പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാതെ ഏസര്‍ ഐക്കോണിയ ഡബ്ല്യു 500

Posted By:

പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാതെ ഏസര്‍ ഐക്കോണിയ ഡബ്ല്യു 500

2011ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഏസര്‍ ഐക്കോണിയ ഡബ്ല്യു 500 ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  2012ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലും ഇതേ ഉല്‍പന്നം അവതരിപ്പിക്കുകയുണ്ടായി.

കണ്‍വെര്‍ട്ടിബിള്‍ ലാപ്‌ടോപ്പുകള്‍ ഇപ്പോള്‍ നിരവധി ഇറങ്ങുന്നുണ്ട്.  ഇവയ്ക്ക് പുതിയ വേര്‍ഷനുകള്‍ ഇറക്കുന്നതില്‍ മുമ്പനാണ് എച്ച്പിയും ഏസറും.  കണ്‍വെര്‍ട്ടിബിള്‍ ടാബ്‌ലറ്റുകളുടെ കൂട്ടത്തിലേക്ക് എത്തുന്ന പുതിയ മോഡല്‍ ആണ് ഈ ഏസര്‍ ഐക്കോണിയ ടാബ്.  ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിനും മറ്റും ലഭിച്ച അത്രയും മാധ്യമ ശ്രദ്ധ നേടാന്‍ ഇതിനു കഴിഞ്ഞിട്ടില്ല.

ഫീച്ചറുകള്‍:

  • കണ്‍വെര്‍ട്ടിബിള്‍ ടാബ്‌ലറ്റ്

  • വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

  • 10.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • എഎംഡി-സി50 ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • എഎംഡി 6250 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

  • 16 എംഎം കട്ടി

  • 970 ഗ്രാം ഭാരം
പ്രതീക്ഷിച്ചത്ര സ്വീകരണം ഈ ടാബ്‌ലറ്റിന് ലഭിക്കാതിരിക്കാന്‍ കാരണവുമുണ്ട് എന്ന് ഇതിന്റെ ഫീച്ചറുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.  ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 7ഉം ഇതിലെ ടച്ച് സ്‌ക്രീനും പരസ്പരം ചേര്‍ന്നു പോവില്ല.  ടച്ച് സ്‌ക്രീന്‍ സപ്പോര്‍ട്ട് ചെയ്യുന്ന വിന്‍ഡോസ് 8 ഇറങ്ങിയ സമയത്തു തന്നെയാണ് ഏസര്‍ വിന്‍ഡോസ് 7ല്‍ ഒരു ടച്ച് സ്‌ക്രീന്‍ ടാബ്‌ലറ്റ് ഇറക്കിയിരിക്കുന്നത് എന്നത് ഒരു വിരോധാപാസം തന്നെയാണ്.

ലാപ്‌ടോപ്പുകളെ പോലെ ഇവ മടക്കാന്‍ പറ്റില്ല എന്നതാണ് ഇതിന്റെ മറ്റൊരു പോരായ്മയായി വിമര്‍ശകര്‍ പറയുന്നത്.  കീബോര്‍ഡ് ഒരു അധിക ആക്‌സസറി ആയാണ് ഇതിനുള്ളത്.  ഇതു ടാബ്‌ലറ്റുമായി ബന്ധിപ്പിക്കാനുള്ള ഡോക്ക് ഫിക്‌സഡ് ആണ്.  ഇതിന് ഒരു ട്രാക്ക് പാഡ് ഇല്ല എന്നതും ഒരു പോരായ്മയാണ്.

ഇത്രയും പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ ടാബ്‌ലറ്റ് വലരെ മികച്ച ടാബ്‌ലറ്റ് തന്നെയാണ്.  ഇതിന്റെ ഡ്യുവല്‍ കോര്‍ പ്രോസസ്സറിനെ ഇതിനെ ഒരു കരുത്തന്‍ ടാബ്‌ലറ്റ് ആക്കുന്നു.  40,000 രൂപയാണ് ഏസര്‍ ഐക്കോണിയ ഡബ്ല്യു 500ന്റെ പ്രതീക്ഷിക്കപ്പെടുന്ന വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot