മാക്ബുക്ക് എയറിന് ഭീഷണിയായി ഏസര്‍ എസ്5 അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ്

Posted By:

മാക്ബുക്ക് എയറിന് ഭീഷണിയായി ഏസര്‍ എസ്5 അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ്

മാക്ബുക്ക് എയറിന് ഭീഷണിയായി ഒരു ഏസര്‍ ഉല്‍പന്നം വരുന്നു.  എസ്5 അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് എന്നറിയപ്പെടുന്ന ഈ പുതിയ ഏസര്‍ ഗാഡ്ജറ്റ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ 2011ല്‍ ആദ്യമായി അവതരിക്കപ്പെടും.  വെറും 15 എംഎം മാത്രമാണ് എസ്5 അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പിന്റെ കട്ടി.

ഏതൊരാളെയും തൃപ്തിപ്പെടുത്തും വിധം വളരെ ആകര്‍ഷണീയമായ ഫീച്ചറുകളോടെയും സ്‌പെസിപിക്കേഷനുകളോടെയും ആണ് ഈ ഏസര്‍ ഉല്‍പന്നത്തിന്റെ വരവ്.  ഒനിക്‌സ് ബ്ലാക്ക് മഗ്നീഷ്യം അല്ലോയ് ആണ് ഈ ലാപ്‌ടോപ്പിന്റെ ബോഡി.

മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന ഇന്റല്‍ ഐ-സീരീസ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ പുതിയ ഏസര്‍ ലാപ്‌ടോപ്പിന്.  തണ്ടര്‍ബോള്‍ട്ട് കണക്റ്റിവിറ്റിയുണ്ട് ഈ ലാപ്‌ടോപ്പിന് എന്നത് ഈ ലാപ്‌ടോപ്പിന്റെ പ്രത്യേകത കൂട്ടുന്നു.  തണ്ടര്‍ബോള്‍ട്ടിന്റെ സാന്നിധ്യം ഇതിനെ കണക്റ്റിവിറ്റിയെ സംബന്ധിച്ചിടത്തോളം ഏതു പ്ലാറ്റ്‌ഫോമിലേക്കും മാറാന്‍ സഹായിക്കുന്നു.

യുഎസ്ബി 3.0, ഫയര്‍വയര്‍ എന്നീ കണക്റ്റിവിറ്റികളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ തണ്ടര്‍ബോള്‍ട്ടില്‍ ലാപ്‌ടോപ്പ് കണക്റ്റഡ് ആകും എന്നൊരു പ്രത്യേകത കൂടിയുണ്ട്.  കൂടുതല്‍ സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും എല്ലാം അറിയാനിരിക്കുന്നേയുള്ളൂ.  എന്നാല്‍ മികച്ച മെമ്മറി ബാക്ക്അപ്പും പ്രവര്‍ത്തനക്ഷമതയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഡോള്‍ബി ഹോം തിയറ്റര്‍ ഓഡിയോ ആണ് എസ്5 അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.  ലാപ്‌ടോപ്പ് സ്ലീപ് മോഡില്‍ ആണെങ്കില്‍ പോലും ബാറ്ററി ചാര്‍ജ് ആഴ്ചകളോളം നീണ്ടു നില്‍ക്കും എന്നതും ഈ ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്.

ഏറെ പുതിയ ഗാഡ്ജറ്റുകള്‍ പുറത്തിറങ്ങുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വളരെ നല്ല തുടക്കമായിരിക്കും ഏസര്‍ എസ്5 അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പിന് ലഭിക്കുക.  ഇതിന്റെ കൂടുതല്‍ ഫീച്ചറുകള്‍ കൂടി പുറത്താകുമ്പോള്‍ ഇതിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടും തീര്‍ച്ച.

ആപ്പിള്‍ മാക്ബുക്ക് എയറിന് ഭീഷണിയായി മെലിഞ്ഞ ലാപ്‌ടോപ്പ് ഇറക്കുന്ന ആദ്യത്തെ കന് പനിയാണ് ഏസര്‍ എന്നു പറയാം.  2012ന്റെ രണ്ടാം പാദത്തിലായിരിക്കും ഈ ലാപ്‌ടോപ്പ് വിപണിയിലെത്തുക.  ആതായത് മാര്‍ച്ച് അവസാനത്തിലോ ഏപ്രില്‍ ആദ്യത്തിലോ.

ഇതിന്റെ വില, ഇന്ത്യന്‍ വിപണിയില്‍ ഈ അള്‍ട്രാ-പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് എന്ന് എത്തും എന്നിവയെ കുറിച്ചെല്ലാം അറിയാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot