 രൂപയ്ക്കും, 30,000 രൂപയ്ക്കും ഇടയിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ടാക്‌സ് കൂട്ടാതെയുളഅള ഷോറൂം വിലയാണിത്.  അതിനാല്‍ പ്രസ്താവിച്ചിരിക്കുന്നതിലും അല്‍പം വില കൂടാനുള്ള സാധ്യതയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot