എയ്‌സറിന്റെ പുതിയ ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടര്‍; ഐഫോണും ആന്‍ഡ്രോയ്ഡ് ഫോണും ഉപയോഗിച്ച് നിയന്ത്രിക്കാം

Posted By:

അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന ഐ.എഫ്.എ. ബെര്‍ലിന്‍ ഷോയില്‍ പ്രമുഖ കമ്പ്യൂട്ടര്‍, ലാപ്‌ടോപ് നിര്‍മാതാക്കളായ എയ്‌സര്‍, പുതിയ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടര്‍ പ്രദര്‍ശിപ്പിക്കും. ആസ്പയര്‍ U5-610 എന്നു പേരിട്ട കമ്പ്യൂട്ടര്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാമെന്നതാണ് പ്രധാന സവിശേഷത.

ടച്ച്് സെന്‍സിറ്റീവായ സ്‌ക്രീനിന് 23 ഇഞ്ച് വലുപ്പമാണുള്ളത്. 1080 പിക്‌സല്‍ ഡിസ്‌പ്ലെയും. വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഡെസ്‌ക് ടോപ് കമ്പ്യൂട്ടറിന് മികച്ച വേഗത നല്‍കാന്‍ ഏറ്റവും പുതിയ ഇന്റല്‍ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 16 ജി.ബി. റാം, വയര്‍ലെസ് കീ ബോര്‍ഡ്, വയര്‍ലെസ് മൗസ് എന്നിവയും ഈ ന്യൂ ജനറേഷന്‍ കമ്പ്യൂട്ടറിന്റെ സവിശേഷതകളാണ്.

ബ്ലൂടൂത്തിന്റെയോ വൈ-ഫൈയുടേയോ സഹായത്തോടെ ആപ്പിള്‍ ഐ.ഒ.എസ്. ഫോണോ ആന്‍ഡ്രോയ്ഡ് ഫോണോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന 'എയ്‌സര്‍ റിമോട്ട് ' ആണ് പുതിയ കമ്പ്യൂട്ടറില്‍ എടുത്തുപറയേണ്ട സവിശേഷത. അതായത് ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നിയ റിമോട്ട് കണ്‍ട്രോള്‍ പോലെ ഉപയോഗിക്കാം.

എയ്‌സര്‍ ലാപ്‌ടോപ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഉദാഹരണത്തിന് കമ്പ്യൂട്ടറില്‍ സിനിമ കാണുകയോ പാട്ടു കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ഫോണുമായി ബന്ധിപ്പിച്ചാല്‍ മുറിക്കകത്ത് എവിടെയിരുന്നും അത് നിയന്ത്രിക്കാം. മൗസിന്റെയോ കീ ബോഡിന്റെയോ സഹായം ആവശ്യമില്ല.

അതോടൊപ്പം സ്‌പോട്ട് വീഡിയോ എഡിറ്റിംഗ്, ഗേമിംഗ് എന്നിവയ്ക്കും സംവിധാനമുണ്ട്. മികച്ച ഗ്രാഫിക്‌സ് സിസ്റ്റവും ആസ്പയര്‍ U5-610- ന് മേന്മ വര്‍ദ്ധിപ്പിക്കുന്നു. ഐ.എഫ്.എയില്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും ഇത് എന്ന് ഇറങ്ങുമെന്ന് പറയാനാവില്ല.

ഈ ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആസ്പയര്‍ U5-610

നാലാം ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രൊസസറുള്ള കമ്പ്യൂട്ടറിന് 23 ഇഞ്ച് നീളവും 1080 പിക്‌സല്‍ റെസല്യൂഷനുമുണ്ടാവും. ടച്ച് സ്‌ക്രീന്‍ സംവിധാനവുമുണ്ടാകും.

 

ആസ്പയര്‍ U5-610

സ്‌ക്രീനിനു താഴെയായി സുതാര്യമായ ഗ്ലാസ് പാനല്‍ ഉണ്ടായിരിക്കും.

 

ആസ്പയര്‍ U5-610

മൗസും കീ ബോര്‍ഡും വയര്‍ലെസ് ആണ്.

ആസ്പയര്‍ U5-610

മൗസിന്റെ രൂപകല്‍പനയും വ്യത്യസ്തമാണ്.

 

ആസ്പയര്‍ U5-610

കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ പിന്‍വശം

ആസ്പയര്‍ U5-610


സൗകര്യപ്രദമായ ഉപയോഗത്തിന് വശങ്ങളില്‍ യു.എസ്.ബി., ഓഡിയോ പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വരുന്നു, എയ്‌സര്‍ ആസ്പയര്‍ U5-610- ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടര്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot