4,999 രൂപയുടെ ഐക്കണ്‍ 1100 ലാപ്‌ടോപ് പുറത്തിറക്കി

By Super
|
4,999 രൂപയുടെ ഐക്കണ്‍ 1100 ലാപ്‌ടോപ് പുറത്തിറക്കി

4,999 രൂപയുടെ ലാപ്‌ടോപ് ഐക്കണ്‍ 1100 യുകെ കമ്പനിയായ എസിഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യത്താകമാനം ആദ്യവര്‍ഷം 200,000 ലാപ്‌ടോപുകള്‍ വില്പനക്കെത്തിക്കാനാണ് എസിഐയുടെ പദ്ധതി. ചൈനയില്‍ നിന്നാണ് ഈ ഉത്പന്നം കമ്പനി ഇന്ത്യയിലെത്തിക്കുന്നത്.

10.2 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലെയുള്ള ലാപ്‌ടോപിന്റെ റെസലൂഷന്‍ 1024x768 ആണ്. 512 എംബി റാം 1 ജിബി വരെ വിപുലപ്പെടുത്താം. 4ജിബിയാണ് സ്റ്റോറേജ്. 32 ജിബി വരെ അതും ഉയര്‍ത്താനാകും. എച്ച്ഡി ഓഡിയോ സൗണ്ട് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപില്‍ 3 യുഎസ്ബി 2.0 പോര്‍ട്ടുകള്‍ ഉണ്ട്.

 

ഒരു പുഷ് കാര്‍ഡ് റീഡര്‍ സഹിതമെത്തുന്ന ലാപ്‌ടോപിന് വെബ് ക്യാം സൗകര്യവുമുണ്ട്. ബാറ്ററി സഹിതം 0.7 കിലോഗ്രാം ഭാരമുള്ള ഐക്കണ്‍ 1100 വിന്‍ഡോസ് അധിഷ്ഠിത ലാപ്‌ടോപാണ്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 10.2 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലെ

  • 512 എംബി റാം

  • 4ജിബി സ്റ്റോറേജ് (32 ജിബി വരെ വിപുലപ്പെടുത്താം)

  • എച്ച്ഡി ഓഡിയോ സൗണ്ട് സിസ്റ്റം

  • എതര്‍നെറ്റ് അഡാപ്റ്റര്‍, വയര്‍ലസ് അഡാപ്റ്റര്‍, 3ജി റെഡി

  • 1 പുഷ് കാര്‍ഡ് റീഡര്‍, എംഎംസി/എസ്ഡി

  • 0.7 കിലോഗ്രാം ഭാരം

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X