അല്‍കടെല്‍ ഒടി915 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍

Posted By:

അല്‍കടെല്‍ ഒടി915 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍

ഈ മാസം അവസാനം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് ആണ് ഗാഡ്ജറ്റ് ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.  എല്ലാ പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനികളും അവരുടെ 2012ലെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അസുലഭ അവസരമായാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനെ കാണുന്നത്.

അല്‍കാടെല്‍ പുതിയൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍.  അല്‍കടെല്‍ ഒടി915 എന്നാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റിന് നല്‍കിയിരിക്കുന്ന പേര്.

ഫീച്ചറുകള്‍:

 • 2.8 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍

 • 240 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്

 • 2592 x 1944 പിക്‌സല്‍ റെസൊലൂഷന്‍

 • വീഡിയോ റെക്കോര്‍ഡിംഗ്

 • എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • 3ജി കണക്റ്റിവിറ്റി

 • വൈഫൈ ഹോട്ട്‌സ്‌പോട്ട് വയര്‍ലെസ് ലാന്‍

 • 2.1 ബ്ലൂടൂത്ത്

 • 2.0 യുഎസ്ബി പോര്‍ട്ട്

 • ജിഎസ്എം ഫോണ്‍

 • എംപി3 ഫയല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ പ്ലെയര്‍

 • ലൗഡ് സ്പീക്കര്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • എംപി4 വീഡിയോ പ്ലെയര്‍

 • വയര്‍ലെസ് എഫ്എം റേഡിയോ

 • ലിഥിയം അയണ്‍ ബാറ്ററി

 • 210 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 8 മണിക്കൂര്‍ ടോക്ക് ടൈം

 • 11.9 കട്ടി

 • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • വാപ് 2.0, എക്‌സ്എച്ച്ടിഎംഎല്‍ ബ്രൗസര്‍
QWERTY കീപാഡ് ആണ് ഈ മൗബൈലിനുള്ളത്.  ഇത് ടൈപ്പിംഗ് എളുപ്പമാക്കുന്നു.  ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് പുറത്തിറങ്ങുക എന്ന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

ലോഞ്ച് തീയതി അറവായിട്ടില്ലെങ്കിലും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ പുതിയ അല്‍കടെല്‍ ഹാന്‍ഡ്‌സെറ്റ് നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടും എന്ന് ഉറപ്പായിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot