ഏസറില്‍ നിന്നും പുതിയൊരു ടാബ്‌ലറ്റ് വരുന്നു

Posted By:

ഏസറില്‍ നിന്നും പുതിയൊരു ടാബ്‌ലറ്റ് വരുന്നു

ഏസറിന്റെ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് ഏസര്‍ ഐക്കോണിയ എ700.  20112ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പുറത്തിറങ്ങുന്ന ഇത് ഒരു ക്വാഡ് കോര്‍ ടാബ്‌ലറ്റ് ആണ്.

ഫീച്ചറുകള്‍:

 • ക്വാഡ്-കോര്‍ എന്‍വിഡിയ ടെഗ്ര 3 മൊബൈല്‍ പ്രോസസ്സര്‍

 • 1.3 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 1920 x1200 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • 1080പി എച്ച്ഡി വീഡിയോ റെസൊലൂഷന്‍

 • ഡ്യുവല്‍ ക്യാമറ

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • ബില്‍ട്ട് ഇന്‍ ഫ്ലാഷ്

 • ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്

 • വീഡിയോ കോള്‍ സൗകര്യമുള്ള സെക്കന്ററി ക്യാമറ

 • ബ്ലൂടൂത്ത് 3.0

 • വൈഫൈ 802.11

 • 3ജി കണക്റ്റിവിറ്റി

 • 9800 mAh ബാറ്ററി

 • ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

 • മൈക്രോ-എച്ച്ഡിഎംഐ പോര്‍ട്ട്

 • മൈക്രോ യുഎസ്ബി

 • 3.5 എംഎം ഓഡിയോ പോര്‍ട്ട്

 • 650 ഗ്രാം
ഈ പുതിയ ഏസര്‍ ടാബ്‌ലറ്റിന്റെ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവയില്‍ നിന്നും നല്ല ഒതുക്കമുള്ള, ലളിതമായ ഡിസൈനുള്ള ഒരു ചെറിയ ടാബ്‌ലറ്റ് ആണിത്.  കറുപ്പ് നിറമാണ് ഇതിന്.  പ്രധാന ക്യാമറ, ഏസര്‍ ലോഗോ എന്നിവ ഇതിന്റെ പിന്‍വശത്തായി കാണാം.

വെറും 650 ഗ്രാം മാത്രം ഭാരമുള്ള ഈ ടാബ്‌ലറ്റ് കൊണ്ടു നടക്കാന്‍ എളുപ്പമായിരിക്കും.  ഭാരക്കുറവു കാരണം ഇതു കൈയില്‍ പിടിച്ചു നടക്കാനും എളുപ്പമാണ്.  ഇതിന്റെ 10.1 ഇഞ്ച് സ്‌ക്രീനിന്റെ റെസൊലൂഷന്‍ വളരെ മികച്ചതാണ്.  1080പി വീഡിയോ ഇതിലൂടെ കാണാന്‍ സാധിക്കും.

5 മെഗാപിക്‌സല്‍ ക്യാമറ ഒരു ടാബ്‌ലറ്റിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച ഒരു ഫീച്ചര്‍ ആണ്.  വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനവും ഈ ക്യാമറയിലുണ്ട്.  ഇതിലെ ബാറ്ററി 10 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗം സാധ്യമാക്കുന്നു.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുക.  എന്നാല്‍ ആന്‍ഡ്രോയിഡിന്റെ ഏതു വേര്‍ഷനാണ് എന്ന് അറിവായിട്ടില്ല.  ഏസര്‍ യൂസര്‍ ഇന്റര്‍ഫെയ്‌സിനൊപ്പം ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.  അങ്ങനെയാണെങ്കില്‍ ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് പിന്നീട് അപ്‌ഡേഷന്‍ നടക്കാനും സാധ്യതയുണ്ട്.

ഏസര്‍ ഐക്കോണിയ എ700 ടാബ്‌ലറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot