ഏസര്‍ ആസ്പയര്‍ എസ്3യെ വെല്ലാന്‍ ലെനോവോ യു300

Posted By: Staff

ഏസര്‍ ആസ്പയര്‍ എസ്3യെ വെല്ലാന്‍ ലെനോവോ യു300

മത്സരം ഏസറും ലെനോവോയും തമ്മിലാകുമ്പോള്‍ വിജയിയെ നിശ്ചയിക്കുക അല്പം പ്രയാസം തന്നെ. ലെനോവോയുടെ യു സീരീസ് ലാപ്‌ടോപ്പുകളും ഏസര്‍ ആസ്പയര്‍ ലാപ്‌ടോപ്പുകളും ഒരേ സമയം വിപണി കീഴടക്കികൊണ്ടിരിക്കുകയാണ്.കൊണ്ടു നടക്കാന്‍ പാകത്തിന് രൂപം കൊടുത്തിരിക്കുന്ന ലെനോവോ യു300 അതിന്റെ ചാര നിറത്തിലുള്ള അലൂമിനിയം ഗ്രാഫൈറ്റിലുള്ള പുറംചട്ടയില്‍ ആകര്‍ഷണീയമായി നിലകൊള്ളുമ്പോള്‍ ഏസര്‍ ആസ്പയര്‍ എസ്3 അതിന്റെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനില്‍ ആരുടെയും മനം മയക്കും.

എച്ച്ഡി എല്‍ഇഡിയിലുള്ള , 1366x768 റെസൊലൂഷനോടുകൂടിയ 13.3 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്‌ളേയാണ് ഇവയ്ക്കു രണ്ടിനുമുള്ളഒരു പൊതു സ്വഭാവം. ഇവയ്ക്കു രണ്ടിനു ഇന്റല്‍ കോര്‍ i3, കോര്‍ i5, കോര്‍ i7 എന്നീ പ്രോസസ്സറുകളിലുള്ള മൂന്നു വ്യത്യസ്ത മോഡലുകളാണുള്ളത്. കൂടാതെ, ഇവ രണ്ടും വിന്‍ഡോസ് & പ്രീമിയം ഓപറേറ്റിംഗ് സംവിധാനത്തിലാണ് എന്നൊരു സാമ്യവുമുണ്ട്.

രസകരമായ ചില സാങ്കേതികവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തി ഇവ രണ്ടും ഉപഭോക്താക്കളുടെ ശ്രദ്ധയെ കൂടുതലായി ആകര്‍ഷിക്കുന്നു. കീബോര്‍ഡിലൂടെ എയര്‍ഫ്‌ളോ സാധ്യമാക്കുന്ന ഒരു പുത്തന്‍ സാങ്കേതികവിദ്യയോടെയാണ് ലെനോവോ എത്തിയിരിക്കുന്നത്. കൂടുതല്‍ ബാറ്ററി ലൈഫ് പ്രദാനം ചെയ്യുന്ന ഏസര്‍ ഗ്രീന്‍ ഇന്‍സ്റ്റന്റ് ഓണ്‍ എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയോടെയും, വളരെ വേഗത്തില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഏസര്‍ ഇന്‍സ്റ്റന്റ് കണക്‌റ്റോടെയും ആണ് ആസ്പയര്‍ എസ്3യുടെ വരവ്.

ആസ്പയര്‍ എസ്3യുടെ മെമ്മറി 320 മുതല്‍ 500 ജിബി വരെയുള്ള ഹാര്‍ഡ് ഡിസ്‌ക്, 240 ജിബി എസ്എസ്ഡി എന്നിങ്ങനെയാണെങ്കില്‍, 1 ടിബി എച്ച്ഡിഡി കപ്പാസിറ്റിയെടും, വെറും 64 ജിബി എസ്എസ്ഡി എന്നിവയെടു കൂടിയാണ് യ300 എത്തിയിരിക്കുന്നത്. മെമ്മറി കൂടുതല്‍ യു300 നാണെങ്കിലും പ്രവര്‍ത്തന വേഗത ആസ്പയര്‍ എസ്3ക്കാണെന്നു
കാണാം.

രണ്ടിനും 1.4 മെഗാപിക്‌സല്‍ 720P എച്ച്ഡി വെബ്ക്യാമറയാണുള്ളത്. എച്ച്ഡിഎംഐയുള്ള എസ്3 ഡോള്‍ബി ....4.0 ഹോം തിയേറ്റര്‍ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍, യു300 എത്തുന്നത് 2.0 സ്പീക്കറും എസ്ആര്‍എസ് പ്രീമിയം സറൗണ്ട് സൗണ്ട് എന്നിവയോടെയാണ്.

ഇരു ലാപ്‌ടോപ്പുകള്‍ക്കും 802.11 b/g/n വൈഫൈ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളുണ്ട്. ആസ്പയര്‍ എസ്3യുടെ ബ്ലൂടുത്ത് കണക്റ്റിവിറ്റി v4.0 അള്‍ട്രാ വേഗതയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.രണ്ടിന്റേയും പാംറെസ്റ്റുകളും, ടച്ച്പാഡുകള്‍, കീബോര്‍ഡുകള്‍ എന്നിവ മികച്ച നിവാരമാണു പുലര്‍ത്തുന്നത്. എങ്കിലും ഏസറിന്റെ ഫൈന്‍ടിപ്പ് ചിക് ലെറ്റ് കീബോര്‍ഡ് ഇവയില്‍ മികച്ചു നില്‍ക്കുന്നു എന്നു സമ്മതിക്കാതെ തരമില്ല.

51,900 രൂപ മുതല്‍ 77,900 രൂപ വരെയാണ് ഏസര്‍ ആസ്പയര്‍ എസ്3യുടെ വിലയെങ്കില്‍ ലെനോവോ ഐഡിയപാഡ് യു300ന്റെ വില താരതമ്യേന കുറവാണെന്നു പറയാം. 37,000 രൂപ മുതല്‍ 55,000 രൂപ വരെയാണിതിന്റെ ഏകദേശ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot