ഏസര്‍ ആസ്പയര്‍ എസ്3 അള്‍ട്രാബുക്ക് 35,000 രൂപയ്ക്ക്

Posted By:

ഏസര്‍ ആസ്പയര്‍ എസ്3 അള്‍ട്രാബുക്ക് 35,000 രൂപയ്ക്ക്

ലാപ്‌ടോപ്പുകള്‍ എത്രത്തോളം കട്ടിയില്ലാതാവുന്നു അത്രത്തോളം ആവശ്യക്കാരും കൂടും.  അതുകൊണ്ടു തന്നെ എല്ലാ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികളും കൂടുതല്‍ കൂടുതല്‍ മെലിഞ്ഞ ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്.  അങ്ങനെ കട്ടി കുറഞ്ഞ ലാപ്ടപ്പുകള്‍ അള്‍ട്രാബുക്കുകള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.  കട്ടി മാത്രമല്ല ഭാരംവും ഇവയ്ക്ക് കുറവായിരിക്കും.

വളരെ മികച്ച ഫീച്ചറുകള്‍, നീണ്ട ബാറ്ററി ലൈഫ് എന്നിവയും അള്‍ട്രാബുക്ക് ലാപ്‌ടോപ്പുകളുടെ പ്രത്യേകതകളാണ്.  21 മില്ലീമീറ്ററില്‍ കൂടുതല്‍ കട്ടി ഉണ്ടാവില്ല ഒരു അള്‍ട്രാബുക്കിന്.  സ്ലീപ് മോഡില്‍ നിന്നും വളരെ വേഗത്തില്‍ തിരിച്ചെത്തും ഇവ.

5 മണിക്കൂറിലേറെയുണ്ടാകും ഇവയുടെ ബാറ്ററി ലൈഫ്.  ഐഡന്റിറ്റി പ്രൊട്ടെക്ഷന്‍ ടെക്‌നോളജി, ആന്റി തെഫ്റ്റ് എന്നിവയുടെ ഉപയോഗത്തിന് സഹായകമാകുന്ന ബയോസിന്റെ സപ്പോര്‍ട്ട് ഉണ്ടാകും ഒരു അള്‍ട്രാബുക്ക് ഉപയോക്താവിന്.  അള്‍ട്രാബുക്ക് മോഷ്ടിക്കപ്പെട്ടാലും പ്രധാനപ്പെട്ടതും വ്യക്തിപരവുമായ വിവരങ്ങള്‍ നഷ്ടപ്പെടാതെ കാക്കാന്‍ ഇവ സഹായകമാകും.

കുറച്ചു വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഇന്റല്‍ കോര്‍ പ്രോസസ്സറുകളായിരിക്കും അള്‍ട്രാബുക്കുകളില്‍ ഉണ്ടാവുക.  മികച്ച ഗ്രാഫിക്‌സും, ചെറിയ വൈദ്യുതി മാത്രം വേണ്ട ഐവി ബ്രിഡ്ജ് മൂന്നാം തലമുറ പ്രോസസ്സറുകളാണ് സാധാരണ അള്‍ട്രാബുക്കുകളിലുണ്ടാവുക.

മികച്ച പ്രവര്‍ത്തനക്ഷമത, പോര്‍ട്ടബിലിറ്റി, കട്ടി കുറവ് എന്നിവയൊക്കെ ആള്‍ട്രാബുക്കുകളുടെ പ്രത്യേകതകളാണ്.  13.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഇവയ്ക്കു സാധാരണഗതിയില്‍ ഉണ്ടാവുക.

പരമാവധി മെലിഞ്ഞ അള്‍ട്രാബുക്കുകള്‍ വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എസര്‍ അള്‍ട്രാബുക്ക്.  ടാബ്‌ലറ്റ്, നോട്ട്ബുക്ക്, നെറ്റ്ബുക്ക് എന്നിവയുടെയെല്ലാം ഫീച്ചറുകള്‍ ഒത്തു ചേര്‍ന്നതായിരിക്കും ഏസര്‍ അള്‍ട്രാബുക്ക്.

ഏസര്‍ ആസ്പയര്‍ എ,്3 എന്ന പേരിലായിരിക്കും ഏസര്‍ അള്‍ട്രാബുക്ക് പുറത്തിറക്കുക.  പുിതിയ ഗ്രീന്‍ കമ്പ്യൂട്ടിംഗ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കും ഈ അള്‍ട്രാബുക്കില്‍.

ഐ3-2367എം/ഐ5 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും ഏസര്‍ ആസ്പയര്‍ എസ്3ല്‍.  ഇന്റല്‍ ഗ്രാഫിക്‌സ് 3000ന്റെ സഹായത്തോടെ വളരെ മികച്ച ഗ്രാഫിക്‌സ് ഇതിന്റെ ഒരു സവിശേഷതയായിരിക്കും.  2.5 സെക്കന്‌റിലും കുരവ് സമയം കൊണ്ട് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ സാധിക്കും ഈ ഏസര്‍ ടാബ്‌ലറ്റിന്.

ഡോള്‍ബി ഹോം തിയറ്റര്‍ വി4ന്റെ സപ്പോര്‍ട്ടോടെ വളരെ ഉയര്‍ന്ന ഓഡിയോ, വീഡിയോ അനുഭവങ്ങളായിരിക്കും ആ അല്‍ട്രാബുക്കില്‍.  1.3 മെഗാപിക്‌സല്‍ ക്യാമറ, 720പി വീഡിയോ റെക്കോര്‍ഡിംഗ്, ബ്ലൂടൂത്ത് 4.0 എച്ച്എസ്ആര്‍ ടെക്‌നോളജി, യുഎസ്ബി 2.0 പോര്‍ട്ടുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളില്‍ പെടുന്നു.

വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ 4 ജിബി ഡിഡിആര്‍3 റാമിന്റെ സപ്പോര്‍ട്ടോടെയാണ് ഏസര്‍ ആസ്പയര്‍ എസ്3 പ്രവര്‍ത്തിക്കുന്നത്.  ഭാരം കുറഞ്ഞ 3,280 mAh ലിഥിയം-പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  7 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം ഉണ്ടായിരിക്കും ഇതിന്.

35,000 രൂയ്ക്ക് താഴെയായിരിക്കും ഏസര്‍ ആസ്പയര്‍ എസ്3 അള്‍ട്രാബുക്ക് സാപ്‌ടോപ്പിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot