Home
Computer

എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 ജിപിയുമായി ഏസർ നൈട്രോ 5 അവതരിപ്പിച്ചു

ഏറ്റവും പുതിയ എഎംഡി റൈസൺ 5000 സീരീസ് സിപിയു വരുന്ന എൻസർ നൈട്രോ 5 ഉം എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ജിപിയുവും ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഗെയിമിംഗ് ലാപ്‌ടോപ്പ് ഒരു ആർജിബി ബാക്ക്‌ലിറ്റ് കീബോർഡ് ഉൾപ്പെടെയുള്ള ആകർഷകമായ സവിശേഷതകളോടെയാണ് വരുന്നത്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും കരുത്തുറ്റ ബിൽഡും ഇതിൽ സവിശേഷതയാണ്. ഏസർ നൈട്രോ 5 ഒന്നിലധികം വേരിയന്റുകളിലും ഒറ്റ കളർ ഓപ്ഷനിലും സിപണിയിൽ വരുന്നു. വിൻഡോസ് 10 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഇതിൽ സ്റ്റീരിയോ സ്പീക്കറുകളും ഡിസ്പ്ലേയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന 720 പിക്‌സൽ എച്ച്ഡി വെബ്‌ക്യാമും ലഭിക്കും.

ഏസർ നൈട്രോ 5: ഇന്ത്യയിലെ വിലയും, ലഭ്യതയും

ഏസർ നൈട്രോ 5: ഇന്ത്യയിലെ വിലയും, ലഭ്യതയും

71,990 രൂപ മുതൽ ആരംഭിക്കുന്ന ഏസർ നൈട്രോ 5 നിങ്ങൾക്ക് എഎംഡി റൈസൺ 5 5600H സിപിയു + 8 ജിബി റാം + എൻവിഡിയ ജിഫോഴ്‌സ്‌ ജിടിഎക്‌സ് 1650 ജിപിയു ലഭിക്കും. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 ജിപിയുവിനൊപ്പം ഏസർ നൈട്രോ 5 മോഡൽ ആരംഭിക്കുന്നത് 94,990 രൂപ മുതലാണ്. ഗെയിമിംഗ് ലാപ്‌ടോപ്പിൻറെ എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 3060, ജിഫോഴ്‌സ് ജിടിഎക്‌സ് 1650 മോഡലുകൾ ഏപ്രിൽ 9 മുതൽ ഫ്ലിപ്പ്കാർട്ട്, ഏസർ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ഏസർ ഓൺലൈൻ സ്റ്റോർ എന്നിവയിൽ നിന്ന് വാങ്ങാൻ ലഭ്യമാണ്.

ഏസർ നൈട്രോ 5 സവിശേഷതകൾ

ഏസർ നൈട്രോ 5 സവിശേഷതകൾ

വിൻഡോസ് 10 ഹോം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തതാണ് ഏസർ നൈട്രോ 5 വരുന്നത്. 15.6 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 144Hz റിഫ്രഷ് റേറ്റിലാണ് ഇത് അവതരിപ്പിക്കുന്നത്. എഎംഡി റൈസൺ 5 5600 എച്ച് ആറ് കോർ സിപിയു, എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ജിപിയു വരെ വരുന്നു. നിങ്ങൾക്ക് 16 ജിബി വരെ ഡിഡിആർ 4 റാം ലഭിക്കും, ഇത് രണ്ട് സോഡിം മൊഡ്യൂളുകൾ ഉപയോഗിച്ച് 32 ജിബിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. സ്റ്റോർ ചെയ്യുവാൻ 256 ജിബി PCIe Gen 3 NVMe SSD, 1 ടിബി 7,200 rpm HDD എന്നിവയുണ്ട്.

എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3060 ജിപിയുമായി ഏസർ നൈട്രോ 5

സ്റ്റാൻഡേർഡ് ന്യൂമെറിക് കീപാഡും മൾട്ടി-ടച്ച് ടച്ച്‌പാഡും ഉള്ള ആർ‌ജിബി ബാക്ക്‌ലിറ്റ് കീബോർഡാണ് ലാപ്‌ടോപ്പിനുള്ളത്. ഏസർ നൈട്രോ 5 ൽ സ്റ്റീരിയോ സ്പീക്കറുകളും സ്ക്രീനിന് മുകളിൽ 720 പിക്‌സൽ എച്ച്ഡി വെബ്‌ക്യാമും ഉണ്ട്. നിങ്ങൾക്ക് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ഒരു എച്ച്ഡിഎംഐ പോർട്ട്, രണ്ട് യുഎസ്ബി 3.2 ജെൻ 1 പോർട്ടുകൾ, യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 2 പോർട്ട്, പവർ-ഓഫ് ചാർജിംഗ് പിന്തുണയുള്ള യുഎസ്ബി 3.2 ജെൻ 2 പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ലഭിക്കും. 57.5Whr ബാറ്ററിയാണ് ഇതിന് നൽകിയിരിക്കുന്നത്. ഇതിൽ ചാർജ് 13 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഏസർ നൈട്രോ 5 ന് ഭാരം 2.4 കിലോഗ്രാമാണ്.

Best Mobiles in India

English summary
The gaming laptop has some impressive features, such as an RGB backlit keyboard. It has a solid build and a high refresh rate monitor. The Acer Nitro 5 is available in a variety of configurations and a single color.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X