Just In
- 2 hrs ago
ഐഡിബിഐ ഫാസ്റ്റ്ടാഗ് ഓൺലൈനായി റീചാർജ് ചെയ്യുന്നതെങ്ങനെ
- 17 hrs ago
പുതിയ സവിശേഷതകളുമായി 3 സി ലിസ്റ്റിംഗിൽ അസ്യൂസ് റോഗ് സ്മാർട്ട്ഫോൺ 4
- 17 hrs ago
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും
- 17 hrs ago
ബിഐഎസ് സർട്ടിഫിക്കറ്റ് നേടിയ സാംസങ് ഗാലക്സി എ 12 സ്മാർട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
Don't Miss
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Finance
എസ്ബിഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
- News
വീണ്ടും ഇന്ത്യന്‍ വംശജയെ പ്രധാന സ്ഥാനത്ത് നിയമിച്ച് ജോ ബൈഡന്
- Movies
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- Sports
IND vs AUS: ഇന്ത്യക്ക് ആ കഴിവ് നഷ്ടമായിരിക്കുന്നു! ഹാര്‍ദിക് ടെസ്റ്റിലും വേണമെന്നു ചാപ്പല്‍
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
ഡെസക് ടോപ്പിനെ അനുസ്മരിപ്പിക്കുന്ന പെര്‍ഫോമന്‍സുമായി ഏലിയന്‍വെയര്‍ ഏര്യ-51 എം ലാപ്ടോപ്പ്; റിവ്യൂ
സി.പി.യു, ജി.പി.യു, റാം, സ്റ്റോറേജ് അടക്കമുള്ളവ അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന ലാപ്ടോപ്പുകളെപ്പറ്റി കേട്ടിട്ടുണ്ടോ... എന്നാല്‍ അങ്ങിനെയൊന്നുണ്ട്. ഏലിയന്‍വെയര്‍ ഏര്യ-51 എന്നാണ് മോഡലിന്റെ പേര്. ഡെസ്ക് ടോപ്പിനെ അനുസ്മരിപ്പിക്കുംവിധം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ മോഡലിന്റെ വരവ്. ട്രൂ-ഇന്‍ക്ലാസ് സി.പി.യു, ഫുള്‍ മൊബൈല്‍ ആര്.ടി.എക്സ് ജി.പി.യു എന്നിവ ഈ ലാപ്ടോപ്പിലുണ്ട്.

മികവുകള്‍
ഡെസ്ക് ടോപ്പ് ക്ലാസ് സി.പി.യു
മോഡുലര്‍ ഹാര്‍ഡ് വെയര്‍ ഡിസൈന്‍
കിടിലന്‍ 17 ഇഞ്ച് ഡിസ്പ്ലേ
കുറവുകള്‍
വലിപ്പം
കൊണ്ടുനടക്കാന്‍ പ്രയാസം
ഏലിയന്‍വെയര്‍ ഏര്യ-51, 2019 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയിമിംഗ് കേന്ദ്രീകൃത ഫീച്ചറുകളായ 144 Hz 1080 പിക്സല്‍ റെസലൂഷനുള്ള ഐ.പി.എസ് എല്‍.സി.ഡി സ്ക്രീന്‍, ആര്.ജി.ബി ലൈറ്റിംഗ്, അണ്മാച്ചബിള് കംപ്യൂട്ടേഷണല്‍ പവര്‍ എന്നിവ ഈ മോഡലിലുണ്ടാകും. ഏലിയന്‍വെയര്‍ ഏര്യ-51 എന്നത് ശ്രേണിയിലെ ഒരു രാക്ഷസനായിരിക്കുമെന്നതില് സംശയമില്ല. വില 2,50,000 രൂപയ്ക്കടുത്താകും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

ഡിസൈന്‍
ഗെയിമിംഗ് ലാപ്ടോപാണ് ഏലിയന്‍വെയര്‍ ഏര്യ-51. മുന്‍ തലമുറ ഏലിയന്‍വെയര്‍ ഉപകരണങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ കൃത്യതയാര്‍ന്ന നിര്‍മാണമാണ് ഏര്യ-51 ലുള്ളത്. ഒന്‍പതാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. വലിപ്പം നന്നേ കൂടുതലുള്ളതിനാല്‍ കൊണ്ടുനടക്കുക പ്രയാസം തന്നെ. വലിയ ബാക്ക് പാക്ക് ഇതിനായി ആവശ്യമായിവരും. ഇരട്ട ചാര്‍ജിംഗ് പോര്‍ട്ട് ഈ മോഡലിലുണ്ട്.

ഡിസ്പ്ലേ
17.3 ഇഞ്ച് 1080 പിക്സല്‍ റെസലൂഷനുള്ള ഐ.പി.എസ് എല്‍.സി.ഡി ഡിസ്പ്ലേയാണ് ലാപ്ടോപ്പിലുള്ളത്. 144 Hz ആണ് റിഫ്രഷ് റേറ്റ്. തണ്ടര്‍ബോള്‍ട്ട് 3.0 പോര്‍ട്ട് ഉപയോഗിച്ച് 4കെ മോണിറ്ററുമായി ബന്ധിപ്പിച്ച് ഗെയിം കളിക്കാനുള്ള സൗകര്യം ഈ മോഡലിലുണ്ട്. കൂടാതെ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈ എന്നിവയിലെ 4കെ റെസലൂഷന്‍ വീഡിയോകള്‍ കാണാനുമാകും.

ഓഡിയോ
2.0 സ്റ്റീരിയോ സ്പീക്കര്‍ സംവിധാനമാണ് ഏലിയന്‍വെയര്‍ ഏര്യ-51 ലുള്ളത്. 100 ശതമാനത്തില്‍ വളരെ ഉച്ചതയുള്ളതും ക്രിസ്പുമായ ശബ്ദം ഈ സ്പീക്കറുകള്‍ വാഗ്ദാനം നല്‍കുന്നുണ്ട്. 3.5 എം.എം ഓഡിയോ ഔട്ട്പുട്ട് സംവിധാനവുമുണ്ട്. എച്ച്.ഡി.എം.ഐ പോര്‍ട്ട് ഉപയോഗിച്ചുള്ള ഔട്ട്പുട്ടില് 7.1 സറൗണ്ട് ഫീച്ചര്‍ ലഭ്യമാണ്.

പെര്‍ഫോമന്‍സ്
ഒന്‍പതാം ജനറേഷന് ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സറാണ് ഏലിയന്‍വെയര്‍ ഏര്യ-51 ലാപ്ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമായ മികച്ച ഗെയിമിംഗ് ലാപ്ടോപ്പുകളിലൊന്നു തന്നെയാണ് ഈ മോഡല്‍. 1080 പിക്സല്‍ ഡിസ്പ്ലേയും ഹൈ ഗ്രാഫിക്സും മോഡലിനെ വ്യത്യസ്തനാക്കുന്നു. ഡ്യൂവല്‍ ഇന്‍ടേക്ക്, ഡ്യുവല്‍ എയര്‍ഫ്ളോ എക്സോസ്റ്റ് എന്നിവ ഏര്യ-51ലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കരുത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മോഡലാണ് ഏലിയന്‍വെയര്‍ ഏര്യ-51.

ചുരുക്കം
പരിശോധിച്ച ബെഞ്ച്മാര്ക്കുകളിലെല്ലാം മികച്ച പെര്‍ഫോമന്‍സു തന്നെയാണ് ഏലിയന്‍വെയര്‍ ഏര്യ-51 ലുള്ളത്. ആഗോള ടെക്ക് കമ്പനികളും ഇത് സാക്ഷ്യപ്പെടുത്തുന്നു. കരുത്ത്, ലുക്ക്, പെര്‍ഫോമന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന 2,50,000 ശ്രേണിക്കുള്ളിലെ മികച്ച ഗെയിമിംഗ് ലാപ്ടോപ്പാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും ഏലിയന്‍വെയര്‍ ഏര്യ-51 മികച്ച മോഡലാണ്. കൊണ്ടുനടക്കാനുള്ള പ്രയാസം തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190