ഒരേ ഫീച്ചേഴ്‌സുമായി രണ്ടു ഏസര്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍

Posted By:

ഒരേ ഫീച്ചേഴ്‌സുമായി രണ്ടു ഏസര്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍

പ്രമുഖ ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് നിര്‍മ്മാതാക്കളായ ഏസറിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളാണ് ഏസര്‍ ഐക്കോണിയ ക്വാഡ് കോര്‍ 510ഉം ഏസര്‍ ഐക്കോണിയ ക്വാഡ് കോര്‍ 511 ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍.

ഏതൊരു പുതിയ ഗാഡ്ജറ്റിനെയും പുതിയ സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളുമായാണ് ഏസറും ഈ പുതിയ ഗാഡ്ജറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.  ഏസര്‍ ഐക്കോണിയ 510ല്‍ വൈഫൈ കണക്റ്റിവിറ്റി മാത്രമാണുള്ളതെങ്കില്‍ ഏസര്‍ ഐക്കോണിയ 511ല്‍ ഒരേസമയം വൈഫൈയും, 3ജി കണക്റ്റിവിറ്റിയും ഉണ്ട്.  ഇതുവരെ ലഭ്യമായ വിവരങ്ങളില്‍ നിന്നും ഇവ തമ്മിലുള്ള ഏക വ്യത്യാസവും ഇതാണ്.

ഇരു ടാബ്‌ലറ്റുകളുടെയും റെസൊലൂഷന്‍ സ1280 x 800 പിക്‌സല്‍ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അതുപോലെ ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ് വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരു ടാബ്‌ലറ്റുകള്‍ക്കും എന്‍വിഡിയ ടെഗ്ര 3 SoC പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.

ഏസര്‍ ഐക്കോണിയ 510ഉം, 511ഉം ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി എന്നിവയുളളതുകൊണ്ട് ഡാറ്റ ഷെയറിംഗിലും, ട്രാന്‍സ്ഫറിലും മികവു പുലര്‍ത്തും എന്നു കരുതപ്പെടുന്നു.  3.5 ഓഡിയോ ജാക്ക്, എച്ച്ഡിഎംഐ ഔട്ടപുട്ട് പോര്‍ട്ട്, ഇന്‍-ബില്‍ട്ട് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് ആപ്ലിക്കേഷനുകള്‍, ഓഡിയോ, വീഡിയോ പ്ലെയറുകള്‍ എന്നിവയെല്ലാം ഇരു ടാബ്‌ലറ്റുകളുടെയും സവിശേഷതകളാണ്.

എംപി3, എംപിഇജി4, എഎസി എന്നീ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും ഈ ഓഡിയോ, വീഡിയോ പ്ലെയറുകള്‍.  ഇവയിലെ ഇന്റര്‍നെറ്റ് ബ്രൗസിംഗിന് എച്ച്ടിഎംഎല്‍5, ഫ്ലാഷ് സപ്പോര്‍ട്ടുകളും ഉണ്ട്.  64 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് ഇരു ടാബ്‌ലറ്റുകളെയും ഏറെ ആകര്‍ഷണീയമാക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ഇരു ഏസര്‍ ടാബ്‌ലറ്റുകളുടെയും ബാറ്ററി റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററിയാണ്.  അതുപോലെ മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ഇരു ടാബ്‌ലറ്റുകളുടെയും പ്രത്യേകതയാണ്.

2012 ജനുവരിയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഏസര്‍ ഐക്കോണിയ ക്വാഡ് കോര്‍ 510ന്റെയും, ഏസര്‍ ഐക്കോണിയ ക്വാഡ് കോര്‍ 511 ന്റെയും വിലയെ കുറിച്ച് ിതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot