ഏസര്‍ ഐക്കോണിയ സീരീസിലേക്ക് എ510 ടാബ്‌ലറ്റ് എത്തുന്നു

Posted By:

ഏസര്‍ ഐക്കോണിയ സീരീസിലേക്ക് എ510 ടാബ്‌ലറ്റ് എത്തുന്നു

കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ(സിഇഎസ്) 2012ല്‍ ഏസര്‍ പുതിയ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നു.  ഐക്കോണിയ ടാബ് സീരീസില്‍ ഉള്‍പ്പെടുന്ന ഏസര്‍ ഐക്കോണിയ ടാബ് എ510 എന്നാണ് ഈ പുതിയ ടാബ്‌ലറ്റിന്റെ പേര്.  വിലക്കുറവിനും മികച്ച ഫീച്ചറുകള്‍ക്കും പേരു കേട്ടതാണ് ഏസര്‍ ഐക്കോണിയ ടാബ്‌ലറ്റുകള്‍.

ഏസര്‍ ഐക്കോണിയ എ500 ടാബ്‌ലറ്റിന്റെ ഫീച്ചറുകളും ഈ പുതിയ ടാബ്‌ലറ്റിന്റെ ഫീച്ചറുകളും തമ്മില്‍ ഏറെ സാമ്യം നമുക്ക് കാണാന്‍ കഴിയും.  നിലവില്‍ വിപണിയിലുള്ള ടാബ്‌ലറ്റുകളില്‍ പ്രവര്‍ത്തനക്ഷമതയില്‍ ഈ പുതിയ ഏസര്‍ ടാബ്‌ലറ്റിനെ വെല്ലാന്‍ ആരും ഉണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്.

ഏസര്‍ ഐക്കോണിയ ടാബ്‌ലറ്റുകളുടെ അതേ വിലയുള്ള മറ്റു ടാബ്‌ലറ്റുകലില്‍ നിന്നും ഈ പുതിയ ഐക്കോണിയ ടാബ്‌ലറ്റ് വേറിട്ടു നില്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ലഭ്യമായ ചില ഫീച്ചറുകള്‍ ഇവയാണ്:

  • ടെഗ്ര 3 ക്വാഡ് കോര്‍ ചിപ്

  • 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം
മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്ന ഫീച്ചറുകളും ഒന്നിക്കുമ്പോള്‍ വലകെ മികച്ച ടാബ്‌ലറ്റാണ് നമുക്ക് ലഭിക്കുക.  വളരെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, വീഡിയോകള്‍ പെട്ടെന്ന് ലോഡ് ആയി പ്ലേ ചെയ്യുന്നു, വേഗത്തിലുള്ള ഡൗണ്‍ലോഡിംഗ് എന്നിവ ഈ ടാബ്‌ലറ്റിന്റെ ചില സവിശേഷതകളില്‍ പെടുന്നു.

എ500നെ പോലെ എ510 ടാബ്‌ലറ്റിനും സ്‌റ്റൈലന്‍ മെറ്റാല്ലിക് ലുക്ക് ആണുള്ളത്.  എ700 ടാബ്‌ലറ്റിലെ പോലെ 10.1 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍ ആണ് ഈ പുതിയ ടാബ്‌ലറ്റിനും ഉള്ളത്.  5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിസല്‍ ഫ്രണ്ട് ക്യാമറ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

വീഡിയോ കോണ്‍ഫറന്‍സിംഗ്, വീഡിയോ കോള്‍ എന്നിവ ഇതുവഴി സാധ്യമാണ്.  വൈഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റികള്‍ ഉള്ളതിനാല്‍ ഡാറ്റ ഷെയറിംഗ്, ട്രാന്‍സ്ഫറിംഗ് എന്നിവ വളരെ എളുപ്പമായിരിക്കും.  ഒപ്ഷണല്‍ 3ജി കണക്റ്റിവിറ്റി, മെമ്മറ ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ഈ ടാബ്‌ലറ്റിനു സ്വന്തം.

ഏസര്‍ ഐക്കോണിയ ടാബ് എ510 ടാബ്‌ലറ്റിന്റെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot