ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ഗെയിമിംഗ് ലാപ്‌ടോപ്പ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 3070 അല്ലെങ്കിൽ എൻവിഡ ജിഫോഴ്സ് ആർടിഎക്സ് 3060 ജിപിയുമായി ഏസർ പ്രിഡേറ്റർ ഹെലിയോസ് 300 ഗെയിമിംഗ് ലാപ്‌ടോപ്പ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 ഒക്ടാ കോർ മൊബൈൽ ഗെയിമിംഗ് പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്. മികച്ച ഗെയിമിംഗിനായി 3 മില്ലിസെക്കൻഡ് റെസ്പോൺസ് ടൈം വരുന്ന 144Hz സ്‌ക്രീൻ റിഫ്രഷ് റേറ്റും, ഡിടിഎസ്-എക്സ് അൾട്രാ ഓഡിയോ ഫൈൻ-ട്യൂണിംഗിനൊപ്പം 3 ഡി സിമുലേറ്റഡ് സറൗണ്ട് ശബ്ദവും ഇതിലുണ്ട്. ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ഗെയിമിംഗ് ലാപ്‌ടോപ്പിൽ ഗെയിമിംഗിനിടെ സംഭവിക്കുന്ന തടസം സംഭവിക്കുന്നത് ഒഴിവാക്കാൻ കില്ലർ E2600 ഇഥർനെറ്റ് കൺട്രോളറും കില്ലർ വൈ-ഫൈ 6 AX1650i യും ഉപയോഗിച്ചിരിക്കുന്നു.

ഏസർ പ്രിഡേറ്റർ ഹീലിയോസ് 300: ഇന്ത്യയിലെ വിലയും, വിൽപ്പനയും
പുതിയ ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ഗെയിമിംഗ് ലാപ്‌ടോപ്പിന് ഇന്ത്യയിൽ 1,19,999 രൂപ മുതൽ വില് ആരംഭിക്കുന്നു. ഈ പുതിയ ഗെയിമിങ് ലാപ്ടോപ്പ് ഇതിനകം ഏസർ എക്സ്ക്ലൂസീവ് സ്റ്റോർ, ഏസർ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവയിൽ ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ടുകളും ഇഎംഐ ഓപ്ഷനുകളുമുള്ള ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.

പ്രിഡേറ്റർ ഹീലിയോസ് 300 ഗെയിമിംഗ് ലാപ്‌ടോപ്പ് സവിശേഷതകൾ
വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന ഏസർ പ്രിഡേറ്റർ ഹീലിയോസ് 300, 15.6 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x1,920 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 300 നിറ്റ്സ് പീക്ക് ബറൈറ്നെസ്സും, 240 ഹെർട്സ് വരെ സ്‌ക്രീൻ റിഫ്രഷ് റേറ്റും ഉൾപ്പെടുന്നു. 32 ജിബി റാം, 1 ടിബി എച്ച്ഡിഡി, 1 ടിബി എസ്എസ്ഡി വരെ ജോടിയാക്കിയ ടെൻത്ത് ജനറേഷൻ ഇന്റൽ കോർ 7 ഐ 7-10870 എച്ച് പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്.

ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ഗെയിമിംഗ് ലാപ്‌ടോപ്പിൽ 720 പിക്‌സൽ എച്ച്ഡി വെബ്‌ക്യാം (1,280x720 റെസല്യൂഷൻ) ഉണ്ട്. ഇതിൽ നൽകിയിരിക്കുന്ന 4 സെൽ 59Whr ബാറ്ററി ഏഴു മണിക്കൂർ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ലാപ്‌ടോപ്പിന് 2.3 കിലോഗ്രാം ഭാരവും 22.9 എംഎം കനവുമുണ്ട്. രണ്ട് യുഎസ്ബി 3.2 ജെൻ 1 പോർട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് (യുഎസ്ബി 3.2 ജെൻ 2), ഒരു യുഎസ്ബി 3.2 ജെൻ 2 പോർട്ട്, എച്ച്ഡിഎംഐ പോർട്ട്, ആർജെ -45 എന്നിവ പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ കില്ലർ വൈ-ഫൈ 6 AX1650i, IEEE 802.11 a / b / g / n / ac / ax, ബ്ലൂടൂത്ത് v5.1 എന്നിവ ഉൾപ്പെടുന്നു. ലാപ്ടോപ്പിൽ സ്റ്റീരിയോ സ്പീക്കറുകളും 3 ഡി സിമുലേറ്റഡ് സറൗണ്ട് സൗണ്ടും ഡിടിഎസ്-എക്സ് അൾട്രാ ഓഡിയോ ഫൈൻ-ട്യൂണിംഗ് ഉണ്ട്. കഠിനമായ ഗെയിം സെഷനുകൾക്ക് മികച്ച കൂളിംഗിനായി നാലാം-ജെൻ എയ്‌റോബ്ലേഡ് 3 ഡി ഫാനുകളുമുണ്ട്. പ്രിഡേറ്റർ ടൈപ്പ്ഫേസിനൊപ്പം നാല് സോൺ ആർജിബി കസ്റ്റമൈസ്ഡ് കീബോർഡും വരുന്നു.


Click it and Unblock the Notifications