ആകാശ് ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്ക്. വില വെറും 2,500 രൂപ

Posted By:

ആകാശ് ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്ക്. വില വെറും 2,500 രൂപ

ലോകത്തിലെ ഏറ്റവും ചെറിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എന്ന അവകാശവാദത്തോടെ ഡാറ്റവിന്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കിയ ആകാശ് ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്ക്ും.  ആകാശ് നേരത്തെ തന്നെ ലോഞ്ച് ചെയ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമേ ലഭ്യമായിരുന്നുളളൂ.

മറ്റൊരു എടുത്തു പറയേണ്ട കാരൃം ആകാശ് ഇന്നു മുതല്‍ വെറും 2,500 രൂപയ്ക്ക് ലഭിക്കും എന്നതാണ്.  നേരത്തെ 2,999 രൂപയാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.  ആദ്യഘട്ടത്തില്‍ 3,000 എണ്ണം ആകാശ് ടാബ്‌ലറ്റുകള്‍ മാത്രമാണ് വില്‍പനയ്ക്കുള്ളത്.

ലോകത്തിനു മുന്നില്‍ റ്റാറ്റ നാനോയ്ക്ക് ശേഷം ഇന്ത്യ അവതരിപ്പിക്കുന്ന ആ സാങ്കേതിക വിസ്മയം സ്വന്തമാക്കാന്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്താല്‍മതി.  ബുക്ക് ചെയ്ത് വെറും ഒരാഴ്ചക്കുള്ളില്‍ ആകാശ് നിങ്ങള്‍ക്ക് സ്വന്തം.  ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാന്‍ akashtablet.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ആകാശിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷന്‍ 2012 ജനുവരി അവസാനത്തോടെ ലഭ്യമാകും.  യുബിഐ സ്ലേറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ആകാശിന്റെ വില 2,999 രൂപ ആയിരിക്കും.  ആകാശ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2,2 പ്ലാറ്റ്‌ഫോമില്‍ ആണെങ്കില്‍, യുബിഐസ്ലേറ്റ് പ്രലര്‍ത്തിക്കുക ആന്‍ഡ്രോയിഡിന്റെ 2.3 പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും.

ബാറ്ററിയുടെ കാര്യത്തിലും ഈ രണ്ടു വേര്‍ഷനുകളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട്.  ആകാശിന്റെ ബാറ്ററി 2100 mAh ആയിരുന്നെങ്കില്‍ യുബിഐസ്ലേറ്റിന്റേത് 3200 mAh ആയിരിക്കും.  ആകാശില്‍ വൈഫൈ കണക്റ്റിവിറ്റി മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ വേര്‍ഷനില്‍ വൈഫൈയ്ക്ക് പുറമെ, ജിപിആര്‍എസ് കണക്റ്റിവിറ്റിയും ഉണ്ടായിരിക്കും.

ഇതേ വിലയില്‍ കൂടുതല്‍ മികച്ചത് നല്‍കുക, അല്ലെങ്കില്‍ ഇതേ മികവ് കൂടുതല്‍ ചെറിയ വിലയ്ക്ക് നല്‍കുക എന്നതാണ് ഡാറ്റവിന്‍ഡിന്റെ ലക്ഷ്യമെന്ന് സിഇഒ, ശ്രീ. സുനീത് സിംഗ് തുലി പറഞ്ഞു.

ചുരുക്കത്തില്‍ കൂടുതല്‍ വിസ്മയങ്ങള്‍ പ്രതീക്ഷിക്കാം എന്നര്‍ത്ഥം.

Please Wait while comments are loading...

Social Counting