Home
Computer

ഇന്റൽ കോർ എച്ച്-സീരീസ് സിപിയുള്ള ഏസർ നൈട്രോ 5, പ്രിഡേറ്റർ ട്രൈറ്റൺ 300 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ എച്ച്-സീരീസ് പ്രോസസറുകളും എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 30-സീരീസ് ജിപിയുവും വരുന്ന ഏസർ റിഫ്രഷ്ഡ് പ്രിഡേറ്റർ ട്രൈറ്റൺ 300, പ്രിഡേറ്റർ ഹീലിയോസ് 300, നൈട്രോ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ചൊവ്വാഴ്ച്ച പുറത്തിറക്കി. ഈ പുതിയ ഇന്റൽ കോർ പ്രോസസറുകളുടെ സാന്നിധ്യം ലാപ്ടോപ്പുകളുടെ കമ്പ്യൂട്ടിംഗ് രീതി വേഗത്തിലാക്കുന്നു. അപ്‌ഗ്രേഡഡ് എക്സ്‌പീരിയൻസ് നൽകുന്നതിനായി പുതിയ ഏസർ ലാപ്‌ടോപ്പുകളുടെ ഡിസ്‌പ്ലേകളിൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടെ മറ്റ് പല അപ്‌ഡേറ്റുകളുമായി വരുന്നു. കൂടാതെ, നിങ്ങൾക്ക് ഏറ്റവും പുതിയ വൈ-ഫൈ 6 ഇ, തണ്ടർബോൾട്ട് 4 കണക്റ്റിവിറ്റിയും 3 ഡി ഫാൻ, പ്രൊപ്രൈറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം പോലുള്ള സവിശേഷതകളും ലഭിക്കും. പുതിയ അപ്‌ഡേറ്റുകൾ ലഭിച്ച് ഏകദേശം നാല് മാസത്തിന് ശേഷം ഏസർ പുതിയ പ്രിഡേറ്റർ ട്രൈറ്റൺ 300, പ്രിഡേറ്റർ ഹീലിയോസ് 300, നൈട്രോ 5 മോഡലുകളും കൊണ്ടുവന്നു.

ഏസർ പ്രിഡേറ്റർ ട്രൈറ്റൺ 300, ഏസർ പ്രിഡേറ്റർ ഹീലിയോസ് 300, ഏസർ നൈട്രോ 5 ലാപ്ടോപ്പുകളുടെ വില

ഏസർ പ്രിഡേറ്റർ ട്രൈറ്റൺ 300, ഏസർ പ്രിഡേറ്റർ ഹീലിയോസ് 300, ഏസർ നൈട്രോ 5 ലാപ്ടോപ്പുകളുടെ വില

ഏസർ പ്രിഡേറ്റർ ട്രൈറ്റൺ 300 (പിടി 315-53) വില 6 1,699 (ഏകദേശം 1,24,800 രൂപ) മുതലും / യൂറോ 1,499 (ഏകദേശം 1,33,900 രൂപ) മുതൽ വില ആരംഭിക്കുന്നു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (ഇഎം‌ഇ‌എ) രാജ്യങ്ങളിൽ ഈ ലാപ്ടോപ്പ് ജൂൺ മുതലും, യു‌എസിൽ ജൂലൈ മുതൽ വിൽ‌പനയ്‌ക്കെത്തും. ഈ സീരീസിൽ ഏസർ നൈട്രോ 5 (AN515-57) 15 ഇഞ്ച് മോഡലിന് വില 1,099 ഡോളർ (ഏകദേശം 80,700 രൂപ) / EUR 999 (ഏകദേശം 89,300 രൂപ) മുതൽ വില ആരംഭിക്കുന്നു. അതേസമയം, 17 ഇഞ്ച് ഡീസൽ നൈട്രോ 5 (AN517-54) മോഡലിന് 1,299 ഡോളർ (ഏകദേശം 95,400 രൂപ) / യൂറോ 1,299 (ഏകദേശം 1,16,100 രൂപ) മുതലും വില ആരംഭിക്കുന്നു. ഈ രണ്ട് പുതിയ ഏസർ നൈട്രോ മോഡലുകളും ജൂൺ മുതൽ യുഎസ്, ഇഎംഇഎ, ചൈന എന്നിവിടങ്ങളിൽ വിൽപ്പനയ്‌ക്കെത്തും. ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 യുടെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഏസർ പ്രിഡേറ്റർ ട്രൈറ്റൺ 300 (PT315-53) ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഏസർ പ്രിഡേറ്റർ ട്രൈറ്റൺ 300 (PT315-53) ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഏസർ പ്രിഡേറ്റർ ട്രൈറ്റൺ 300 (പിടി 315-53) ഓൾ-മെറ്റൽ ചേസിസുമായി വരുന്നു, കൂടാതെ 165 ഹെർട്സ് ക്യുഎച്ച്ഡി, 360 ഹെർട്സ് ഫുൾ എച്ച്ഡി ഡിസ്പ്ലേ ഓപ്ഷനുകൾ 15.6 ഇഞ്ച് വലുപ്പത്തിൽ നൽകിയിരിക്കുന്നു. 19.9 എംഎം കട്ടിയുള്ള ബിൽഡുമായി വരുന്ന ഈ ലാപ്ടോപ്പ് കമ്പനിയുടെ ഫിഫ്ത്ത് ജനറേഷൻ എയ്‌റോബ്ലേഡ് 3 ഡി ഫാനുമായി വരുന്നു, ഇത് സാധാരണ പ്ലാസ്റ്റിക് ഫാനിനേക്കാൾ 55 ശതമാനം മികച്ച വായുസഞ്ചാരം നൽകുന്നു. ഗെയിമർമാരുടെ പ്രകടനം വേഗത്തിലാക്കാൻ സഹായിക്കുന്നതിനായി നിറമുള്ള WASD, എയ്‌റോ കീകാപ്പുകൾ എന്നിവയ്‌ക്കൊപ്പം ബാക്ക്‌ലിറ്റ് 4-സോൺ ആർജിബി കീബോർഡും ഉണ്ട്. ഹെഡ്‌ഫോണുകളും സ്പീക്കറുകളും വഴി 360 ഡിഗ്രി സറൗണ്ട് സൗണ്ട് എത്തിക്കുന്നതിനുള്ള ഡിടിഎസ് എക്സ്: അൾട്രാ ഓഡിയോയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ എച്ച്-സീരീസ് പ്രോസസറുകൾ

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ എച്ച്-സീരീസ് പ്രോസസറുകൾക്ക് പരമാവധി ക്ലോക്ക് സ്പീഡ് 4.6 ജിഗാഹെർട്‌സ്, എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 3080 സീരീസ് ലാപ്ടോപ്പ് ജിപിയു, 32 ജിബി വരെ ഡിഡിആർ 4 റാം എന്നിവ ഏസർ നൽകിയിട്ടുണ്ട്. കുറഞ്ഞ ലേറ്റൻസിക്ക് ഇന്റൽ കില്ലർ E2600G ഇഥർനെറ്റ്, ഇന്റൽ കില്ലർ വൈ-ഫൈ 6 AX1650i, കുറഞ്ഞ ലാറ്റൻസിക്കായി കൺട്രോൾ സെന്റർ 2.0 എന്നിവയുമുണ്ട്. എച്ച്ഡിഎംഐ 2.1, ഒരു ജോഡി യുഎസ്ബി 3.2 ജെൻ 1 പോർട്ടുകൾ, ഒരു യുഎസ്ബി 3.2 ജെൻ 2 പോർട്ട്, മിനി ഡിസ്പ്ലേ പോർട്ട് 1.4, യുഎസ്ബി ടൈപ്പ്-സി (തണ്ടർബോൾട്ട് 4) എന്നിവ പോലുള്ള ഐ / ഒ ഓപ്ഷനുകളുമുണ്ട്.

ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 സവിശേഷതകൾ

ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 സവിശേഷതകൾ

15.6, 17 ഇഞ്ച് വലുപ്പങ്ങളിൽ വരുന്ന ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ലാപ്ടോപ്പ് 360 ഹെർട്സ് ഫുൾ എച്ച്ഡി, 165 ഹെർട്സ് ക്യുഎച്ച്ഡി ഡിസ്‌പ്ലേ ഓപ്ഷനുകളിൽ അവതരിപ്പിക്കുന്നു. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3070 ജിപിയു, 32 ജിബി വരെ ഡി‌ഡി‌ആർ 4 റാം എന്നിവയോടൊപ്പം ഏറ്റവും പുതിയ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ എച്ച്-സീരീസ് പ്രോസസറുകളാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. പുതിയ സിലിക്കൺ ഏസർ ഫിഫ്ത്ത് ജനറേഷൻ എയ്‌റോബ്ലേഡ് 3 ഡി ഫാൻ സപ്പോർട്ട് ചെയ്യുന്നു. 17 ഇഞ്ച് മോഡൽ കമ്പനിയുടെ വോർടെക്സ് ഫ്ലോ ഡിസൈൻ ആശയം ഇതിൽ ഉൾപ്പെടുന്നു. ഇത് ചേസിസിൻറെ താപനില നിലനിർത്തുന്നതിനൊപ്പം സിപിയു, ജിപിയു എന്നിവയിൽ കൂളിംഗ് വർദ്ധിപ്പിക്കുന്നതിനായി എയറോഡൈനാമിക് ഫ്ലോകൾ സൃഷ്ടിക്കുമെന്നും അവകാശപ്പെടുന്നു.

ഏസർ പ്രിഡേറ്റർ ഹീലിയോസ് 300

പുതിയ പ്രിഡേറ്റർ ട്രൈറ്റൺ 300 ന് സമാനമായി ഈ ഏറ്റവും പുതിയ ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ലാപ്ടോപ്പിൽ ഗെയിമിംഗ് കീബോർഡും നാല് ആർ‌ജിബി സോണുകളും WASD കീകളിൽ കാണാവുന്ന കോൺ‌കീവ് ആകൃതിയിലുള്ള ക്യാപുകളും ഉൾപ്പെടുന്നു. പുതിയ ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ൽ ഇന്റൽ കില്ലർ ഇ 2600 ഇഥർനെറ്റ് കൺട്രോളർ, ഇന്റൽ കില്ലർ വൈ-എഫ്ഐ 6 എഎക്സ് 1650 ഐ, കൺട്രോൾ സെന്റർ 2.0 എന്നിവയും ഡിടിഎസ്: എക്സ് അൾട്രയും ഉൾപ്പെടുന്നു. ഡിസ്‌പ്ലേ പോർട്ട് പ്രവർത്തനത്തിനും പവർ നൽകുന്നതിനുമായി തണ്ടർബോൾട്ട് 4 യുഎസ്ബി-സി, എച്ച്ഡിഎംഐ 2.1 പോർട്ട് എന്നിവയുൾപ്പെടെ യുഎസ്ബി 3.2 പോർട്ടുകളും നിങ്ങൾക്ക് ലഭിക്കും. കൂടാതെ, ഇതിൽ 2 ടിബി എച്ച്ഡിഡി സ്റ്റോറേജുമുണ്ട്.

ഏസർ നൈട്രോ 5 (AN515-57) / (AN517-54) ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഏസർ നൈട്രോ 5 (AN515-57) / (AN517-54) ലാപ്ടോപ്പിൻറെ സവിശേഷതകൾ

ഏസർ നൈട്രോ 5 (AN515-57) ലാപ്‌ടോപ്പിന് 15.6 ഇഞ്ച് വലുപ്പവും, നൈട്രോ 5 (AN517-54) ലാപ്‌ടോപ്പിന് 17.3 ഇഞ്ച് വലുപ്പമുണ്ട്. ഈ രണ്ട് എഡിഷനുകളും 165Hz വരെ റിഫ്രഷ് റേറ്റ്, 3ms റെസ്പോൺസ് ടൈം, 80 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയുള്ള ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3070 സീരീസ് ജിപിയു, 32 ജിബി ഡി‌ഡി‌ആർ 4 റാം എന്നിവയ്‌ക്കൊപ്പം ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ-എച്ച് സീരീസ് പ്രോസസറും ഈ ലാപ്‌ടോപ്പിനുണ്ട്. കൂടാതെ, 1 ടിബി റെയ്ഡ് 0 എസ്എസ്ഡി അല്ലെങ്കിൽ 2 ടിബി എച്ച്ഡിഡി വരെ സപ്പോർട്ട് ചെയ്യുന്നതിനായി ഒരു ജോഡി എം 2 പിസിഐ / സാറ്റ എസ്എസ്ഡി സ്ലോട്ടുകളും ഈ ലാപ്ടോപ്പിൽ ഉൾപ്പെടുന്നു.

ഏസർ നൈട്രോ 5 (AN515-57) / (AN517-54)

ഓട്ടോ മോഡുമായി താരതമ്യപ്പെടുത്തുമ്പോൾ 10 ശതമാനം വരെ മെച്ചപ്പെട്ട ഫാൻ വേഗതയും സിപിയു / ജിപിയു കൂളിംഗിൽ ഒമ്പത് ശതമാനം വർധനയും നൽകുന്ന പുതിയ നൈട്രോ 5 ന് ഡ്യുവൽ ഫാനുകൾക്കൊപ്പം ഏസർ കൂൾബൂസ്റ്റ് ടെക്നോളജിയും നൽകുന്നുണ്ട്. സിസ്റ്റം പ്രകടനം നിരീക്ഷിക്കാനും പ്രീസെറ്റ് കൂളിംഗ് മോഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഡെഡിക്കേറ്റഡ് നൈട്രോസെൻസ് കീയും ഈ ലാപ്ടോപ്പിൽ ഉണ്ട്. നാല് സോൺ ആർ‌ജിബി ലൈറ്റുകളും 1.6 എംഎം യാത്രയുമുള്ള കീബോർഡും പുതിയ ഏസർ നൈട്രോ 5 ന് ഉണ്ട്. ഒരു ആർ‌ജെ 45, എച്ച്ഡി‌എം‌ഐ 2.1, യു‌എസ്ബി 3.2 ജെൻ 2, രണ്ട് യു‌എസ്ബി 3.2 ജെൻ 1 പോർട്ടുകൾ, യു‌എസ്ബി ടൈപ്പ്-സി (തണ്ടർ‌ബോൾട്ട് 4) പോർട്ട് എന്നി കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

More from GizBot

Best Mobiles in India

English summary
Lenovo has announced the Legion 7i, Legion 5i, and Legion 5i Pro gaming laptops, which feature the newest Intel Core H-series mobile processors. Lenovo's launch follows Intel's announcement of the 11th Gen Core Tiger Lake-H processors for notebooks, and it includes three new laptop models as well as a new gaming display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X